വാക്കുകളെ പണിതു വച്ച്
ആഗ്രഹങ്ങളെ ഉമ്മവച്ച്
രണ്ടു കാലിലും കുരിശു മുറിവോടെ
ഞാന്‍ മുറി വിട്ടിറങ്ങുന്നു .
ഒരു കടല്‍ത്തിര പോലെ അപ്പോള്‍ നീ
കാത്തിരുപ്പില്‍ ഉരുണ്ടു കൂടുന്നുണ്ടാവും .
ആഹ്ലാദങ്ങളുടെ കാറ്റ് എന്നെ
അവിടേക്ക് പറത്തി ക്കൊണ്ട് വരും .
എത്ര അകലെ നിന്നേ ഞാന്‍ കാണും
പ്രണയത്തിന്‍റെ വിസ്മയം !
എന്‍റെ നേര്‍ക്ക് നീളുന്ന നിന്‍റെ കയ്യുകള്‍ !
പിന്നെ
രുചികളാണ്
ഉപ്പിന്‍റെ
പിന്നെ
മണങ്ങളും.
മയിലാഞ്ചിയുടെ .
രാത്രി ക്ഷമ പറയുന്നത് കേള്‍ക്കാം
കടലിനോട്
ഞാന്‍ പോട്ടെ ,നാളെ കാണാം എന്നൊക്കെ .
അന്നേരം
ഞാനുംനീയും "കരയരുത് "എന്ന് പരസ്പരം
ചുണ്ടുകള്‍ കൊണ്ട് ഓര്‍മ്മപ്പെടു ത്തുന്നുണ്ടാ വും .
എത്ര പൊട്ടി ത്തരിച്ചു പോകുന്നു
നമുക്ക് ചുറ്റുമുള്ള കടല്‍!
ഒരേ കടല്‍ !
[സംഗമം ].
.