Tuesday, May 17, 2016

കടല്‍   രണ്ടു ഹൃദയങ്ങല്‍ക്കുള്ളിലേക്ക്  
തിരകളായി  ചുരുങ്ങുന്നത്   ചില നേരങ്ങളി ലാണ് .
തമ്മില്‍  പുണര്‍ന്നു  കാമുകര്‍  മരിക്കുമ്പോഴോ
വേര്‍പാടിന്റെ  കഥകളിലോ   
കടല്‍   ചെറുതായി വരും .
പരിഭവങ്ങളിലേക്ക്   ഉപ്പുമ്മ  തൊട്ടുവച്ച് 
കണ്ണുനീരിനെ   കണ്ണുനീര്‍  കൊണ്ടെടുക്കുന്ന  
കാറ്റിന്റെ  ജാല വിദ്യ കാട്ടിത്തരും .
"നെറിയുള്ള    കടലേ  കയ്യാമ വച്ചോളൂ  "എന്നു 
ചുറ്റിയടിക്കുന്ന   തോണി പ്പാട്ടിനോട് 
ഇരുളിലും ജ്വലിക്കുന്ന പ്രണയ തീരത്തെ  കാട്ടിക്കൊടുക്കും 

അവനപ്പോള്‍  അവളുടെ  കണ്ണുകളിലേക്ക് 
ജീവിതത്തിന്റെ  സന്ധ്യയെ പ്രകാശി പ്പിക്കുകയാവും .
മറഞ്ഞിരിക്കുന്ന   നിലാവിനെ  വിളിച്ചു വരുത്തുകയാവും 
അവളോ 
ജീവിതത്തെ   അവനെ ന്നോണം   വാരിപ്പുണര്‍ന്നു 
സ്വയം നക്ഷത്രമാവുകയായിരുന്നു .
കടല്‍ത്തീരത്തെ  മണല്‍  വരകളില്‍ 
അവന്‍ മെനയുന്ന  ശില്‍പ്പമാവുകായിരുന്നു 

കട ലൊതുങ്ങിയ ഹൃദയങ്ങള്‍ക്കുള്ളില്‍ 
കടലെടുക്കാത്ത  സന്ധ്യകള്‍  .......... 

 .

  

Wednesday, April 27, 2016

അതീത  കാലത്തേക്ക്   കരുതി വച്ചു.
നെഞ്ചുട ഞ്ഞു  ചിതറിയ  കരച്ചില്
പുഞ്ചിരിയോടെ   മരിച്ചു  പോയ മൌനം
തിരിഞ്ഞും മറിഞ്ഞും കിടന്നു  വശം കെട്ട രാത്രി
ഒരില കൊത്തി അകത്തേക്കിട്ടു  തന്ന മഴ വെയില്‍
താളം   പിടിക്കുന്ന തിരകള്‍
പുനര്ജ്ജനികളി ല്ലാത്ത   പുലരികള്‍
മഴു പ്പാട്   ഭയപ്പാടായ   ആണ്‍ മരം
അഞ്ചിതളിലും ഒരേ  പേരുള്ള   ചെമ്പരത്തി
.......................................................................................
എല്ലാം കരുതി വയ്ക്കുന്നു
അതീത  കാലത്തിലേക്ക്  .
കണ്ടെടുക്കുന്നവര്‍  കഥതിരഞ്ഞു  പോരണം  /  [ആഗ്രഹം \]

Tuesday, March 22, 2016

ഇടയ്ക്കിടെ   ഒരു മൌനം   പൊട്ടി ക്കരഞ്ഞു വന്ന്
കെട്ടി പ്പിടി ക്കാറുണ്ട് .
.ഒരു മഴ കൊള്ളുന്ന പോലെ  അപ്പോഴൊക്കെ
മനസ്സിന്റെ  നടുമുറ്റ ത്തേക്ക്  ഇറങ്ങാറുണ്ട്‌ .
ഒരു കുടന്ന കണ്ണീ രില്‍  വളര്‍ന്നു  നിറയുന്ന
ചെടിക്കാടുകള്‍  തളര്‍ന്നു  നില്‍ക്കുന്നു .
ഒരു തേങ്ങലില്‍  കുരുങ്ങുന്ന ചിറകടി
ആകാശ ത്തെ  അടുത്തേക്ക്  വിളിക്കുന്നു .
നക്ഷത്രങ്ങള്‍ കരിഞ്ഞു  പോയെന്നു
ആകാശം   കൈ മലര്‍ത്തുന്നു .

മൌന സങ്കട ങ്ങളെ   നക്ഷത്രമാക്കി
ഉടല്‍ സാഗരത്തില്‍  പതിപ്പിച്ച്
ആകാശ ത്തെ  വിസ്മയിപ്പിക്കുമ്പോള്‍
സൂര്യനോളം  ചെറുപ്പമുള്ള  ഒരു ചുംബനം
ചുണ്ടില്‍  പകരം  തൊടുന്നു  .
കടല്‍  ശ യ്യയില്‍  തരംഗിത യായവള്‍ക്ക്
മിന്നല്‍  കോര്‍ത്ത   താലി പ്പൂവ്  ....
മൌനത്തിന്റെ   വലിയ  കണ്ണീര്‍ ത്തുള്ളി പോലെ
അത്  ഓരോ  പുലരിയിലും   ഉദിച്ചുയരുന്നു ............[നീ   മാത്രമാണ് ........]

 .


Tuesday, January 12, 2016

പിഞ്ഞിപ്പോയ   കടല്‍ ത്തിരകള്‍  
എഴുതാത്ത   കവിതകള്‍  പോലെ 
ഉറഞ്ഞു  കൂടിയ  നോവാകും 

തേങ്ങി ത്തളര്‍ന്ന  വാക്കുകള്‍   
നോക്കി നോക്കിയിരുന്നു 
ഒടുവില്‍ 
വേരറ്റു  വീഴും പോലെ 

ഒരു നാള്‍  

പറയാതെ  വച്ച  തെല്ലാം 
എഴുതാതിരുന്നതെല്ലാം
കാണാ തിരുന്നതെല്ലാം  
ഒരേ  സന്ധ്യയില്‍  
ആത്മഹത്യാ മുനമ്പില്‍ 
കെട്ടിപ്പിടിച്ചു  
സ്നേഹമാകും  





Tuesday, January 5, 2016


ഓര്‍മ്മകളുടെ ചുരം കയറുമ്പോള്‍  
ചങ്ങലയ്ക്കിട്ട   കാറ്റ് ഇഴഞ്ഞെത്തും  .
കാതോരം  ചേര്‍ന്ന്  കവിത  ചൊല്ലും
തോലുരഞ്ഞു പൊട്ടി  മാംസം  കാണാവുന്ന കവിത
അപ്പോള്‍
 നീല മേഘങ്ങള്‍  ഉണ്ടാവില്ല  .കോടയും .
അടിവാരം  മോഹിച്ച  മഴ ത്തൂവ യല്ലാതെ
ഇരുണ്ട   മലകളുടെ  ചിഹ്നം  വിളിയല്ലാതെ
മരക്കൊമ്പില്‍  നിന്ന് പൊട്ടി വീണ
നാടന്‍  താള മല്ലാതെ .
ഒരുറവ കണ്ണീര്‍  വറ്റിയ  പാടു മായി
തുറിച്ചു  നോക്കുന്നതല്ലാതെ
കടലു കാണാന്‍ കൊതിച്ചു  കൊതിച്ച്
കാറ്റലിഞ്ഞു  തീരുമ്പോള്‍
ചുരം കേറി  വരുന്നുണ്ട്  ഒരു തിര .
കവിത  കടലി ടിക്കും പോലെ
കാറ്റിലേക്ക്   കടന്നു കയറുന്നു  .[ആ നിമിഷം ]

 .





വീണ്ടും  സജീവമാകുകയാണ്   ഈ  ബ്ലോഗ്‌ .
ഇതിലെ  ..ഈ വഴിയെ   കടന്നു  വരുന്ന വര്‍ക്ക്   സ്വാഗതം 

Sunday, December 13, 2015

ഗുലാം   അലി  പാടുമ്പോള്‍

ചാവുപുരയിലെ  കരിഞ്ഞ  തീവണ്ടി 
മനുഷ്യാല യ ത്തിലേക്ക്   പുറപ്പെടുന്നു .
ശിശിര ത്തിലെ   മരം   എല്ലാം   മറന്ന്
മൃത  ദലങ്ങളെയും  ഓമനിക്കുന്നു 
.നക്ഷത്രത്തിന്‍  ചോര  തെറിക്കു മാകാശം 
നടുക്കമില്ലാതങ്ങു റ ക്കമാകുന്നു .

ഗുലാം അലി  പാടുമ്പോള്‍ 
മരിച്ചു കിടക്കും  വയലിന്നു മപ്പുറം 
ദരിദ്രര്‍ പാടുന്ന  പാട്ടു കേള്‍ക്കുന്നു .
ഭൂപടങ്ങള്‍ ക്കിടയിലൂടൊഴുകും നദി
തെല്ലിട  മൌനത്തെ  ചുംബിച്ചു  നില്‍ക്കുന്നു .

ഗുലാം  അലി പാടുമ്പോള്‍ 
കരിഞ്ഞ തീവണ്ടിയില്‍ നിന്ന്  ചരിത്രം 
കുന്ത  മുനയില്‍ കോര്‍ത്ത  കണ്ണു തിരയുന്നു .
തെരുവില്‍  പിളര്ക്കപ്പെട്ട  കുഞ്ഞുങ്ങള്‍ 
വീടിന്‍  കല്പ ഹൃദയത്തെ  ത്തൊടുന്നു .
ഭൂമിയും  സ്നേഹവും  അവര്‍ക്ക് കാവലാകുന്നു .

ഗുലാം  അലി പാടുമ്പോള്‍ 
അന്ധ ദൈവങ്ങള്‍ക്ക ലങ്കാര  മുദ്രകള്‍ 
ക്കകലെ യായൊരു  കവാടം തുറക്കുന്നു .
ചാവുനിലത്തിലെ കരിഞ്ഞ  തീവണ്ടിയില്‍ 
മഴതന്‍  ഗസല്‍  സന്ധ്യ  പൂര്‍ണ്ണ മാകുന്നു .

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...