പോപ്ലാര്‍ മരങ്ങളില്‍ ക്രിസ്തുമസ് ചായുമ്പോള്‍
....പ്രാര്‍ഥനകള്‍ ഏറ്റു ചൊല്ലാനാവാതെ അവ മിഴിയടയ്കും.
നീട്ടിയ കാസയിലെ ചുവന്ന തുളു മ്പലുകള്‍
വേരുകളെ തൊടുമ്പോള്‍ ...
ഇലകളുടെ തൊട്ടിലായങ്ങളില്‍
അമ്മമാരുടെ ആധി എഴുതി വയ്ക്കും .
ചില്ലകളുടെ രക്തമൊഴുക്കി നക്ഷത്രത്തിനു
വഴി കാട്ടും ....
എല്ലാ പകലിനും വിരല്‍ മുറിച്ചു നല്‍കും .
ഉള് ത്തടത്തില്‍ വീട് പണിത്....
മെലിഞ്ഞ ജനാലകള്‍ നാട്ടി
വാതിലിന്റെ എടുപ്പുയരത്തില്‍
വളര്‍ത്തു ചെടി നട്ട്....
പോപ്ലാര്‍ മരങ്ങള്‍ ക്രിസ്മസ്സിനെ ചുംബിക്കുമ്പോള്‍ ...
ദേശ കാലങ്ങളില്ലാതെ ..നമ്മള് ഉയിര് ത്തെഴുന്നേ ല്ക്കും
അടിമയും ഉടമയും അല്ലാത്തവരായി.
Tuesday, December 28, 2010
Friday, December 24, 2010
തൂക്കിക്കൊലയുടെ തലേന്ന്
അവര്‍ നല്‍കിയത്
സമീകൃതാഹാരം.
ഇറാക്കിലെ നനഞ്ഞു നാറുന്ന അടുക്കളകള്‍ ഓര്‍ത്ത്
അവനതു നിരസിച്ചു
രാവിലെ,കുളിക്കാന്‍
വാസനസോപ്പും
തൊട്ടു പ്രാര്‍ഥിക്കാന്‍
ഖുറാനും നല്കി .
ഒന്നില്‍ ശ രീരവും
മറ്റേതില്‍ ആത്മാവും മണത്തു .
കുടുക്ക് ഉരഞ്ഞു മുറുകവേ
മുഴുവനിലും തന്നെ ചേര്‍ത്ത്
അവന് ഉയിരു വെടിഞ്ഞില്ല.
കൊടുംകാറ്റു പോലെ ശ്വാസവും
കൊള്ളിമീന്‍ പോലെ കാഴ്ചയും
ബാക്കിവച്ചു.
അതുകൊണ്ട് നമ്മള് അവനെ
കണ്ണീരിന്റെ തിളപ്പോടെ
രക്തസാക്ഷി എന്നു വിളിക്കുന്നു.
അവര്‍ നല്‍കിയത്
സമീകൃതാഹാരം.
ഇറാക്കിലെ നനഞ്ഞു നാറുന്ന അടുക്കളകള്‍ ഓര്‍ത്ത്
അവനതു നിരസിച്ചു
രാവിലെ,കുളിക്കാന്‍
വാസനസോപ്പും
തൊട്ടു പ്രാര്‍ഥിക്കാന്‍
ഖുറാനും നല്കി .
ഒന്നില്‍ ശ രീരവും
മറ്റേതില്‍ ആത്മാവും മണത്തു .
കുടുക്ക് ഉരഞ്ഞു മുറുകവേ
മുഴുവനിലും തന്നെ ചേര്‍ത്ത്
അവന് ഉയിരു വെടിഞ്ഞില്ല.
കൊടുംകാറ്റു പോലെ ശ്വാസവും
കൊള്ളിമീന്‍ പോലെ കാഴ്ചയും
ബാക്കിവച്ചു.
അതുകൊണ്ട് നമ്മള് അവനെ
കണ്ണീരിന്റെ തിളപ്പോടെ
രക്തസാക്ഷി എന്നു വിളിക്കുന്നു.
Sunday, December 19, 2010
മിഴാവിനോട്
മിഴാവേ ..നീ ഉറങ്ങിക്കളയരുത്
മുയല് ചെവികളാട്ടി ഒരു കാറ്റ്
തെങ്ങോല തുമ്പില്‍ നിന്നും വീഴുമ്പോള്‍
സ്വപ്നത്തില്‍ ഒരു പൂവ് ഞെട്ടി ക്കിതയ്കുമ്പോള്‍
മഴ നനഞ്ഞ വീട് പനിച്ചു വിറയ്ക്കുമ്പോള്‍
വെളുത്ത പുലച്ചി വഴി തെറ്റിയെന്നു കേള്‍ക്കുമ്പോള്‍
വായ്ത്താരി പഠിച്ച തത്ത വാളെടുക്കുംപോള്‍
ഏട്ടിലെ പുല്ലു മാത്രം തിന്ന പശു
കൊളസ്ട്രോള്‍ ഹൃദയത്തിലേക്ക് പാല് ഒഴുക്കുമ്പോള്‍
ഭൂപടം ആരോ ചെത്തി വെടിപ്പാക്കുമ്പോള്‍
മിഴാവേ ..നീ ഉറങ്ങിപ്പോകരുത് .
ഉറക്കം വന്നാല്‍ അരങ്ങില്‍ക്കയറി
നീയും നൃത്തം വച്ചോളു
തുള്ളല്‍...തുള്ളലായത് നിന്റെ മിടുക്കിലെന്നു
വേറെ ചരിത്രം പറയും .!
മുയല് ചെവികളാട്ടി ഒരു കാറ്റ്
തെങ്ങോല തുമ്പില്‍ നിന്നും വീഴുമ്പോള്‍
സ്വപ്നത്തില്‍ ഒരു പൂവ് ഞെട്ടി ക്കിതയ്കുമ്പോള്‍
മഴ നനഞ്ഞ വീട് പനിച്ചു വിറയ്ക്കുമ്പോള്‍
വെളുത്ത പുലച്ചി വഴി തെറ്റിയെന്നു കേള്‍ക്കുമ്പോള്‍
വായ്ത്താരി പഠിച്ച തത്ത വാളെടുക്കുംപോള്‍
ഏട്ടിലെ പുല്ലു മാത്രം തിന്ന പശു
കൊളസ്ട്രോള്‍ ഹൃദയത്തിലേക്ക് പാല് ഒഴുക്കുമ്പോള്‍
ഭൂപടം ആരോ ചെത്തി വെടിപ്പാക്കുമ്പോള്‍
മിഴാവേ ..നീ ഉറങ്ങിപ്പോകരുത് .
ഉറക്കം വന്നാല്‍ അരങ്ങില്‍ക്കയറി
നീയും നൃത്തം വച്ചോളു
തുള്ളല്‍...തുള്ളലായത് നിന്റെ മിടുക്കിലെന്നു
വേറെ ചരിത്രം പറയും .!
Wednesday, December 15, 2010
ധ്രുവങ്ങളില്‍ നിന്ന് മഞ്ഞുരുകുമ്പോള്‍
ഇസഡോര,,യുടെ പാവാട ചുരുളുകളില്‍
സംഗീതം നൃത്തമെഴുതും പോലെ
നമ്മള് ആഹ്ലാദത്തില്‍ വേവലാതിപ്പെട്ടു തുടങ്ങും .
അപ്പോള്‍ ..ഒരു മരം ചില്ല തരും
ഒരു പൂവ് കൂട് തരും
ജല കണങ്ങളെ മേഘങ്ങള്‍ പൊതിയും
പിരിയുവാനാകാത്ത അകലത്തില്‍ നിന്ന്
നമ്മള് പറയുന്നതത്രയും
കടല്‍ നീലമാകും ...
തിര ത്തിളക്ക ങ്ങളില്‍ തീമഞ്ഞു പോലെ നമ്മള് ...
ഇസഡോര,,യുടെ പാവാട ചുരുളുകളില്‍
സംഗീതം നൃത്തമെഴുതും പോലെ
നമ്മള് ആഹ്ലാദത്തില്‍ വേവലാതിപ്പെട്ടു തുടങ്ങും .
അപ്പോള്‍ ..ഒരു മരം ചില്ല തരും
ഒരു പൂവ് കൂട് തരും
ജല കണങ്ങളെ മേഘങ്ങള്‍ പൊതിയും
പിരിയുവാനാകാത്ത അകലത്തില്‍ നിന്ന്
നമ്മള് പറയുന്നതത്രയും
കടല്‍ നീലമാകും ...
തിര ത്തിളക്ക ങ്ങളില്‍ തീമഞ്ഞു പോലെ നമ്മള് ...
Saturday, December 4, 2010
മലയാളവും ഇംഗ്ലീഷും
ഒരേ ബഞ്ചിലിരുന്നു പഠിച്ചു
ഇട വേളകളില്‍ അവര്‍ കഴുത്തില്‍
ടൈ മുറുക്കി ക്കളിച്ചു .
ശ്വാസം മുട്ടിപ്പിടഞ്ഞു .
ക്രിട്ടിക്കല്‍ പെടഗോജിയുടെ കലാവിരുത് ...
അറിവ് നിര്‍മ്മിതിയുടെ അകം പൊരുള്‍
സ്നേഹാകാശ ങ്ങളുടെ ക്ലാസ് മുറികള്‍ ..
കണക്കും കവിതയും കൈകോര്‍ത്ത്
വിരുന്നു വരുന്ന പള്ളിക്കൂടങ്ങള്‍..
ഇതൊന്നും കാണാതെ.. ഇംഗ്ലീഷ് മൂക്ക് പിഴിഞ്ഞു.
മലയാളം മന്ത് കാലിഴച്ചു
അങ്ങനെയും ഒരിടം
ഒരിന്ഗ്ലീഷ് മീഡിയം.
ഒരു നാലാം ക്ലാസ് കാരി യുടെ
പിണക്കക്കവിത .....
എനിക്ക് ഇംഗ്ലീഷും മലയാളവും വേണം
അവരെന്നാണ് നല്ല ക്ലാസ്മേട്സ് ആവുക...
ഒരേ ബഞ്ചിലിരുന്നു പഠിച്ചു
ഇട വേളകളില്‍ അവര്‍ കഴുത്തില്‍
ടൈ മുറുക്കി ക്കളിച്ചു .
ശ്വാസം മുട്ടിപ്പിടഞ്ഞു .
ക്രിട്ടിക്കല്‍ പെടഗോജിയുടെ കലാവിരുത് ...
അറിവ് നിര്‍മ്മിതിയുടെ അകം പൊരുള്‍
സ്നേഹാകാശ ങ്ങളുടെ ക്ലാസ് മുറികള്‍ ..
കണക്കും കവിതയും കൈകോര്‍ത്ത്
വിരുന്നു വരുന്ന പള്ളിക്കൂടങ്ങള്‍..
ഇതൊന്നും കാണാതെ.. ഇംഗ്ലീഷ് മൂക്ക് പിഴിഞ്ഞു.
മലയാളം മന്ത് കാലിഴച്ചു
അങ്ങനെയും ഒരിടം
ഒരിന്ഗ്ലീഷ് മീഡിയം.
ഒരു നാലാം ക്ലാസ് കാരി യുടെ
പിണക്കക്കവിത .....
എനിക്ക് ഇംഗ്ലീഷും മലയാളവും വേണം
അവരെന്നാണ് നല്ല ക്ലാസ്മേട്സ് ആവുക...
Sunday, November 28, 2010
താരാട്ട്
ഉറുമ്പേ ...കടിക്കല്ലേ
പേനെ ...കടിക്കല്ലേ
തങ്കക്കട്ടീ ..പൊന്നുംകുടമേ
ആരിരാരോ ...ആരിരാരോ
വയലും രാവും താണ്ടി ഒരു താരാട്ട്
ഇഴഞ്ഞു വരുന്നുണ്ട്
അത് കുന്നു കയറി കാണാ മറയത്തു ...
തുണിച്ചുരുളില്‍ താരാട്ടിന്റെ തല
ഒളിച്ചു കടന്നത് കണ്ടവരുണ്ട്
.....................................................
ഇന്ന് രാവിലെ പോലിസ് വണ്ടിയില്‍
അവളെ കണ്ടു
മൂക്കിലെ റബ്ബര്‍ ക്കുഴലില്‍ അമ്മ ചത്തു കിടന്നു .
തളര്‍ന്നിട്ടും വിടര്‍ന്ന കണ്ണില്‍
മനുഷ്യര്‍ ചത്തു കിടന്നു ,
പേനും ഉറുമ്പും വേദനിപ്പിക്കാതെ
കുറുമ്പ് കാട്ടുമ്പോള്‍
അവള് ഊറി ചിരിച്ചു.
ഒരു സ്പൂണ്‍ പാല് തൊണ്ട വഴി
യാത്ര പോയപ്പോള്‍
താരാട്ട് കണ്ണാടി പൊട്ടിച്ചു ഐ .സി .യു വില്‍ കയറി .
പുതിയ വീട്ടില്‍ കൂട്ട് പോകാന്‍ കൂടെ ക്കേറി .
മണി ക്കുഞ്ഞേ ..വായൊന്നു തുറന്നാല്‍
നീ പറഞ്ഞോണം
മരിച്ചവര്ക്കാ ണ് താരാട്ട് നല്ലതെന്ന് .
പേനെ ...കടിക്കല്ലേ
തങ്കക്കട്ടീ ..പൊന്നുംകുടമേ
ആരിരാരോ ...ആരിരാരോ
വയലും രാവും താണ്ടി ഒരു താരാട്ട്
ഇഴഞ്ഞു വരുന്നുണ്ട്
അത് കുന്നു കയറി കാണാ മറയത്തു ...
തുണിച്ചുരുളില്‍ താരാട്ടിന്റെ തല
ഒളിച്ചു കടന്നത് കണ്ടവരുണ്ട്
.....................................................
ഇന്ന് രാവിലെ പോലിസ് വണ്ടിയില്‍
അവളെ കണ്ടു
മൂക്കിലെ റബ്ബര്‍ ക്കുഴലില്‍ അമ്മ ചത്തു കിടന്നു .
തളര്‍ന്നിട്ടും വിടര്‍ന്ന കണ്ണില്‍
മനുഷ്യര്‍ ചത്തു കിടന്നു ,
പേനും ഉറുമ്പും വേദനിപ്പിക്കാതെ
കുറുമ്പ് കാട്ടുമ്പോള്‍
അവള് ഊറി ചിരിച്ചു.
ഒരു സ്പൂണ്‍ പാല് തൊണ്ട വഴി
യാത്ര പോയപ്പോള്‍
താരാട്ട് കണ്ണാടി പൊട്ടിച്ചു ഐ .സി .യു വില്‍ കയറി .
പുതിയ വീട്ടില്‍ കൂട്ട് പോകാന്‍ കൂടെ ക്കേറി .
മണി ക്കുഞ്ഞേ ..വായൊന്നു തുറന്നാല്‍
നീ പറഞ്ഞോണം
മരിച്ചവര്ക്കാ ണ് താരാട്ട് നല്ലതെന്ന് .
Friday, November 19, 2010
പ്രിയനേ ...
ആകാശം ഒരു നിലാപ്പാല യാണെന്നും
നീയതില് പൂക്കളായ് കിലുങ്ങുമെന്നും ഞാന്‍ ...
തെളിവെന്തെന്നു ..ഭൂമി
മരങ്ങള്‍ ...കിളികള്‍ ...
പാതിരാവുകളില്‍
അരമണി കള്‍ പാടുന്നതും
തൂക്കു വിളക്കിന്റെ തിരികളില്‍
രണ്ടു കണ്ണുകള്‍ മിന്നുന്നതും
രാ വെളുക്കുമ്പോള്‍
മുറിവ് പറ്റാതെ മുല്ലമാല
മുഖത്തുലയുന്നതുമെന്നു ഞാന്‍ ....
ചമയങ്ങളില്ലാത്ത്ത പ്രണയത്തിന്റെ
പുറം കാടുകളിലേക്ക് നീ
എന്നെ യുമെടുത്ത് മറയവേ ...
കിളികളെ മടിയിലിരുത്തി
ഭൂമി മരങ്ങള്‍ക്കായി വസന്തമെഴുതി
പിന്നെ കിളികള്‍ പാടി പ്പറ ന്നതൊക്കെയും
നമ്മുടെ .....
ആകാശം ഒരു നിലാപ്പാല യാണെന്നും
നീയതില് പൂക്കളായ് കിലുങ്ങുമെന്നും ഞാന്‍ ...
തെളിവെന്തെന്നു ..ഭൂമി
മരങ്ങള്‍ ...കിളികള്‍ ...
പാതിരാവുകളില്‍
അരമണി കള്‍ പാടുന്നതും
തൂക്കു വിളക്കിന്റെ തിരികളില്‍
രണ്ടു കണ്ണുകള്‍ മിന്നുന്നതും
രാ വെളുക്കുമ്പോള്‍
മുറിവ് പറ്റാതെ മുല്ലമാല
മുഖത്തുലയുന്നതുമെന്നു ഞാന്‍ ....
ചമയങ്ങളില്ലാത്ത്ത പ്രണയത്തിന്റെ
പുറം കാടുകളിലേക്ക് നീ
എന്നെ യുമെടുത്ത് മറയവേ ...
കിളികളെ മടിയിലിരുത്തി
ഭൂമി മരങ്ങള്‍ക്കായി വസന്തമെഴുതി
പിന്നെ കിളികള്‍ പാടി പ്പറ ന്നതൊക്കെയും
നമ്മുടെ .....
Subscribe to:
Posts (Atom)
ഒച്ച
നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...
-
ചെത്തിതേക്കാത്ത വീട് പോലെ അമ്മ . ഉള്ളലിവുകാട്ടി വെയിലത്രയും മുറ്റത്തു ചിക്കി ഉണക്കി . കറ്റയില്‍നിന്ന് കരഞ്ഞിറങ്ങി വന്ന നെന്മണി യെ ഇടം കയ്...
-
ഈ രാത്രി ചൊല്ലുകയാണ് നീയെപ്പോഴും കാതിലേക്ക് ചേർത്തു വച്ച വരികൾ.. ഈ കാറ്റ് മൂളുകയാണ് കടലടയാളമായ നിന്ടെ പാട്ട് ഈ സന്ധ്യ മൊഴിയുകയാണ്...
-
ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാത്ത ബസ് ..അന്നും ടയറില്‍ ചേര്‍ത്ത് പിടിച്ചിരുന്നു പൂവില്‍ നിന്നടര്‍ന്നു പോയ ഒരു പൂമ്പാറ്റയെ.