അടച്ചിട്ട പരീക്ഷണ ശാലകള്‍ പോലെ കുട്ടികള്‍
കൊക്കില്‍ നിന്നും ഒരു കുടം മരണം കുടയുന്ന ലോഹപ്പക്ഷി ..
വസന്തത്തിലും കരിഞ്ഞുപിറക്കുന്ന കുഞ്ഞു പൂവ്
വിണ്ട നിലങ്ങളായനാവുകളില്‍
മുളച്ചു പൊന്തുന്ന രാസക്കൂണുകള്‍
ഇഴകാലുകള്‍ പിരിച്ചു
ഇരുട്ട് പാത്തികളില്‍വീണു
കുറെ ജന്മങ്ങള് ....
കൂരക്കീഴില്‍
തര്‍ക്കവും തീര്‍പ്പുമില്ലാതെ
കുലച്ചാര്‍ക്കുന്ന
കറുത്ത വാവുകള്‍ക്കരികെ
ആരോ ഒരു ബോര്‍ഡ് നാട്ടുന്നു
എന്‍ഡ് ....സള്ഫാന് .
Tuesday, September 28, 2010
Thursday, September 23, 2010
എ .ബോയ് .......
നെഞ്ചോടടുക്കി പ്പിടിക്കുന്തോറും
കുതറി ച്ചാടി പ്പോയി ഒരു വാക്ക് ..
കോണ്‍ സെന്‍ ട്രേഷന് ക്യാമ്പ്
ഹോളോകോസ്റ്റ് കവിത ....
ഗില്ലറ്റിന് ...ഗ്യാസ് ചേംബര്‍ ..
എല്ലാമിന്നലെ കാഴ്ച്ചയുടെ തലയറുത്തു.
മുള്ളുവേലികള്‍
അപ്പുറവും ഇപ്പുറവും ഇടവേളകളില്‍
പൂത്ത ഇളം പൂവുകള്‍ ...
വരകളുള്ള പൈജാമയിട്ട ജൂതക്കുട്ടിയും
നാസി കമാണ്ടരുടെഅരുമ മകനും .
അവര്‍ ഒന്നിച്ചു കളിച്ചു...
പിരിയാനാകാതെ കരഞ്ഞു
ഒടുവില്‍
ആരുമറിയാത്ത സൌഹൃദത്തിന് കൈകോര്‍ത്ത്
ഗ്യാസ് ചേംബറില്‍ ..ഒന്നിച്ച്...
നനഞ്ഞ സാന്‍ഡ് ....വിച്ച് പോലെ അവര്‍..
അമ്മമാരുടെ നിലവിളി പേടിച്ച്
തലകള്‍ കാതുപൊത്തി.
കുതറിചാടിപ്പോയ വാക്കാണ് ശിക്ഷ...
ഇനി ചരിത്രത്തിന്റെഎല്ലാ പേജും തിരയണം
(എ ബോയ് വിത്ത് സ്ട്രൈപട് പൈജാമ ...എന്ന സിനിമ)
കുതറി ച്ചാടി പ്പോയി ഒരു വാക്ക് ..
കോണ്‍ സെന്‍ ട്രേഷന് ക്യാമ്പ്
ഹോളോകോസ്റ്റ് കവിത ....
ഗില്ലറ്റിന് ...ഗ്യാസ് ചേംബര്‍ ..
എല്ലാമിന്നലെ കാഴ്ച്ചയുടെ തലയറുത്തു.
മുള്ളുവേലികള്‍
അപ്പുറവും ഇപ്പുറവും ഇടവേളകളില്‍
പൂത്ത ഇളം പൂവുകള്‍ ...
വരകളുള്ള പൈജാമയിട്ട ജൂതക്കുട്ടിയും
നാസി കമാണ്ടരുടെഅരുമ മകനും .
അവര്‍ ഒന്നിച്ചു കളിച്ചു...
പിരിയാനാകാതെ കരഞ്ഞു
ഒടുവില്‍
ആരുമറിയാത്ത സൌഹൃദത്തിന് കൈകോര്‍ത്ത്
ഗ്യാസ് ചേംബറില്‍ ..ഒന്നിച്ച്...
നനഞ്ഞ സാന്‍ഡ് ....വിച്ച് പോലെ അവര്‍..
അമ്മമാരുടെ നിലവിളി പേടിച്ച്
തലകള്‍ കാതുപൊത്തി.
കുതറിചാടിപ്പോയ വാക്കാണ് ശിക്ഷ...
ഇനി ചരിത്രത്തിന്റെഎല്ലാ പേജും തിരയണം
(എ ബോയ് വിത്ത് സ്ട്രൈപട് പൈജാമ ...എന്ന സിനിമ)
Friday, September 17, 2010
ഫോസിലുകള്‍
നടുമുറിയില് അരിമുല്ലയാവാനും
മുറ്റത്തെ ചെമ്പരത്തിയാവാനും
നാട്ടു വഴിയിലെ തെച്ചിയാവാനും
കഴിയുന്നോളെ ആരാണ്
നീട്ടിയ ഇലക്കുമ്പിളില്‍
തുളസിയായി കുടഞ്ഞിട്ടത് .....
ഇത്തിരി തീര്‍ഥ ത്തില്‍ തൊട്ടു
ചെവിക്കുടയില്‍ തിരുകി വച്ചത്....
എണ്ണത്തിളപ്പില്‍ കൈതോന്നിയായും
ചിരി നിറത്തില്‍ തുമ്പയായും
കലിക്കാലത്തില്‍ കാക്കപ്പൂവായും
ചിലപ്പോള്‍ ദീന പ്പൂവായും
മാറുന്നോ ളെ......
ആരാണ്
അത്തമായി വരച്ചത് ....
മലര്ന്നാലും കമിഴ്ന്നാലും മണംചോരുമെന്നു
കള്ളം പറഞ്ഞതാരാണ് ....
കയറ്റുമതിക്കാരന് മതിപ്പ് വില പറയവേ...
തുലാസിന് തട്ടില്‍ നിന്ന്
പൂമ്പാറ്റകള്‍ കൊത്തിക്കൊണ്ടു പോയ
പൂവിനു മുള്ള് മുളച്ചതും
നിലം പതുങ്ങിയതും ശേഷപത്രം .
തൊട്ടാവാടിക്കാടുകളുടെവിലാസം തേടിയോര്‍ക്ക്
ഏതോ അടുപ്പിന്റെ ശ വക്കുഴിയില്‍ നിന്നൊരു
കനലിന് എല്ല് കിട്ടി.
ഫോസിലുകള്‍ ....ഒന്നു തന്നെ.
മുറ്റത്തെ ചെമ്പരത്തിയാവാനും
നാട്ടു വഴിയിലെ തെച്ചിയാവാനും
കഴിയുന്നോളെ ആരാണ്
നീട്ടിയ ഇലക്കുമ്പിളില്‍
തുളസിയായി കുടഞ്ഞിട്ടത് .....
ഇത്തിരി തീര്‍ഥ ത്തില്‍ തൊട്ടു
ചെവിക്കുടയില്‍ തിരുകി വച്ചത്....
എണ്ണത്തിളപ്പില്‍ കൈതോന്നിയായും
ചിരി നിറത്തില്‍ തുമ്പയായും
കലിക്കാലത്തില്‍ കാക്കപ്പൂവായും
ചിലപ്പോള്‍ ദീന പ്പൂവായും
മാറുന്നോ ളെ......
ആരാണ്
അത്തമായി വരച്ചത് ....
മലര്ന്നാലും കമിഴ്ന്നാലും മണംചോരുമെന്നു
കള്ളം പറഞ്ഞതാരാണ് ....
കയറ്റുമതിക്കാരന് മതിപ്പ് വില പറയവേ...
തുലാസിന് തട്ടില്‍ നിന്ന്
പൂമ്പാറ്റകള്‍ കൊത്തിക്കൊണ്ടു പോയ
പൂവിനു മുള്ള് മുളച്ചതും
നിലം പതുങ്ങിയതും ശേഷപത്രം .
തൊട്ടാവാടിക്കാടുകളുടെവിലാസം തേടിയോര്‍ക്ക്
ഏതോ അടുപ്പിന്റെ ശ വക്കുഴിയില്‍ നിന്നൊരു
കനലിന് എല്ല് കിട്ടി.
ഫോസിലുകള്‍ ....ഒന്നു തന്നെ.
Thursday, September 16, 2010
ഇതിഹാസം
വലിയ ക്ലാസ് മുറിയിലെ ചെറിയ മൂലയിലിരുന്നു
കുട്ടി വിളിച്ചു പറഞ്ഞു....
....ചെടി കരഞ്ഞാല്‍....നമ്മളും കരയും.
അത് ടീച്ചര്‍ കേട്ടില്ല.
ഇല മേഞ്ഞു വീടൊരുക്കുന്നകൂട്ടുകാര്‍ കേട്ടില്ല .
കുട്ടി പുറത്തേക് നോക്കി .
വിതുമ്പുന്ന ചെടിക്ക്ചുറ്റും
വിഷമത്തോടെ
ശ ലഭങ്ങള്‍
മിണ്ടാ ,,,,കാറ്റ്
പെയ്യാമേഘം.
അവള് ഓടി പുറത്തിറങ്ങി
ചെടിയെ ഉമ്മ വച്ചു.
കുട്ടി ചെടിയോടെന്തോ പറഞ്ഞു
ചെടി കുട്ടിയോടും.
അവരിരുവരും പറഞ്ഞതാണത്രെ.......രാമായണ മായത്
കുട്ടി വിളിച്ചു പറഞ്ഞു....
....ചെടി കരഞ്ഞാല്‍....നമ്മളും കരയും.
അത് ടീച്ചര്‍ കേട്ടില്ല.
ഇല മേഞ്ഞു വീടൊരുക്കുന്നകൂട്ടുകാര്‍ കേട്ടില്ല .
കുട്ടി പുറത്തേക് നോക്കി .
വിതുമ്പുന്ന ചെടിക്ക്ചുറ്റും
വിഷമത്തോടെ
ശ ലഭങ്ങള്‍
മിണ്ടാ ,,,,കാറ്റ്
പെയ്യാമേഘം.
അവള് ഓടി പുറത്തിറങ്ങി
ചെടിയെ ഉമ്മ വച്ചു.
കുട്ടി ചെടിയോടെന്തോ പറഞ്ഞു
ചെടി കുട്ടിയോടും.
അവരിരുവരും പറഞ്ഞതാണത്രെ.......രാമായണ മായത്
പൂക്കളുടെ യുദ്ധം
മുറിഞ്ഞു ചോരയോഴുകും വരെ
അത് തുടരാറുണ്ട് പോലും.
ഒരു കളിവാക്കിലാണ് ആദ്യം കോര്‍ക്കുക.
പിന്നെപ്പിന്നെ ....
അകവും പുറവും കാണും വിധം
ഓരോന്ന് വിളിച്ചു ചൊല്ലും.
മണ്ണിനെ
വിതയെ
വിളയെ
നട്ടുപോയവരെ ....
ഉച്ചവെയില്‍ ഉച്ചിക്കുടുമ കെട്ടുമ്പോള്‍
വേര്‍ത്ത് കുതിര്‍ന്നു പതംവരും
വെയില് പടിഞ്ഞാറു പന്തലിട്ടാല്‍
ചിരിയും കരച്ചിലും ഒന്നിച്ചു തന്നെ .
പിറ്റേന്ന്
കത്രിക പോലെ രണ്ടു വിരലുകള്‍
മുറിച്ചെടുത്ത്
മുടിക്കാട്ടില്‍ കളഞ്ഞാലോ....
ഇപ്പോള്‍ യുദ്ധ ത്തിന് അവസാനമായി .
ഇതളുകള്‍ തറയില്‍ ഊര്‍ന്നു
കൈകാലിട്ടടിക്കുന്നു.
ഉണങ്ങിയ തണ്ടില്‍ ....
കൊടും വേനലിന്റെ വാറണ്ട് .
അത് തുടരാറുണ്ട് പോലും.
ഒരു കളിവാക്കിലാണ് ആദ്യം കോര്‍ക്കുക.
പിന്നെപ്പിന്നെ ....
അകവും പുറവും കാണും വിധം
ഓരോന്ന് വിളിച്ചു ചൊല്ലും.
മണ്ണിനെ
വിതയെ
വിളയെ
നട്ടുപോയവരെ ....
ഉച്ചവെയില്‍ ഉച്ചിക്കുടുമ കെട്ടുമ്പോള്‍
വേര്‍ത്ത് കുതിര്‍ന്നു പതംവരും
വെയില് പടിഞ്ഞാറു പന്തലിട്ടാല്‍
ചിരിയും കരച്ചിലും ഒന്നിച്ചു തന്നെ .
പിറ്റേന്ന്
കത്രിക പോലെ രണ്ടു വിരലുകള്‍
മുറിച്ചെടുത്ത്
മുടിക്കാട്ടില്‍ കളഞ്ഞാലോ....
ഇപ്പോള്‍ യുദ്ധ ത്തിന് അവസാനമായി .
ഇതളുകള്‍ തറയില്‍ ഊര്‍ന്നു
കൈകാലിട്ടടിക്കുന്നു.
ഉണങ്ങിയ തണ്ടില്‍ ....
കൊടും വേനലിന്റെ വാറണ്ട് .
Saturday, September 11, 2010
സംക്രമണം ഭാഗം മൂന്ന്
എന്റെ ഉടയവനെ....ഇവളുടെ പരുഷ മൊഴികളാല് മുറിയ്കപ്പെട്ടു
....ഉത്തരീയത്താല്‍ കണ്ണ് പൊത്തി നീ മടങ്ങിയതോര്‍കുന്നു
അപ്പോള്‍ കുന്തിരിക്കത്തില്‍ഞാന്‍ മരണം വാസനിച്ചു.
മലരും പാനീയവും തുളസിയിലകളും
നിന്റെ കോപത്തോടൊപ്പംഎനിക്ക് ചുറ്റും ചിതറി മലര്‍ന്നു.
അയോധ്യയിലെ വധു ക്കള്‍ അതാണ് അഭ്യസിപ്പിക്കപ്പെട്ടിട്ടുള്ളത് .
പുലര്കാലങ്ങളില്
മഞ്ഞിന്റെകനത്തിലൂടെ നീയെന്നെ നോക്കി കൊതിക്കുമ്പോള്‍
നിന്റെ അടിമ ജനങ്ങള്‍ അസൂയയുടെ വാളാല്‍
എന്റെ ശിരസ് പിളര്‍ന്നു കൊണ്ടേയിരിന്നു ..............
.......................................................................................................................
സീത മണ്ണിലേക്ക് വീണു
പുല്‍നാമ്പുകള്‍ അവളെ താങ്ങി
മുന്നില്‍ പുലരിയുടെ നിഴലനക്കം
ഉദയാസ്തമയങ്ങള്‍ ഉരുകിയൊലിച്ച കണ്ണുകളില്‍
കടും പ്രണയത്തിന്റെ ഇളകിയാട്ടം
മണ്ണില്‍ നിന്ന് സംഭ്രമങ്ങളില്ലാതെ അവള് ഉയര്‍ന്നു നിന്നു
രാമ ബാണമേറ്റ് ഉടഞ്ഞുപോയ നെഞ്ചിലേക്ക് അവളുടെ കൈകള്‍ നീണ്ടു .
ഒന്നിച്ചു .................ഒന്നിച്ചു എന്ന് ഉച്ചരിച്ചു
അമ്മഭൂമി അത് നോക്കിനിന്നു
ആത്മ സമര്‍പ്പണങ്ങളുടെ അരുവി അയോധ്യയില്‍ ഉറവ പൊട്ടി
....ഉത്തരീയത്താല്‍ കണ്ണ് പൊത്തി നീ മടങ്ങിയതോര്‍കുന്നു
അപ്പോള്‍ കുന്തിരിക്കത്തില്‍ഞാന്‍ മരണം വാസനിച്ചു.
മലരും പാനീയവും തുളസിയിലകളും
നിന്റെ കോപത്തോടൊപ്പംഎനിക്ക് ചുറ്റും ചിതറി മലര്‍ന്നു.
അയോധ്യയിലെ വധു ക്കള്‍ അതാണ് അഭ്യസിപ്പിക്കപ്പെട്ടിട്ടുള്ളത് .
പുലര്കാലങ്ങളില്
മഞ്ഞിന്റെകനത്തിലൂടെ നീയെന്നെ നോക്കി കൊതിക്കുമ്പോള്‍
നിന്റെ അടിമ ജനങ്ങള്‍ അസൂയയുടെ വാളാല്‍
എന്റെ ശിരസ് പിളര്‍ന്നു കൊണ്ടേയിരിന്നു ..............
.......................................................................................................................
സീത മണ്ണിലേക്ക് വീണു
പുല്‍നാമ്പുകള്‍ അവളെ താങ്ങി
മുന്നില്‍ പുലരിയുടെ നിഴലനക്കം
ഉദയാസ്തമയങ്ങള്‍ ഉരുകിയൊലിച്ച കണ്ണുകളില്‍
കടും പ്രണയത്തിന്റെ ഇളകിയാട്ടം
മണ്ണില്‍ നിന്ന് സംഭ്രമങ്ങളില്ലാതെ അവള് ഉയര്‍ന്നു നിന്നു
രാമ ബാണമേറ്റ് ഉടഞ്ഞുപോയ നെഞ്ചിലേക്ക് അവളുടെ കൈകള്‍ നീണ്ടു .
ഒന്നിച്ചു .................ഒന്നിച്ചു എന്ന് ഉച്ചരിച്ചു
അമ്മഭൂമി അത് നോക്കിനിന്നു
ആത്മ സമര്‍പ്പണങ്ങളുടെ അരുവി അയോധ്യയില്‍ ഉറവ പൊട്ടി
സംക്രമണം ....ഭാഗം രണ്ട്
ലങ്കയിലെ കിണറും കാശിത്തുമ്പയുംപുല്‍ച്ചാടിയും
അയോധ്യയിലെപ്പോലെപരിഷ്കരിക്കപ്പെട്ടതല്ല.
താപസരുടെ കണ് വെട്ടങ്ങളാല്‍
കഴുത്തരിയപ്പെട്ട കന്യാദളങ്ങളുമില്ലവിടെ.
എല്ലാ പെണ്ണും ത്രികാല ജ്ഞാനിയാണെന്ന്
മറന്നുപോയ വയസ്സന് രാജാവുമില്ലവിടെ.
ഓമന ബാല്യത്താല്‍ ...അരമന കൈയ്യാളുന്ന
അരുമ സന്താനവുമായിരുന്നില്ല നീ
തീയില്‍ വെന്ത മാംസത്തിലൂടെ
അറക്കവാള്‍പോലെ നിന്റെ പല്ലുകള്‍ ....മുഖത്ത്
മറ്റവയവങ്ങള്‍ സന്ധിക്കാത്തസൂര്യനെ
നീ തടവിലിട്ടു.
ആശങ്കാകുലമായനിന്റെ ബാല്യത്തില്‍ നിന്ന്
യൌവനത്തിന് ജൈവ സംസ്കൃതി കള്‍ പിന്മാറി .
അയോധ്യയിലെപ്പോലെപരിഷ്കരിക്കപ്പെട്ടതല്ല.
താപസരുടെ കണ് വെട്ടങ്ങളാല്‍
കഴുത്തരിയപ്പെട്ട കന്യാദളങ്ങളുമില്ലവിടെ.
എല്ലാ പെണ്ണും ത്രികാല ജ്ഞാനിയാണെന്ന്
മറന്നുപോയ വയസ്സന് രാജാവുമില്ലവിടെ.
ഓമന ബാല്യത്താല്‍ ...അരമന കൈയ്യാളുന്ന
അരുമ സന്താനവുമായിരുന്നില്ല നീ
തീയില്‍ വെന്ത മാംസത്തിലൂടെ
അറക്കവാള്‍പോലെ നിന്റെ പല്ലുകള്‍ ....മുഖത്ത്
മറ്റവയവങ്ങള്‍ സന്ധിക്കാത്തസൂര്യനെ
നീ തടവിലിട്ടു.
ആശങ്കാകുലമായനിന്റെ ബാല്യത്തില്‍ നിന്ന്
യൌവനത്തിന് ജൈവ സംസ്കൃതി കള്‍ പിന്മാറി .
Subscribe to:
Posts (Atom)
ഒച്ച
നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...
-
ചെത്തിതേക്കാത്ത വീട് പോലെ അമ്മ . ഉള്ളലിവുകാട്ടി വെയിലത്രയും മുറ്റത്തു ചിക്കി ഉണക്കി . കറ്റയില്‍നിന്ന് കരഞ്ഞിറങ്ങി വന്ന നെന്മണി യെ ഇടം കയ്...
-
ഈ രാത്രി ചൊല്ലുകയാണ് നീയെപ്പോഴും കാതിലേക്ക് ചേർത്തു വച്ച വരികൾ.. ഈ കാറ്റ് മൂളുകയാണ് കടലടയാളമായ നിന്ടെ പാട്ട് ഈ സന്ധ്യ മൊഴിയുകയാണ്...
-
ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാത്ത ബസ് ..അന്നും ടയറില്‍ ചേര്‍ത്ത് പിടിച്ചിരുന്നു പൂവില്‍ നിന്നടര്‍ന്നു പോയ ഒരു പൂമ്പാറ്റയെ.