Saturday, July 27, 2013
Saturday, July 13, 2013
കറുപ്പും വെളുപ്പും
എട്ടും പൊട്ടും തിരിയാത്ത
എട്ടാം ക്ലാസ് ആയിരുന്നു അത് .
"ഞറുങ്ങനെ പിറുങ്ങനെ" ബോര്‍ഡില്‍
ഞാന്ന അക്ഷരങ്ങള്‍
വരേണ്യതയുടെ കാതില്മാത്രം കേറിക്കൂടി
അവര്‍ തല്ലു കൊള്ളാതെ തല്ലു കൊള്ളികളായി
കറുപ്പും വെളുപ്പും
വേര് തിരിഞ്ഞിരുന്ന മലയാളം ക്ലാസില്‍
"അന്യ ജീവനുതകാ"ന് ആരുമില്ലായിരുന്നു .
കറുത്തത് കാരയ്ക്ക തിന്നും കല്ലെറിഞ്ഞും
ഉച്ചനേരം കീഴടക്കി
വെളുത്തത് "ഭാരതമെന്ന പേരില്‍"
ജ്വലിച്ചു ജ്വലിച്ചു താല പ്പൊലിയായി
പള്ളി ക്കൂട പ്പെരുമ പത്രത്തിലെത്തിച്ചു.
മഴ പെയ്തപ്പോള്‍ വെളുപ്പ്" ഹായ് ഹായ്" എന്നും
കറുപ്പ് "അയ്യോ അയ്യോ" എന്നും ഒച്ചയിട്ടു .
ഒലിച്ചു പോകുന്ന കുടിലില്‍ മറിഞ്ഞു വീണു
മണ്ണു മൂടിയ മണ്ണെണ്ണ വിളക്കായിരുന്നു കറുപ്പ് .
മഴ കറുപ്പിനെ കൂടുതല്‍ സ്നേഹിച്ചു .
ആദ്യ "രതി നിര്‍വേദം "റിലീസായ വാര്‍ത്ത
കറുപ്പാണ്ക്ലാസിന്റെ ഉള്ളംകൈ തുറന്ന്
ആരും കാണാതെചുരുട്ടി വച്ച് തന്നത്.
വിശപ്പിനെ വിശ്വാസം കൊണ്ട് തോല്‍പ്പിച്ച
നട്ടുച്ചയിലെ സര്പ്പക്കാവില് രതിമരണം
പറഞ്ഞ് ഒലിക്കുന്ന ആണ് കൂട്ടങ്ങള്‍
കറുപ്പിന്റെ " സില്‍മാപ്പെര"യില്‍ ചെറ്റ പൊക്കി കളായി .
എല്ലാ പരീക്ഷണങ്ങളിലും കറുപ്പ് തേഞ്ഞു തീര്‍ന്നു .
വെളുപ്പ് വെളുത്ത മുണ്ടുടുത്ത്
വെളിച്ച ത്തിലേക്കും
കറുപ്പ് കറുത്ത കൈ പിടിച്ച്
കറുപ്പിലേക്കും നടന്നു പോയി .
ഇപ്പോഴുംനടന്നു കൊണ്ടിരിക്കുന്നുഅത്
മുതുകത്തായി ഒരു കൂനുണ്ട് ,
വെളുപ്പിന്റെ ഉദ്ധാരണ പ്രക്രിയയിലെ
പുതിയ പരീക്ഷണ മായതിനാല്‍
ആ കൂനാണ് ഇപ്പോഴും കറുപ്പിന്റെ തണല്‍. .
എട്ടാം ക്ലാസ് ആയിരുന്നു അത് .
"ഞറുങ്ങനെ പിറുങ്ങനെ" ബോര്‍ഡില്‍
ഞാന്ന അക്ഷരങ്ങള്‍
വരേണ്യതയുടെ കാതില്മാത്രം കേറിക്കൂടി
അവര്‍ തല്ലു കൊള്ളാതെ തല്ലു കൊള്ളികളായി
കറുപ്പും വെളുപ്പും
വേര് തിരിഞ്ഞിരുന്ന മലയാളം ക്ലാസില്‍
"അന്യ ജീവനുതകാ"ന് ആരുമില്ലായിരുന്നു .
കറുത്തത് കാരയ്ക്ക തിന്നും കല്ലെറിഞ്ഞും
ഉച്ചനേരം കീഴടക്കി
വെളുത്തത് "ഭാരതമെന്ന പേരില്‍"
ജ്വലിച്ചു ജ്വലിച്ചു താല പ്പൊലിയായി
പള്ളി ക്കൂട പ്പെരുമ പത്രത്തിലെത്തിച്ചു.
മഴ പെയ്തപ്പോള്‍ വെളുപ്പ്" ഹായ് ഹായ്" എന്നും
കറുപ്പ് "അയ്യോ അയ്യോ" എന്നും ഒച്ചയിട്ടു .
ഒലിച്ചു പോകുന്ന കുടിലില്‍ മറിഞ്ഞു വീണു
മണ്ണു മൂടിയ മണ്ണെണ്ണ വിളക്കായിരുന്നു കറുപ്പ് .
മഴ കറുപ്പിനെ കൂടുതല്‍ സ്നേഹിച്ചു .
ആദ്യ "രതി നിര്‍വേദം "റിലീസായ വാര്‍ത്ത
കറുപ്പാണ്ക്ലാസിന്റെ ഉള്ളംകൈ തുറന്ന്
ആരും കാണാതെചുരുട്ടി വച്ച് തന്നത്.
വിശപ്പിനെ വിശ്വാസം കൊണ്ട് തോല്‍പ്പിച്ച
നട്ടുച്ചയിലെ സര്പ്പക്കാവില് രതിമരണം
പറഞ്ഞ് ഒലിക്കുന്ന ആണ് കൂട്ടങ്ങള്‍
കറുപ്പിന്റെ " സില്‍മാപ്പെര"യില്‍ ചെറ്റ പൊക്കി കളായി .
എല്ലാ പരീക്ഷണങ്ങളിലും കറുപ്പ് തേഞ്ഞു തീര്‍ന്നു .
വെളുപ്പ് വെളുത്ത മുണ്ടുടുത്ത്
വെളിച്ച ത്തിലേക്കും
കറുപ്പ് കറുത്ത കൈ പിടിച്ച്
കറുപ്പിലേക്കും നടന്നു പോയി .
ഇപ്പോഴുംനടന്നു കൊണ്ടിരിക്കുന്നുഅത്
മുതുകത്തായി ഒരു കൂനുണ്ട് ,
വെളുപ്പിന്റെ ഉദ്ധാരണ പ്രക്രിയയിലെ
പുതിയ പരീക്ഷണ മായതിനാല്‍
ആ കൂനാണ് ഇപ്പോഴും കറുപ്പിന്റെ തണല്‍. .
Wednesday, July 10, 2013
പ്രണയവും ഞാനും
പ്രണയവും ഞാനും പത്താംക്ലാസിലേക്ക്ഒന്നിച്ചു ജയിച്ചപ്പോള്‍
എന്തു കൂട്ടായി രുന്നെന്നോ ഞങ്ങള്‍ തമ്മില്‍ .
മഞ്ഞില്‍ പൂക്കള്‍ വിരിഞ്ഞ കാലമായിരുന്നു അന്ന്
പുസ്തകം കീറി അമ്പടയാളം ഉണ്ടാക്കി യപ്പോള്‍
പരീക്ഷയുടെ നദി വെള്ളപ്പൊക്കം കാട്ടി പനിപ്പിച്ചു .
ഒരു മൈനയെക്കണ്ടാല്‍ അവനെ കാണില്ലെന്നും
രണ്ടെങ്കില്‍ കാണുക മാത്രമല്ല മിണ്ടുമെന്നും
അവളുടെ ജ്യോതിഷം
.
ഒടുവില്‍ അതൊരു രാജ്യാന്തര പുകിലായപ്പോള്‍
"ഇപ്പോള്‍ വരാ"മെന്നും പറഞ്ഞു അവള്‍ഒളിച്ചു പോയി
നിറം വാര്‍ന്ന ഒരു നദി നിത്യം നിലവിളിച്ച്
മുന്നിലൂടെ കറങ്ങിയോടുന്നത് കാണാമായിരുന്നു എനിക്ക് .
ഒരുനാള്‍
അവള് വന്നു മുന്പില്നിന്നു.
കട്ടിക്കണ്ണട യും കൈത്തറി സാരിയും അണിഞ്ഞ്
അവള് ടീച്ചറാകാന്‍ പഠിക്കുക യായിരുന്നു .
പ്രണയത്തിനെന്തൊരു മൂപ്പ് !
ഓരോ കാലടി യും കൊണ്ട് സ്നേഹം അളന്നു
തരിശിടാന്‍ അവള്‍ക്കാകുന്നു
പ്രണയ ത്തിന് ആപ്ത വാക്യങ്ങളെ
എന്റെ മനസ്സില്‍ നിന്നു മായ്ച്ചു കളഞ്ഞും
അവള് എന്നെ എന്നില്‍ നിന്നു അഴിച്ചെടുത്തു
ഒരു പോലെ കറങ്ങിയോടുന്ന ചില നദികള്‍ .
ഒരു മഴയില്ലാ ക്കുന്നെ ടുത്ത്
മേഘ ക്കുഞ്ഞുങ്ങളെ എറിഞ്ഞു കൊണ്ട്
അവള് പിന്നെയും എവിടെയോ ഓടിപ്പോയി .
ഇന്നലെ വൈകി അവളെ എന്റെ കിടക്കയ്ക്കരികില്‍
ആരോകൊണ്ട് വന്നിരുത്തുകയായിരുന്നു .
അവള് സമുദ്രംപോലെ ഉലയുകയും
രക്തം പോലെ ചുവക്കുകയും ചെയ്തു
അവള് തീ പോലെ പഴുത്തിരുന്നു
പരവശമായ ഒരു നോട്ടം മാത്രമായി അവള്
കിടക്കയിലേക്ക് കുനിഞ്ഞു
എന്റെ ഉള്ളം കയ്യിലെ മഞ്ഞില്‍ നിന്നു
തണുത്തു വിരിയുന്ന പൂക്കള്‍...
ഒരു മൈന പ്പാടം ...
ഇപ്പോള്‍
ചിരിച്ചു കൈകോര്‍ത്ത് ഞങ്ങള്‍
പ്രണയത്തിന് പരീക്ഷകളുടെ
ചില മുറിവുകളിലേക്ക്
വേദനയുടെ ഒരമ്പ് എയ്തു മറഞ്ഞിരിക്കുന്നു .
എന്തു കൂട്ടായി രുന്നെന്നോ ഞങ്ങള്‍ തമ്മില്‍ .
മഞ്ഞില്‍ പൂക്കള്‍ വിരിഞ്ഞ കാലമായിരുന്നു അന്ന്
പുസ്തകം കീറി അമ്പടയാളം ഉണ്ടാക്കി യപ്പോള്‍
പരീക്ഷയുടെ നദി വെള്ളപ്പൊക്കം കാട്ടി പനിപ്പിച്ചു .
ഒരു മൈനയെക്കണ്ടാല്‍ അവനെ കാണില്ലെന്നും
രണ്ടെങ്കില്‍ കാണുക മാത്രമല്ല മിണ്ടുമെന്നും
അവളുടെ ജ്യോതിഷം
.
ഒടുവില്‍ അതൊരു രാജ്യാന്തര പുകിലായപ്പോള്‍
"ഇപ്പോള്‍ വരാ"മെന്നും പറഞ്ഞു അവള്‍ഒളിച്ചു പോയി
നിറം വാര്‍ന്ന ഒരു നദി നിത്യം നിലവിളിച്ച്
മുന്നിലൂടെ കറങ്ങിയോടുന്നത് കാണാമായിരുന്നു എനിക്ക് .
ഒരുനാള്‍
അവള് വന്നു മുന്പില്നിന്നു.
കട്ടിക്കണ്ണട യും കൈത്തറി സാരിയും അണിഞ്ഞ്
അവള് ടീച്ചറാകാന്‍ പഠിക്കുക യായിരുന്നു .
പ്രണയത്തിനെന്തൊരു മൂപ്പ് !
ഓരോ കാലടി യും കൊണ്ട് സ്നേഹം അളന്നു
തരിശിടാന്‍ അവള്‍ക്കാകുന്നു
പ്രണയ ത്തിന് ആപ്ത വാക്യങ്ങളെ
എന്റെ മനസ്സില്‍ നിന്നു മായ്ച്ചു കളഞ്ഞും
അവള് എന്നെ എന്നില്‍ നിന്നു അഴിച്ചെടുത്തു
ഒരു പോലെ കറങ്ങിയോടുന്ന ചില നദികള്‍ .
ഒരു മഴയില്ലാ ക്കുന്നെ ടുത്ത്
മേഘ ക്കുഞ്ഞുങ്ങളെ എറിഞ്ഞു കൊണ്ട്
അവള് പിന്നെയും എവിടെയോ ഓടിപ്പോയി .
ഇന്നലെ വൈകി അവളെ എന്റെ കിടക്കയ്ക്കരികില്‍
ആരോകൊണ്ട് വന്നിരുത്തുകയായിരുന്നു .
അവള് സമുദ്രംപോലെ ഉലയുകയും
രക്തം പോലെ ചുവക്കുകയും ചെയ്തു
അവള് തീ പോലെ പഴുത്തിരുന്നു
പരവശമായ ഒരു നോട്ടം മാത്രമായി അവള്
കിടക്കയിലേക്ക് കുനിഞ്ഞു
എന്റെ ഉള്ളം കയ്യിലെ മഞ്ഞില്‍ നിന്നു
തണുത്തു വിരിയുന്ന പൂക്കള്‍...
ഒരു മൈന പ്പാടം ...
ഇപ്പോള്‍
ചിരിച്ചു കൈകോര്‍ത്ത് ഞങ്ങള്‍
പ്രണയത്തിന് പരീക്ഷകളുടെ
ചില മുറിവുകളിലേക്ക്
വേദനയുടെ ഒരമ്പ് എയ്തു മറഞ്ഞിരിക്കുന്നു .
Tuesday, July 9, 2013
എന്തിനു സ്നേഹിക്കുന്നു,
എന്തിനു സ്നേഹിക്കുന്നു,
സ്വ ച്ഛമോരോ ചിരി
തങ്ങളില്‍ കാണുമ്പോഴേ
പക കറുപ്പിക്കുമെങ്കില്‍
എത്രയും പ്രിയപ്പെട്ട തെ-
ന്നുരയ്ക്കുവാന്‍ , വാക്കിന്
കൈകളാല്‍ പരസ്പരം
തൊടുവാനാകില്ലെങ്കില്‍
ഉള്ളിലോര്‍ക്കുന്ന കാലം
ഇന്നതെണ്ണി ക്കൂടെ
ചിരിക്കാനുംകരയാനും
മടിയായ് ക്കഴിഞ്ഞെങ്കില്‍
എന്തിനു സ്നേഹിക്കുന്നു,
മിന്നാനും തുടുക്കാനും
തമ്മിലൊന്നുരസ്സാനും
മറന്നേ കഴിഞ്ഞെങ്കില്‍
ഓര്‍മ്മ തന് നൂലറ്റൊരാ
പട്ടത്തിന് ചിറകിലെ
യാത്രയിപ്പോഴും നമ്മെ
സ്നേഹിച്ചു തളര്‍ത്തുമ്പോള്‍
എന്തൊരാകാശം !കടുംനീലം
നമ്മളീ ക്കുളിര്‍ താപം
കോരി ക്കുടിച്ചേ യിരിക്കുന്നു !.
സ്വ ച്ഛമോരോ ചിരി
തങ്ങളില്‍ കാണുമ്പോഴേ
പക കറുപ്പിക്കുമെങ്കില്‍
എത്രയും പ്രിയപ്പെട്ട തെ-
ന്നുരയ്ക്കുവാന്‍ , വാക്കിന്
കൈകളാല്‍ പരസ്പരം
തൊടുവാനാകില്ലെങ്കില്‍
ഉള്ളിലോര്‍ക്കുന്ന കാലം
ഇന്നതെണ്ണി ക്കൂടെ
ചിരിക്കാനുംകരയാനും
മടിയായ് ക്കഴിഞ്ഞെങ്കില്‍
എന്തിനു സ്നേഹിക്കുന്നു,
മിന്നാനും തുടുക്കാനും
തമ്മിലൊന്നുരസ്സാനും
മറന്നേ കഴിഞ്ഞെങ്കില്‍
ഓര്‍മ്മ തന് നൂലറ്റൊരാ
പട്ടത്തിന് ചിറകിലെ
യാത്രയിപ്പോഴും നമ്മെ
സ്നേഹിച്ചു തളര്‍ത്തുമ്പോള്‍
എന്തൊരാകാശം !കടുംനീലം
നമ്മളീ ക്കുളിര്‍ താപം
കോരി ക്കുടിച്ചേ യിരിക്കുന്നു !.
Monday, June 24, 2013
പൊട്ടി യടര്‍ന്ന കോവില്‍
വെറും മണം വായ്ക്കുന്ന പൂക്കള്‍
ദുഖിച്ചിരിക്കുന്നു ദൈവം .
വൃഥാ തുളുമ്പുന്നു മന്ത്രം .
വിശക്കുന്ന കാറ്റിന് കരച്ചില്
കുമിഞ്ഞാളാന് കയര്ക്കുന്നിതഗ്നി
മരിച്ച പോല്‍ സന്ധ്യ
തളിര്‍ക്കാത്ത ഭൂമി
മേഘ സത്രങ്ങളില്‍ കുളമ്പൊച്ച.
കിളികളായ് പ്പുഴകള്‍ .
പറ ന്നൊന്നിരിക്കാന്
പകലിന്റെ ഉമ്മറം
ഉദാരയാം രാത്രി
ഇരുട്ടിന്റെ നൌകയില്‍
വിളക്കെടുത്തെതോ
നദി കടക്കുന്നു .
നദി കടക്കുന്നു .
Sunday, June 9, 2013
വാക്ക്
വാക്കുകള്‍ നക്ഷത്രങ്ങളെന്നു
അവര്‍ പരസ്പരം പറഞ്ഞു
ഹൃദയത്തിന്റെ കാവല്ക്കാര്
കുടമുല്ല പോലെ വെളുത്തും
മഴമേഘംപോലെ നിറഞ്ഞും
ചോലമരങ്ങളായി പടര്‍ന്നും
തീയരികുകളായി വിരിഞ്ഞും
കാറ്റില്‍ വിരിഞ്ഞ നക്ഷത്രങ്ങള്‍
സന്ധ്യയില്‍
അവ കടല്‍ മുഴുവന്‍ .കോരി യെടുക്കും
പുലരിയില്‍
കൈക്കുടന്നയില്‍ മിഴി കൂമ്പും .
രാവില്‍
പ്രണയ ദീപം പോലെ
നിദ്രയെഴാതെ കത്തി നില്ക്കും
വാക്കിന്റെ നന്മയത്രയും
മിഴിയിലേക്ക് നീട്ടി ..
വന പ്പച്ച ...
ഒരു കാട്ടു പൂവ്
കാറ്റിനോട് പറഞ്ഞത്
എന്താവാം എന്നലയുകയാണ്
മഴയുടെ പെണ് കുട്ടി .
വാക്കില്‍ സ്വയം തുന്നി ക്കെട്ടിയ
പെണ് കുട്ടി
വാക്കുകള്‍ നക്ഷത്രങ്ങളെന്നു
അവര്‍ പരസ്പരം പറഞ്ഞു
ഹൃദയത്തിന്റെ കാവല്ക്കാര്
കുടമുല്ല പോലെ വെളുത്തും
മഴമേഘംപോലെ നിറഞ്ഞും
ചോലമരങ്ങളായി പടര്‍ന്നും
തീയരികുകളായി വിരിഞ്ഞും
കാറ്റില്‍ വിരിഞ്ഞ നക്ഷത്രങ്ങള്‍
സന്ധ്യയില്‍
അവ കടല്‍ മുഴുവന്‍ .കോരി യെടുക്കും
പുലരിയില്‍
കൈക്കുടന്നയില്‍ മിഴി കൂമ്പും .
രാവില്‍
പ്രണയ ദീപം പോലെ
നിദ്രയെഴാതെ കത്തി നില്ക്കും
വാക്കിന്റെ നന്മയത്രയും
മിഴിയിലേക്ക് നീട്ടി ..
വന പ്പച്ച ...
ഒരു കാട്ടു പൂവ്
കാറ്റിനോട് പറഞ്ഞത്
എന്താവാം എന്നലയുകയാണ്
മഴയുടെ പെണ് കുട്ടി .
വാക്കില്‍ സ്വയം തുന്നി ക്കെട്ടിയ
പെണ് കുട്ടി
Thursday, April 11, 2013
നമ്മള്
പ്രിയനേ
കാടിന്റെ ഹൃദയത്തിലേക്ക്
നിന്റെ കൈകളില്‍ എന്റെ സഞ്ചാരം .
മുളംപാട്ടു മദിക്കുന്ന വന വഴികളില്‍
നീയും ഞാനും ഒരേ സ്വരമായി .
പച്ചകളുടെ മണത്തില്‍ നീ എന്നെ അറിഞ്ഞു
അനേകം സുഗന്ധങ്ങളാല്‍ നിറഞ്ഞ തൂവാല പോലെ
നീ
എന്നെ മുഖത്തോട് ചേര്‍ത്തു
ചുണ്ടുകളുടെ തുടിപ്പില്‍ സ്നേഹം തൊട്ട്
അന്തിവാനം പോലെ ചുവപ്പിച്ചു
കാറ്റ് എന്റെ മുടിയിഴകളെ ശകാരിക്കുമ്പോള്‍
നീ അതിനെ യും കഠിനമായി ശാസിച്ചു .
അപ്പോഴേക്കും കരിനിറം പൂണ്ട മേഘങ്ങള്‍
കാറ്റിന്റെ കണ്ണു കെട്ടിയിരുന്നു .
ഭൂമിയുടെ മടിയില്‍ എന്നെ കിടത്തി
ഏതോ പുരാണം തിരയുകയായിരുന്നു നീ .
തിരകള്‍ കല മ്പുന്ന ഒരു സമുദ്രത്തെ
എത്ര പെട്ടെന്നാണ് നീ എന്നില്‍ കണ്ടെടുത്തത് .
പ്രിയനേ
നിന്റെ ഉയിര്‍പ്പിലാടി മയില്പ്പീലികള് പോലെ
വന വസന്തങ്ങള്‍
അവ എന്നോട് പ്രണയം കടം ചോദിച്ചു .
നീ പകുത്തതെല്ലാം പകര്ത്താ നുള്ളതല്ലല്ലോ
എന്ന് കാട്ടാറിന് കൌതുകം.
അതുകൊണ്ടാവും ഇപ്പോഴും അവിടെ
പൂത്തു നില്ക്കാന് നമുക്കാവുന്നത് .
കാടിന്റെ ഹൃദയത്തിലേക്ക്
നിന്റെ കൈകളില്‍ എന്റെ സഞ്ചാരം .
മുളംപാട്ടു മദിക്കുന്ന വന വഴികളില്‍
നീയും ഞാനും ഒരേ സ്വരമായി .
പച്ചകളുടെ മണത്തില്‍ നീ എന്നെ അറിഞ്ഞു
അനേകം സുഗന്ധങ്ങളാല്‍ നിറഞ്ഞ തൂവാല പോലെ
നീ
എന്നെ മുഖത്തോട് ചേര്‍ത്തു
ചുണ്ടുകളുടെ തുടിപ്പില്‍ സ്നേഹം തൊട്ട്
അന്തിവാനം പോലെ ചുവപ്പിച്ചു
കാറ്റ് എന്റെ മുടിയിഴകളെ ശകാരിക്കുമ്പോള്‍
നീ അതിനെ യും കഠിനമായി ശാസിച്ചു .
അപ്പോഴേക്കും കരിനിറം പൂണ്ട മേഘങ്ങള്‍
കാറ്റിന്റെ കണ്ണു കെട്ടിയിരുന്നു .
ഭൂമിയുടെ മടിയില്‍ എന്നെ കിടത്തി
ഏതോ പുരാണം തിരയുകയായിരുന്നു നീ .
തിരകള്‍ കല മ്പുന്ന ഒരു സമുദ്രത്തെ
എത്ര പെട്ടെന്നാണ് നീ എന്നില്‍ കണ്ടെടുത്തത് .
പ്രിയനേ
നിന്റെ ഉയിര്‍പ്പിലാടി മയില്പ്പീലികള് പോലെ
വന വസന്തങ്ങള്‍
അവ എന്നോട് പ്രണയം കടം ചോദിച്ചു .
നീ പകുത്തതെല്ലാം പകര്ത്താ നുള്ളതല്ലല്ലോ
എന്ന് കാട്ടാറിന് കൌതുകം.
അതുകൊണ്ടാവും ഇപ്പോഴും അവിടെ
പൂത്തു നില്ക്കാന് നമുക്കാവുന്നത് .
Subscribe to:
Posts (Atom)
ഒച്ച
നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...
-
ചെത്തിതേക്കാത്ത വീട് പോലെ അമ്മ . ഉള്ളലിവുകാട്ടി വെയിലത്രയും മുറ്റത്തു ചിക്കി ഉണക്കി . കറ്റയില്‍നിന്ന് കരഞ്ഞിറങ്ങി വന്ന നെന്മണി യെ ഇടം കയ്...
-
ഈ രാത്രി ചൊല്ലുകയാണ് നീയെപ്പോഴും കാതിലേക്ക് ചേർത്തു വച്ച വരികൾ.. ഈ കാറ്റ് മൂളുകയാണ് കടലടയാളമായ നിന്ടെ പാട്ട് ഈ സന്ധ്യ മൊഴിയുകയാണ്...
-
ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാത്ത ബസ് ..അന്നും ടയറില്‍ ചേര്‍ത്ത് പിടിച്ചിരുന്നു പൂവില്‍ നിന്നടര്‍ന്നു പോയ ഒരു പൂമ്പാറ്റയെ.