Saturday, November 3, 2018

പൊടിമഞ്ഞു വീഴുകയാണ് 
നീ എനിക്ക് മുന്നേ  എത്ര വേഗത്തില്‍ !
നീയാദ്യം തൊട്ടതിനെ  ഓര്‍ക്കുന്നു ഞാന്‍ 
അത് തുറന്ന  ആകാശ ത്തിന്‍ കീഴിലായിരുന്നു 
മേഘങ്ങള്‍ അപ്പോള്‍  സഞ്ചാരികളായിരുന്നു
നിന്റെ ഇഷ്ട ത്തിനപ്പോള്‍ ആയിരം വിരലുകള്‍ 
എന്റെ മിഴികളില്‍ നിന്നു ചുണ്ടുകളാല്‍ 
നീ പറത്തിക്കളിച്ച  ശ ലഭങ്ങള്‍
കടല്‍ ക്കാറ്റില്‍ പറന്നകന്ന എന്റെ മേലങ്കിയില്‍ 
   മഴ വരച്ച നിന്റെ  മുഖ ച്ചിത്ര ങ്ങള്‍ 
സ്നേഹത്തിന്റെ അതിരുകളില്‍ നമ്മള്‍ കാട് വരച്ചു 
ഇലകളില്‍ വീണു കടും പച്ചകളായി 
ഉരുകി ത്തെ റി ച്ചു  അഗ്നി പര്‍വതങ്ങളായി
അലയടിച്ചുയരുന്ന   ഏഴു കടലുമായി 
നീ എന്നെ തൊട്ടപ്പോള്‍ കാട്ടു തെച്ചികള്‍ പൂത്തു 
വിശുദ്ധ സമുദ്രത്തില്‍ മുങ്ങി 
ഞാന്‍ പ്രവാചകയായി ..
എന്റെ വാക്കുകള്‍  കേള്‍ക്കുന്ന കാലം 
നീ തന്നെയായിരുന്നു ....
അതിനു  അതെ  കടല്‍ ത്താളം ..
[അപൂര്‍ണ്ണം] 

 



Thursday, November 1, 2018

പ്രിയപ്പെട്ടവനേ
ആകാശ ത്തില്‍ നിന്നു വാര്‍ന്നു വീണതുപോലെ
നീയെന്‍ മുന്നില്‍ !
കണ്ണുകളിലെ തെളിനീലയില്‍  ഞാന്‍
നേര്‍ത്ത  ചിരിയുടെ   കതിരായി ഞാന്‍
കര വലയത്തിനുള്ളില്‍  നീയൊതുക്കിയ
നക്ഷത്ര ശി ല്‍ പ്പമായി ഞാന്‍ ..
നീയെന്നെ  ചുമലിലേറ്റി
ആകാശം പരവതാനിയായി
നമ്മള്‍  പറന്നു കൊണ്ടേയിരുന്നു
താഴ്വാരങ്ങളും  ഏഴു കടലും പിന്നിട്ടിരുന്നു .
തകരാത്ത നിന്റെ  സാമ്രാജ്യ ത്തിന്റെ  കഥകള്‍
നീ പറഞ്ഞു കൊണ്ടേയിരുന്നു ..
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,



കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...