Sunday, December 13, 2015

ഗുലാം   അലി  പാടുമ്പോള്‍

ചാവുപുരയിലെ  കരിഞ്ഞ  തീവണ്ടി 
മനുഷ്യാല യ ത്തിലേക്ക്   പുറപ്പെടുന്നു .
ശിശിര ത്തിലെ   മരം   എല്ലാം   മറന്ന്
മൃത  ദലങ്ങളെയും  ഓമനിക്കുന്നു 
.നക്ഷത്രത്തിന്‍  ചോര  തെറിക്കു മാകാശം 
നടുക്കമില്ലാതങ്ങു റ ക്കമാകുന്നു .

ഗുലാം അലി  പാടുമ്പോള്‍ 
മരിച്ചു കിടക്കും  വയലിന്നു മപ്പുറം 
ദരിദ്രര്‍ പാടുന്ന  പാട്ടു കേള്‍ക്കുന്നു .
ഭൂപടങ്ങള്‍ ക്കിടയിലൂടൊഴുകും നദി
തെല്ലിട  മൌനത്തെ  ചുംബിച്ചു  നില്‍ക്കുന്നു .

ഗുലാം  അലി പാടുമ്പോള്‍ 
കരിഞ്ഞ തീവണ്ടിയില്‍ നിന്ന്  ചരിത്രം 
കുന്ത  മുനയില്‍ കോര്‍ത്ത  കണ്ണു തിരയുന്നു .
തെരുവില്‍  പിളര്ക്കപ്പെട്ട  കുഞ്ഞുങ്ങള്‍ 
വീടിന്‍  കല്പ ഹൃദയത്തെ  ത്തൊടുന്നു .
ഭൂമിയും  സ്നേഹവും  അവര്‍ക്ക് കാവലാകുന്നു .

ഗുലാം  അലി പാടുമ്പോള്‍ 
അന്ധ ദൈവങ്ങള്‍ക്ക ലങ്കാര  മുദ്രകള്‍ 
ക്കകലെ യായൊരു  കവാടം തുറക്കുന്നു .
ചാവുനിലത്തിലെ കരിഞ്ഞ  തീവണ്ടിയില്‍ 
മഴതന്‍  ഗസല്‍  സന്ധ്യ  പൂര്‍ണ്ണ മാകുന്നു .

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...