Friday, September 4, 2015

മറു പേരുകള്‍


ഞാന്‍  പറഞ്ഞിട്ടില്ലേ ,
ഞാന്‍  കടല്‍ എന്ന് മാത്രം അറിയപ്പെടാന്‍   ആഗ്രഹിക്കുന്നു

നീയെന്നെ  തിരയെന്നും  ചിലപ്പോള്‍ തീരമെന്നും  മറു പേരിടുന്നു
എനിക്കതു  തീമുറിവുകള്‍ തരും
പൊള്ളി ക്കുമിളിച്ചു  പുഴുക്കളെ  വിളിച്ചു വരുത്തും
ദുര്‍ഗന്ധത്താല്‍  നീയെന്നെ  ആട്ടിയകറ്റുന്ന  വേളയിലും

നീ തന്ന   കടല്‍ പ്പേരിനായി  ഞാന്‍  നിര്‍ബന്ധ പ്പെടും .
അതില്‍  നമ്മുടെ ആമുഖങ്ങളുണ്ട്
ആരും വായിക്കാത്ത  താളുകള്‍
  കിലുങ്ങുന്ന  രാവുകള്‍
നനുത്ത ഉറക്കങ്ങള്‍
കുടുകുടെ  കണ്ണുനീര്‍
സ്വപ്നങ്ങളുടെ  കടല്‍  ഞൊറിവുകള്‍
അതെനിക്ക് വേണം
എനിക്ക് മാത്രം
ആ പേരും  അതിലെ ഉപ്പും.











ഓണമേ ...നന്ദി


തിരക്കിട്ടു വന്നു  ഉത്രാട  സന്ധ്യ 
പരസ്പരം നോക്കി നിന്നു
എത്ര കണ്ണീര്‍ വീണാലും നിറയാത്തൊരു ദുഃഖക്കടല്‍ 
അതിന്‍റെ സന്ധ്യയെ വരവേറ്റു 
മാനത്ത് തെളിഞ്ഞു ഓണ വിളക്കുകള്‍ 
പകര്‍ന്നുവോ കാറ്റ് ഇരു മുത്തങ്ങള്‍ ..
എന്‍റെ ഒരേ ഒരേ ഒരുപൂക്കാലം
അതിന്‍റെ എല്ലാ ഇതളുകളിലും നിന്‍റെ പേരു കൊത്തുന്നു .
ഉത്രാട നിലാവേ ...
നീ വന്നുപോയതിന്നടയാളമല്ലേ..
എന്നിലെ ഈ ഓണ നിഴലുകള്‍ ..

Saturday, July 11, 2015



കടല്‍  കരയുകയായിരുന്നു 
കരയിലിരുപ്പണ്ടായിരുന്ന  അമ്മയെ നോക്കി 
തൊലി ചുളിഞ്ഞ്
തണുത്തു നനഞ്ഞ്
ഓരോ കാറ്റിലും
മറിഞ്ഞു വീഴാനൊരുങ്ങുന്ന
പഴയ വൃക്ഷം പോലെ .....
കണ്ണുകളെ  അന്ധമാക്കിയ തരി മണലിനോട്‌ 
പരിഭവിക്കാതെ 
എത്ര നേരം വേണമെങ്കിലും 
കാത്തിരുന്നു 
അമ്മ .
കടല്‍ കരയുകയായിരുന്നു ,
മരണ മടുത്ത തിമിംഗലത്തെ പ്പോലെ 
കരയിലേക്ക് വന്നടിയുകയായിരുന്നു ..
അമ്മ 
വിശ്വാസങ്ങളുടെ  മുള്ളാണി കളില്‍ 
എന്നോ  തറഞ്ഞു പോയവള്‍ !
അമ്മ 
നിര്‍ഭാഗ്യ ങ്ങളുടെ അധി ദേവത ..  [തെറ്റിപ്പോയ  ഒരിടത്തിന് ]

,
                    

Friday, June 19, 2015

വന്നു  നോക്കുമ്പോള്‍ 

വിസ്മയം പുലരിപ്പൂവില്‍ 
മഞ്ഞു തുള്ളിയില്‍   മഹാ കാശം.
മുറ്റത്തപ്പോള്‍ വിടര്‍ന്ന  പൂങ്കുല .
കുയില്‍ പ്പാട്ടിന്‍  തേന്‍ പുരണ്ടാ 
വയസ്സന്‍ മാവില്‍  വസന്തം !
തരളം  താലോലിപ്പു തെന്നല്‍ 
തനിച്ചു നില്‍ക്കും പൂവൊന്നിനെ .
വെയില്‍ കണ്ണിണ തുടുക്കുന്നു 
വയല്‍ വഴിയില്‍ വിഷുക്കാലം .
ഉമ്മറ ത്തരുണ ബിംബം 
ഉദാര പുഞ്ചിരി ച്ച ന്ദ്രോദയത്തിന്‍ 
പ്രണയ ജീവിത ത്തുടര്‍ച്ച .
പിന്നെയും  പെയ്തു നീളുന്ന പൂമഴ .
വീടു പൂക്കുന്ന വേളയില്‍ 
വിസ്മൃത മാകട്ടെ  വിഷ 
പരാഗങ്ങള്‍ തന്‍  സര്‍പ്പ വേഗങ്ങള്‍ ..






Thursday, May 14, 2015

 ഊഞ്ഞാലുകള്‍.കിനാവുകളാടുന്ന
കാറ്റിന്‍ തുമ്പില്‍  മഴ പ്പെയ്ത്തില്‍
പതിയെ ച്ചേലില്‍  തുമ്പി ക്ക ളത്തില്‍
പ്രകാശത്തിന്‍ നേര്‍ത്ത പൂവല്ലികള്‍


ഇരുട്ടില്‍  പ്പിറാവുകള്‍ വെളുപ്പുകള്‍
പിറക്കാന്‍ തുടിക്കുന്ന  വേളകള്‍
മുങ്ങിയും പിടച്ചും പിന്നെ
  വാക്കുരുമ്മി ക്കിതയ്ക്കും   നേരുകള്‍

 നീ വരും വരുമെന്നുച്ചകള്‍  പുലരികള്‍
സിന്ദൂരത്തിന്‍റെ സന്ധ്യകള്‍ സമസ്യകള്‍
കരഞ്ഞും മിഴികള്‍  തുടച്ചും കടല്‍
കവിത യില്ലാത്ത തിരക്കുറിപ്പുകള്‍

മാഞ്ഞു പോയതെന്തിങ്ങനെ  രണ്ടു പേര്‍
മരണ മെന്നു വിളിച്ചു കേഴിലും
അവധിയില്ലാത്ത  ദുഖിതര്‍
അന്യോന്യമോരും   സങ്കട  ചിന്തുകള്‍

ഇവിടെ യൂഞ്ഞാലകള്‍  നിലാവുകള്‍
   ഓര്‍മ്മ കള്‍ക്കുള്ളിലാഴുന്ന  താരാട്ടുകള്‍
ഒന്നു,തൊ ട്ടുള്ളില്‍ വിതുമ്പാന്‍  മയങ്ങാന്‍
 കാത്തിരിക്കുന്നു  കടല്‍ സന്ധ്യകള്‍ ......

[










Sunday, January 18, 2015

 .
 കവിതകളുടെ പ്രണയമേ ....
നീ ഇപ്പോള്‍ തൊട്ടെഴുതുന്നതി ലെ ല്ലാം
ഞാന്‍ മാത്ര മാണല്ലോ .
തിരകളുടെ ഞരക്കങ്ങള്‍ ഇല്ലാതെ
കാടുകളിലെ  നരച്ച ഇലകളില്ലാതെ
വിരല്‍ ത്തുമ്പുകളില്‍ നിറയുന്ന
പ്രണയത്തിന്റെ  നീല മഷി ...
"നിലം ഒരുക്കാതെ "നീ നട്ടു പോകുന്ന
പൂ ക്കാല ങ്ങളില്‍
എന്നെ ഇപ്പോഴും നിനക്ക് കാണാം .
പുതിയതല്ലാത്ത  ഒരു പൂവ് !  [അരികില്‍ ]






Thursday, January 1, 2015

പ്രണയം ജാലകത്തിലൂടെ  ഒരു പൂവ്
എറിഞ്ഞു തന്നു .
വാസനിക്കുന്നേരം  അതിന്‍റെ
ഉള്ളെ ഴുത്തുകള്‍ കണ്ടു .
തീയും ജലവും ഒളിപ്പിച്ച ഇടങ്ങള്‍
തുള വീണ രണ്ടു ചിറകുകള്‍
അലങ്കാര ങ്ങളി ല്ലാത്ത  പുസ്തകം
മാഞ്ഞു പോകാവുന്ന കൈപ്പട
ചുംബന മുദ്രകളില്ലാത്ത ഉടല്‍
 വസന്തം മറന്നു പോയ ഒരു പൂവ് !
ഹൃദയത്തില്‍ നിന്നും ചുവപ്പ് നല്‍കി
പൂവിനെ സ്നേഹിച്ചു  മരിച്ച
രാപ്പാടിയുടെ കഥ കേള്‍ക്കവേ
പ്രണയം
ജാലകത്തിലൂടെ
ഉള്ളം കയ്യിലേക്ക്
ഒരിതള്‍ വച്ച് തരുന്നു .
സ്നേഹാര്‍ദ്രമായി  പിടഞ്ഞു കൊണ്ടിരിക്കുന്ന
ഒരു
മിഴിയിതള്‍ .            [ എന്നും ]    

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...