Monday, November 23, 2015


നിന്‍റെ  ചിത്രങ്ങളില്‍  നിന്ന്
നിന്നെ  എങ്ങനെയാണു  ഞാന്‍ വേര്‍ പെടുത്തുക
നീളന്‍ മുടിയില്‍ ഉടക്കിയ  അന്നത്തെ  ആ പൂവിനെപ്പോലെ
അല്‍പ്പാല്‍പ്പമായി നീ അടര്‍ന്നു  വീഴുകയേ ഉള്ളൂ  ...
നിന്‍റെ ഗാനങ്ങളില്‍  നിന്ന്
നിന്നെ എങ്ങനെയാണ് ഞാന്‍  വേര്‍ പിരിക്കുക
അതിനെ  ചുണ്ടിലോതുക്കിയ  കതിര്‍ ക്കുല പോലെ
നീ കാത്തു വയ്ക്കുമ്പോള്‍.
എല്ലാ  റീലി ലും  നീയാണ് "എന്ന് പറഞ്ഞു  തളര്‍ത്തല്ലേ ...
എനിക്ക്  നിന്‍റെ  ഓര്‍മ്മയിലെ  സെല്ലുലോയിടില്‍

മങ്ങിയ  ഒരു ചിത്രമായാല്‍  മാത്രം മതി
    [ സ്നേഹാതുരം ]


Wednesday, November 4, 2015

നന്ദി  


പൊള്ള യായ  വാക്ക ല്ലാതെ  
നിറഞ്ഞ  രണ്ടു  കണ്ണുകളായി  
എന്നെ  
വലം  വച്ചു  പോയതിന്...
പനിയുടെ  അബോധങ്ങളില്‍  നിന്ന് 
ഒരു  പൂവിതള്‍ പോലെ 
ഉണര്‍ത്തി  എടുത്തതിന്
മരണ മെന്നു  തോന്നിയപ്പോഴും 
എന്നോടൊപ്പം  
ആനന്ദി ച്ചതിന്  
എല്ലാ  ലോല കല്പ്പനകളെയും  ആ 

നെഞ്ചിന്‍ കൂട്ടിലേക്ക് 
വിളിച്ചു  വരുത്തി 
സ്നേഹം  സ്നേഹം എന്ന്  കേള്‍പ്പിച്ച തിന്  

നന്ദി .....നന്ദി  

Saturday, October 17, 2015

ഓര്‍മ്മ   ഒരു  വിത്താണ്
  
വെയിലിന്‍റെ  വീതുളി   പിന്‍ കഴുത്തില്‍ 
തലോടല്‍ പോലെ   ചോര  തെറി പ്പിക്കുമ്പോള്‍
ദുര മൂത്ത  ഒരു സ്വപ്നം  കെട്ടിപ്പിടി ച്ചു റക്കുമ്പോള്‍ 
പിണങ്ങി  വരണ്ട  മേഘങ്ങള്‍ക്ക്
പുരാതന മായ   കാന്‍വാസ് ച്ഛായ  ഉണ്ടാകുമ്പോള്‍ 
മഴയുടെ  മഞ്ഞച്ച  രോഗങ്ങള്‍ 
തുള്ളികളായി   ചാലു കീറുമ്പോള്‍ 
 
ഓര്‍മ്മ   ഒരു  വിത്താണ് .

മുളച്ച തെന്തിനെന്നു  മണ്ണ്  ചോദിക്കുമ്പോള്‍ 
മുരടിച്ചു പോട്ടെന്നു  മാനം  പറയുമ്പോള്‍ 
നെഞ്ഞത്ത്  വേരോടി ക്കിളിര്‍ക്കാന്‍  
ഇടമൊരുക്കുന്ന  സങ്കട ഹൃദയമേ .....

എന്‍റെ  ഓര്‍മ്മകള്‍ ക്കിപ്പോള്‍   
ഓര്‍മ്മകളേ  ഇല്ലല്ലോ  .........



Tuesday, October 13, 2015

ഒരുറക്കത്തിനെ   മുറിപ്പെടുത്തി
മുന്നില്‍   വന്നു വീണ   പൂവിനു
അതേ  ചോര മുനകള്‍  !!! [

[യാത്ര  ]

Tuesday, October 6, 2015

മൃഗബലി

മൂര്‍ച്ചയുള്ള   വാളുകള്‍  കാണാനാവില്ല
താലമുണ്ടാകില്ല
ഒരു  തുള്ളി  ചോര പോലും ചിതറില്ല
തുറന്നിരിക്കുന്ന  കണ്ണുകളില്‍
:എന്നോടെന്തിന് .എന്നോടെന്തിന്  എന്ന ചോദ്യത്തിന്റെ
അവസാന ശ്വാസം  കൂട്  പൊട്ടിക്കവേ
നീലാകാശ ത്തിനു കീഴിലാകും  ബലിക്കല്ല്
കമിഴ്ന്നു കിടക്കവേ തഴുകി മലര്‍ത്തി
കണ്ണീര്‍ തുടച്ച്
പുഞ്ചിരിച്ച്
കഴുത്തിലൂടെ  കൈ ചുറ്റി
ഒരു വട്ടം കൂടി  ഉമ്മ വച്ച്
മുറിക്കേണ്ടിടം കണ്ണു കൊണ്ടളന്നു
കഴിഞ്ഞിരിക്കും .
പോയ ജന്മത്തിലെ  അമ്മയോട്
മാപ്പിരന്നു
ബലി  നടത്തുമ്പോള്‍
നെഞ്ചിടിച്ചു  ദൂരെ കുഞ്ഞിനെ  കാത്തിരിക്കുന്ന വളോട്
പറയാനുള്ളവ  ചോരയില്‍  കൈ തുടയ്ക്കും .

മണക്കുന്ന  ഇറച്ചി കഷണങ്ങള്‍  പങ്കിട്ടു നിറയുമ്പോള്‍

കടലിരമ്പം പോലെ  മുഴങ്ങുന്ന  കരച്ചിലിനോട്
കടുപ്പിച്ചു പറയും .
"തിരകളുടെ  പാട്ടിനേക്കാള്‍  നല്ലത്
ബലി മൃഗങ്ങളുടെ  കരച്ചിലാണ് "

മരിച്ചിട്ടും തുടിക്കുന്ന  കുഞ്ഞിന്റെ  ഹൃദയ ബാക്കിയോടു
അമ്മ പറയുന്നു
കരയൂ .....ഈ  കരച്ചില്‍  ബലി പാഠശാലകളില്‍
പുതിയ   ബലി ശാസ്ത്ര മാകും
അതാണ്‌ നിന്റെ  അനശ്വരത  "!   [വൈശാലി യുടെ   നീതി ]







Sunday, October 4, 2015


പെഴച്ചവളുടെ   നരക സ്വര്‍ഗം 


നല്ല വരുടെ ലോകം  കാണുമ്പോള്‍   ഭയമാകുന്നു 
അവര്‍ക്ക്   ചോരയില്‍ മുളച്ച   ചിരിയോ  കരച്ചിലോ ഇല്ല
നല്ലവര്‍  നല്ലവരോട്  മാത്രം മിണ്ടുന്നു
അവര്‍ക്ക്   വാക്കിന്റെ   തേന്‍ കുടങ്ങളെ  അറിയാം
നല്ലവര്‍  വളരെ പ്പെട്ടെന്നു  നന്മയിലേക്ക്   തിരിയും .
അവരുടെ  വെളുപ്പില്‍  എല്ലാം   വെളുത്തു പോകുന്നു .
നല്ലവര്‍  ചീത്തകളെ  തുരത്തുന്നതിനു   ഒരു  വ്യാകരണ മുണ്ട് .
ചീത്തകള്‍   എന്നും ചീത്തകള്‍ തന്നെയാവും എന്ന വ്യാകരണം!
നല്ലവര്‍ വളരെ പ്പെട്ടെന്നാണ്  മറവി യെ  വേള്‍ക്കുന്നത് .
ഊമയും ബധിരയും അന്ധയുമായി  അവള്‍ ചേര്‍ന്ന്  കിടക്കും !

നല്ലവര്‍ക്കു  നല്ലതിനോടെ  ചേരാനാകൂ എന്നാണ്  തലയിണ മന്ത്രം !
നല്ലവരുടെ  മനസ്സിന്റെ  ഏറ്റവുമടിയില്‍  ഒരു  ചാവുകടല്‍ ഉണ്ട് .
അവിടെ  ഓര്‍മ്മകള്‍ക്ക്  മുങ്ങി മരിക്കാന്‍ കൂടി കഴിയില്ല !
നല്ലവര്‍  എപ്പോഴും നല്ലത്  പറഞ്ഞു  പറഞ്ഞു കൂടുതല്‍  നല്ലതാവും
അതിനിടയില്‍
"പെഴച്ച വളേ "എന്ന് വിളിച്ചു  നീ യിന്നു തന്ന  കടലുമ്മകള്‍ക്ക്
ചീത്തയുടെ  മണങ്ങള്‍ക്ക്

എത്രയായിരുന്നു   വേരുകള്‍  ..!
നല്ലവരുടെ  ലോകത്തില്‍  ജല മെടുക്കാന്‍ പോകത്തവ  !




Saturday, September 12, 2015

നാളെ   വേണമെങ്കില്‍ സുദിനം എന്ന്  വിളിച്ചോളൂ
കാരണം
എന്നെ  ക്കരുതി ഇന്ന് നക്ഷത്ര ങ്ങള്‍ ഉറങ്ങില്ല
കാറ്റ്   കാവല്‍ക്കാരനായി ചുറ്റി ക്കറങ്ങി ല്ല
ആകാശം  മുന്തിരി ത്തോട്ടം പോലെ
പഴുത്തു നില്‍ക്കുന്നു
അമ്പിളി  പട്ടു  സാരിക്ക്  ഒരു  വര കൂടി നെയ്യുന്നു
രാത്രി  സുന്ദരിയല്ലെന്ന്  ഇനിയാരും പറയരുത്
അവള്‍  പുഴയില്‍  മഞ്ഞള്‍  കലക്കുന്നു
രാപ്പൂവുകള്‍  കള്ളച്ചിരി യൊരുക്കി
രാത്രി  ശലഭത്തെ ക്ഷണിക്കുന്നു .
ആമാട പ്പെട്ടി കയ്യില്‍ പിടിച്ചു
ഒരേ  നില്‍പ്പാണ് മേഘ സുന്ദരികള്‍
അതിനപ്പുറം
പുലരിയുടെ  മെയ്ക്കൂട്ടുകള്‍  ഒരുങ്ങുന്നുണ്ട് .
അല്‍പ്പം ഉറങ്ങി ക്കോളൂ എന്ന് ചിലയ്ക്കുന്ന പക്ഷി
താരാട്ടിന്‍റെ  മധുരത്തെ  നുള്ളി ത്തരുന്നു .
സ്വപ്നങ്ങളുടെ  തമിഴകച്ചേലുകള്‍  നൃത്ത -
മണ്ഡപ ങ്ങളില്‍  അരമണി കിലുക്കുന്നു ..
മുഹൂര്‍ത്തം  "വരുന്നേരം  വിറ കൊള്ളുമോ
എന്ന് ചോദിച്ചു മറയുന്നു പൂ നിലാവ് !
ഇല്ല
എന്ന്  പറയാനാവാതെ  അടഞ്ഞു തുറക്കുന്ന വാതില്‍ .
പലതായി ഒടിഞ്ഞു വീണ മഴവില്ല് പറഞ്ഞു  ഇപ്പോള്‍
ആ   നാളെ ....
നിന്റെ  മംഗല മായിരുന്നല്ലോ  !
[ഓര്‍മ്മ ]



ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...