യാഗ ശാലയിലെ കനത്ത ഇരുട്ടിലൂടെ
അവള് പാഞ്ഞു നടന്നു
പൊതിഞ്ഞു നില്കുന്ന പുകയിലും
അവള്‍ക് വഴി തെറ്റിയില്ല.
പുറത്തെ ഏകാന്തതയിലേക് കമിഴ്ന്നു വീണ
വൈദേഹി വേദനയോടെ നിലവിളിച്ചു.
അല്ലയോ രാവണാ ...
ഇപ്പോള്‍ ഞാന്‍ ...
ശയ്യാവലംബിയായഒരു രോഗിയെപ്പോലെ
എകയും നിസ്സഹായയും അപമാനിതയുമാണ്.
എല്ലാം കഴിഞ്ഞു ആളുകള്‍ പിരിഞ്ഞു
ഇറങ്ങിപ്പോകാനുള്ള കല്‍പ്പന
മുഖം നോക്കാതെ നല്കി രാജാവും.
സീതാച്ചരിത്രം ശേഷം കുറിക്കാനുള്ള
മുനികുമാരന്മാര്
ഇവിടെ എവിടെയോ ഉണ്ട്.
കൊടും നോവിന്റെവരള്‍ച്ചയില്‍ നിന്ന്
നീ എന്നെ വീണ്ടെടുക്കുമ്പോള്‍
ആകാശ ങ്ങള് തുടുക്കും
അമാവാസികളില്ലാതെയാവും
അല്ലയോ രാവണാ
അന്തപ്പുരത്തിലെ കെട്ടുവിളക്കുകളില്‍
തിരികെടാരാവുകളെ പകലാക്കി
നിന്റെപെണ്ണുങ്ങള്‍ കാവലിരിക്കുന്നു
രാമബാണം ഏറ്റുപിളര്‍ന്ന നിന് മാറിലാകട്ടെ
എന്റെരൂപവും.
തളിര് വള്ളി പോലെ കരങ്ങളും
ഇളം ചുണ്ടുകളും
ഇടതിങ്ങിയ മുലകളും
വനനാഭിയില്‍ ഇറ്റുവീണ മഴത്തുള്ളിയും
എല്ലാം അതുപോലെ.
Saturday, September 11, 2010
Wednesday, September 8, 2010
ദയാവധം
പുഴ മരിച്ചു വീണിടത്താണ്
മരം കിളിര് ത്തുയര്‍ന്നത്.
കൂര്‍പ്പിച്ച നഖങ്ങളുമായിഇളം വേരുകള്‍ ...
ചോരച്ച കണ്ണുകള്‍
കോമ്പല്ലുകള്‍.;...
നെറുകയില്‍ തീ പ്പൊട്ടും.
കിളികള്‍ ഭയന്നൊഴിഞ്ഞു
ശിഖരങ്ങളില്‍ രാത്രി കൂട് കെട്ടി.
......ഈ ജന്മം എന്റെകുറ്റമല്ല,
മരം കരഞ്ഞു.
ദയാവധത്തിനു കേണു.
ഒട്ടും ദയവില്ലാതെ വെയില്
അതിന്മേല് തറഞ്ഞു നിന്നു
ശവമെടുക്കാന്‍ വന്നവര്‍ കണ്ടു
വെട്ടിമുറിച്ച അതിന്റെഹൃദയത്തിലൂടെ
ഒരു പുഴ താഴേയ്ക്ക് ഒഴുകി നിറയുന്നു,
നിലാവിന്റെ പാട്ടുപോലെ.
മരം കിളിര് ത്തുയര്‍ന്നത്.
കൂര്‍പ്പിച്ച നഖങ്ങളുമായിഇളം വേരുകള്‍ ...
ചോരച്ച കണ്ണുകള്‍
കോമ്പല്ലുകള്‍.;...
നെറുകയില്‍ തീ പ്പൊട്ടും.
കിളികള്‍ ഭയന്നൊഴിഞ്ഞു
ശിഖരങ്ങളില്‍ രാത്രി കൂട് കെട്ടി.
......ഈ ജന്മം എന്റെകുറ്റമല്ല,
മരം കരഞ്ഞു.
ദയാവധത്തിനു കേണു.
ഒട്ടും ദയവില്ലാതെ വെയില്
അതിന്മേല് തറഞ്ഞു നിന്നു
ശവമെടുക്കാന്‍ വന്നവര്‍ കണ്ടു
വെട്ടിമുറിച്ച അതിന്റെഹൃദയത്തിലൂടെ
ഒരു പുഴ താഴേയ്ക്ക് ഒഴുകി നിറയുന്നു,
നിലാവിന്റെ പാട്ടുപോലെ.
Sunday, September 5, 2010
സര്‍ട്ടിഫിക്കറ്റ്
ശരീരം ഒരു കലയാണ്
കലാപവും.
അത് കിടക്കകളെ എടുത്തു നടക്കും
മുടന്ത് മാറ്റും
അന്ധന് കാഴ്ച നല്‍കും.
വെയില് മൂക്കുന്ന ലഹളയായി
മരക്കൊമ്പുകളില്‍ തടഞ്ഞിരിക്കും
ശര മുഴക്കത്തില്‍
ആകാശം പിളരുംവരെ അതിനു
പ്രത്യയശാസ്ത്രം ഇല്ല.
മൈനുകള്‍ വിതറിയ ഭൂമി
കുട്ടികളെ ഭയക്കും പോലെ അത്
ആഗ്രഹങ്ങള്‍ക്ക് അംഗ ത്വം നല്കുന്നു
എന്നാലും
ഞാനിഷ്ടപ്പെടുന്നു അതിന്റെ
ടെറാകോട്ടാ ശൈലി ....
.....ഉടഞ്ഞാലുംഅതിലൊരു
കടല്‍ കലമ്പും .
കലാപവും.
അത് കിടക്കകളെ എടുത്തു നടക്കും
മുടന്ത് മാറ്റും
അന്ധന് കാഴ്ച നല്‍കും.
വെയില് മൂക്കുന്ന ലഹളയായി
മരക്കൊമ്പുകളില്‍ തടഞ്ഞിരിക്കും
ശര മുഴക്കത്തില്‍
ആകാശം പിളരുംവരെ അതിനു
പ്രത്യയശാസ്ത്രം ഇല്ല.
മൈനുകള്‍ വിതറിയ ഭൂമി
കുട്ടികളെ ഭയക്കും പോലെ അത്
ആഗ്രഹങ്ങള്‍ക്ക് അംഗ ത്വം നല്കുന്നു
എന്നാലും
ഞാനിഷ്ടപ്പെടുന്നു അതിന്റെ
ടെറാകോട്ടാ ശൈലി ....
.....ഉടഞ്ഞാലുംഅതിലൊരു
കടല്‍ കലമ്പും .
സന്ദേഹം
താത്രിക്കുട്ടിയുടെ അപ്രകാശിത രാത്രികളെ കുറിച്ച് എനിക്ക്
ശാ രദക്കുട്ടിയോടു വഴക്കിടാന്‍ വയ്യ.
മാധവിക്കുട്ടിയുടെ ഒടുവിലെ കവിതകളില്‍
പ്രണയ ചന്ദനം മണക്കാനും.
ഓര്മ വച്ചപ്പോള്‍ മുതല്‍ ....എം.ടി ...മുന്നിലെ പുഴയായി .
പിന്നെ...
നാലുകെട്ടിനോട് കെ .ഇ .എന്‍ ഭാഷയില്‍ ഏറ്റുമുട്ടി ..
എങ്കിലും..സന്ദേഹം...
ഉജ്ജയിനിയില്‍ ചാവേറുകള്‍
ഉന്മാദ ങ്ങളെ ചുമക്കുന്നുണ്ടാവുമോ.....
ശാ രദക്കുട്ടിയോടു വഴക്കിടാന്‍ വയ്യ.
മാധവിക്കുട്ടിയുടെ ഒടുവിലെ കവിതകളില്‍
പ്രണയ ചന്ദനം മണക്കാനും.
ഓര്മ വച്ചപ്പോള്‍ മുതല്‍ ....എം.ടി ...മുന്നിലെ പുഴയായി .
പിന്നെ...
നാലുകെട്ടിനോട് കെ .ഇ .എന്‍ ഭാഷയില്‍ ഏറ്റുമുട്ടി ..
എങ്കിലും..സന്ദേഹം...
ഉജ്ജയിനിയില്‍ ചാവേറുകള്‍
ഉന്മാദ ങ്ങളെ ചുമക്കുന്നുണ്ടാവുമോ.....
അതിഥി
ഇന്നലെ
ഒരു വെളുത്തപ്രാവ്
നഗരമധ്യത്തില്‍ പറന്നിറങ്ങി .
അവളുടെ കഴുത്തിലെ
....കത്തി പാഞ്ഞ അടയാളം കണ്ടു
ഒരാള്‍ പറഞ്ഞു
മാലാഖമാരുടെ പ്രാവ്
...ചൂളിയ നോട്ടവും
നാണം വച്ച നടത്തയും
കൂര്‍ത്ത ശ്രദ്ധയും ...
ലോകം അവള്‍ക്കു ചുറ്റും കുറുകി നിന്നു
പറന്നുയരാന്‍ തുടങ്ങിയപ്പോള്‍
അറിഞ്ഞു... ആരോ അവളുടെ കാലില്‍
ചെരുപ്പ ണിയിച്ചിരിക്കുന്നു....
ഒരു വെളുത്തപ്രാവ്
നഗരമധ്യത്തില്‍ പറന്നിറങ്ങി .
അവളുടെ കഴുത്തിലെ
....കത്തി പാഞ്ഞ അടയാളം കണ്ടു
ഒരാള്‍ പറഞ്ഞു
മാലാഖമാരുടെ പ്രാവ്
...ചൂളിയ നോട്ടവും
നാണം വച്ച നടത്തയും
കൂര്‍ത്ത ശ്രദ്ധയും ...
ലോകം അവള്‍ക്കു ചുറ്റും കുറുകി നിന്നു
പറന്നുയരാന്‍ തുടങ്ങിയപ്പോള്‍
അറിഞ്ഞു... ആരോ അവളുടെ കാലില്‍
ചെരുപ്പ ണിയിച്ചിരിക്കുന്നു....
Wednesday, September 1, 2010
അസംഘടിത
മിനുമിനുങ്ങനെ
ഉരുണ്ടുരുണ്ട്
ചോറ് മണമുള്ള ഒരരിമണി .....
ഉറുമ്പ് അതിനുനേരെ ആര്‍ത്തിയോടെ നിറഞ്ഞു നീങ്ങി
ഉള്ളുലച്ചു ഒരു കാറ്റും പാഞ്ഞെത്തി
അരി മണി യിലെ നീലിച്ച ഞരമ്പുകള്‍ പിടച്ചു
വെന്തു കലങ്ങാനുള്ള കണ്ണില്‍
ജീവന്റെ വിശ പ്പ് ഓളം വെട്ടി
മിണ്ടാതിരുന്ന ഹൃദയ സൂചി
ആവിപ്പുകയില്‍ കറങ്ങിയോടി
ഞാന്‍...എന്നെ തിളച്ചു തുടങ്ങിയോ
അതോ തിന്നുതുടങ്ങിയോ ..
അരി മണിയെ ഉള്ളംകൈയ്യില്‍ കോരിയെടുത്ത്
കാറ്റ് പാഞ്ഞു
പാടത്ത് മഴക്കൂടുകള്‍...
അരി മണി നിലത്ത്ഒളിച്ചു
കാറ്റ് ചില്ലകള്‍ വിടര്‍ത്തി പറന്നു പോയി
ഉറുമ്പ് മുന്നോട്ടു നീങ്ങി
അരി മണി എവിടെ
ഒരുപക്ഷേ ആ വലിയ ഇലയുടെ അടിയില്‍ .....
കാറ്റും ഇലയും വാ പൊത്തി ചിരിച്ചു.
ഉരുണ്ടുരുണ്ട്
ചോറ് മണമുള്ള ഒരരിമണി .....
ഉറുമ്പ് അതിനുനേരെ ആര്‍ത്തിയോടെ നിറഞ്ഞു നീങ്ങി
ഉള്ളുലച്ചു ഒരു കാറ്റും പാഞ്ഞെത്തി
അരി മണി യിലെ നീലിച്ച ഞരമ്പുകള്‍ പിടച്ചു
വെന്തു കലങ്ങാനുള്ള കണ്ണില്‍
ജീവന്റെ വിശ പ്പ് ഓളം വെട്ടി
മിണ്ടാതിരുന്ന ഹൃദയ സൂചി
ആവിപ്പുകയില്‍ കറങ്ങിയോടി
ഞാന്‍...എന്നെ തിളച്ചു തുടങ്ങിയോ
അതോ തിന്നുതുടങ്ങിയോ ..
അരി മണിയെ ഉള്ളംകൈയ്യില്‍ കോരിയെടുത്ത്
കാറ്റ് പാഞ്ഞു
പാടത്ത് മഴക്കൂടുകള്‍...
അരി മണി നിലത്ത്ഒളിച്ചു
കാറ്റ് ചില്ലകള്‍ വിടര്‍ത്തി പറന്നു പോയി
ഉറുമ്പ് മുന്നോട്ടു നീങ്ങി
അരി മണി എവിടെ
ഒരുപക്ഷേ ആ വലിയ ഇലയുടെ അടിയില്‍ .....
കാറ്റും ഇലയും വാ പൊത്തി ചിരിച്ചു.
അമ്മയെ കെട്ടിപ്പുണര്‍ന്നു ഉറങ്ങുമ്പോള്‍ ഞാന്‍ അടുക്കള മണത്തു
കരിയുടെയും ചാണകത്തിന്റെയുംനിലത്ത്തെഴുത്ത്തില്‍
തന്നെത്തന്നെ എഴുതി മായ്ച്ചു അമ്മ പലവട്ടം
വാടിയ കണ്ണുകളില്‍ പളിക്കൂടത്ത്തിന്റെ നിഴലുമായി
ഞാന്‍ തളര്‍ന്നു ഉറങ്ങുമ്പോള്‍ അമ്മയുടെ
ഉള്ളിലെ നോവിന്റെ പാട്ട്
എനിക്ക് കേള്‍കാനായില്ല.
നിലാവത്ത് കാല് നീട്ടിയിരുന്നു അമ്മ
ചീകി അടുക്കുന്ന ഈര്‍ക്കിലുകള്‍
പിറ്റേന്ന്
ഒന്നിച്ചു നിലമടിക്കുന്നത്എന്റെ കാഴ്ച
എന്നിട്ടും അമ്മ ഒരുനാള്‍ കരിഞ്ഞു കിടന്നു
ഇതളുകള്‍ കൊഴിഞ്ഞ പൂത്തണ്ടുപോലെ
മഞ്ഞക്കുത്തുകളുള്ള ഇലക്കൂട്ടംപോലെ
എന്റെ അമ്മമരം
വെള്ളം പാര്‍ന്നില്ലെന്നും
തണല്‍ കെട്ടി കൂട്ടായില്ലെന്നും
മണ്ണില്‍ അലിഞ്ഞപ്പോള്‍ വീണ്ടെടുത്തില്ലെന്നും
ഇന്നും ഞാന്‍ ....
ഇരുളില്‍ നിന്നൊരു മുത്തം
നെറുക തേടി അലയുംനേരം
കേള്‍ക്കാം അമ്മവാക്ക് ....
മഴ നനയല്ലേ കുട്ടാ .....
കരിയുടെയും ചാണകത്തിന്റെയുംനിലത്ത്തെഴുത്ത്തില്‍
തന്നെത്തന്നെ എഴുതി മായ്ച്ചു അമ്മ പലവട്ടം
വാടിയ കണ്ണുകളില്‍ പളിക്കൂടത്ത്തിന്റെ നിഴലുമായി
ഞാന്‍ തളര്‍ന്നു ഉറങ്ങുമ്പോള്‍ അമ്മയുടെ
ഉള്ളിലെ നോവിന്റെ പാട്ട്
എനിക്ക് കേള്‍കാനായില്ല.
നിലാവത്ത് കാല് നീട്ടിയിരുന്നു അമ്മ
ചീകി അടുക്കുന്ന ഈര്‍ക്കിലുകള്‍
പിറ്റേന്ന്
ഒന്നിച്ചു നിലമടിക്കുന്നത്എന്റെ കാഴ്ച
എന്നിട്ടും അമ്മ ഒരുനാള്‍ കരിഞ്ഞു കിടന്നു
ഇതളുകള്‍ കൊഴിഞ്ഞ പൂത്തണ്ടുപോലെ
മഞ്ഞക്കുത്തുകളുള്ള ഇലക്കൂട്ടംപോലെ
എന്റെ അമ്മമരം
വെള്ളം പാര്‍ന്നില്ലെന്നും
തണല്‍ കെട്ടി കൂട്ടായില്ലെന്നും
മണ്ണില്‍ അലിഞ്ഞപ്പോള്‍ വീണ്ടെടുത്തില്ലെന്നും
ഇന്നും ഞാന്‍ ....
ഇരുളില്‍ നിന്നൊരു മുത്തം
നെറുക തേടി അലയുംനേരം
കേള്‍ക്കാം അമ്മവാക്ക് ....
മഴ നനയല്ലേ കുട്ടാ .....
Subscribe to:
Posts (Atom)
ഒച്ച
നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...
-
ചെത്തിതേക്കാത്ത വീട് പോലെ അമ്മ . ഉള്ളലിവുകാട്ടി വെയിലത്രയും മുറ്റത്തു ചിക്കി ഉണക്കി . കറ്റയില്‍നിന്ന് കരഞ്ഞിറങ്ങി വന്ന നെന്മണി യെ ഇടം കയ്...
-
ഈ രാത്രി ചൊല്ലുകയാണ് നീയെപ്പോഴും കാതിലേക്ക് ചേർത്തു വച്ച വരികൾ.. ഈ കാറ്റ് മൂളുകയാണ് കടലടയാളമായ നിന്ടെ പാട്ട് ഈ സന്ധ്യ മൊഴിയുകയാണ്...
-
ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാത്ത ബസ് ..അന്നും ടയറില്‍ ചേര്‍ത്ത് പിടിച്ചിരുന്നു പൂവില്‍ നിന്നടര്‍ന്നു പോയ ഒരു പൂമ്പാറ്റയെ.