Saturday, October 17, 2015

ഓര്‍മ്മ   ഒരു  വിത്താണ്
  
വെയിലിന്‍റെ  വീതുളി   പിന്‍ കഴുത്തില്‍ 
തലോടല്‍ പോലെ   ചോര  തെറി പ്പിക്കുമ്പോള്‍
ദുര മൂത്ത  ഒരു സ്വപ്നം  കെട്ടിപ്പിടി ച്ചു റക്കുമ്പോള്‍ 
പിണങ്ങി  വരണ്ട  മേഘങ്ങള്‍ക്ക്
പുരാതന മായ   കാന്‍വാസ് ച്ഛായ  ഉണ്ടാകുമ്പോള്‍ 
മഴയുടെ  മഞ്ഞച്ച  രോഗങ്ങള്‍ 
തുള്ളികളായി   ചാലു കീറുമ്പോള്‍ 
 
ഓര്‍മ്മ   ഒരു  വിത്താണ് .

മുളച്ച തെന്തിനെന്നു  മണ്ണ്  ചോദിക്കുമ്പോള്‍ 
മുരടിച്ചു പോട്ടെന്നു  മാനം  പറയുമ്പോള്‍ 
നെഞ്ഞത്ത്  വേരോടി ക്കിളിര്‍ക്കാന്‍  
ഇടമൊരുക്കുന്ന  സങ്കട ഹൃദയമേ .....

എന്‍റെ  ഓര്‍മ്മകള്‍ ക്കിപ്പോള്‍   
ഓര്‍മ്മകളേ  ഇല്ലല്ലോ  .........



Tuesday, October 13, 2015

ഒരുറക്കത്തിനെ   മുറിപ്പെടുത്തി
മുന്നില്‍   വന്നു വീണ   പൂവിനു
അതേ  ചോര മുനകള്‍  !!! [

[യാത്ര  ]

Tuesday, October 6, 2015

മൃഗബലി

മൂര്‍ച്ചയുള്ള   വാളുകള്‍  കാണാനാവില്ല
താലമുണ്ടാകില്ല
ഒരു  തുള്ളി  ചോര പോലും ചിതറില്ല
തുറന്നിരിക്കുന്ന  കണ്ണുകളില്‍
:എന്നോടെന്തിന് .എന്നോടെന്തിന്  എന്ന ചോദ്യത്തിന്റെ
അവസാന ശ്വാസം  കൂട്  പൊട്ടിക്കവേ
നീലാകാശ ത്തിനു കീഴിലാകും  ബലിക്കല്ല്
കമിഴ്ന്നു കിടക്കവേ തഴുകി മലര്‍ത്തി
കണ്ണീര്‍ തുടച്ച്
പുഞ്ചിരിച്ച്
കഴുത്തിലൂടെ  കൈ ചുറ്റി
ഒരു വട്ടം കൂടി  ഉമ്മ വച്ച്
മുറിക്കേണ്ടിടം കണ്ണു കൊണ്ടളന്നു
കഴിഞ്ഞിരിക്കും .
പോയ ജന്മത്തിലെ  അമ്മയോട്
മാപ്പിരന്നു
ബലി  നടത്തുമ്പോള്‍
നെഞ്ചിടിച്ചു  ദൂരെ കുഞ്ഞിനെ  കാത്തിരിക്കുന്ന വളോട്
പറയാനുള്ളവ  ചോരയില്‍  കൈ തുടയ്ക്കും .

മണക്കുന്ന  ഇറച്ചി കഷണങ്ങള്‍  പങ്കിട്ടു നിറയുമ്പോള്‍

കടലിരമ്പം പോലെ  മുഴങ്ങുന്ന  കരച്ചിലിനോട്
കടുപ്പിച്ചു പറയും .
"തിരകളുടെ  പാട്ടിനേക്കാള്‍  നല്ലത്
ബലി മൃഗങ്ങളുടെ  കരച്ചിലാണ് "

മരിച്ചിട്ടും തുടിക്കുന്ന  കുഞ്ഞിന്റെ  ഹൃദയ ബാക്കിയോടു
അമ്മ പറയുന്നു
കരയൂ .....ഈ  കരച്ചില്‍  ബലി പാഠശാലകളില്‍
പുതിയ   ബലി ശാസ്ത്ര മാകും
അതാണ്‌ നിന്റെ  അനശ്വരത  "!   [വൈശാലി യുടെ   നീതി ]







Sunday, October 4, 2015


പെഴച്ചവളുടെ   നരക സ്വര്‍ഗം 


നല്ല വരുടെ ലോകം  കാണുമ്പോള്‍   ഭയമാകുന്നു 
അവര്‍ക്ക്   ചോരയില്‍ മുളച്ച   ചിരിയോ  കരച്ചിലോ ഇല്ല
നല്ലവര്‍  നല്ലവരോട്  മാത്രം മിണ്ടുന്നു
അവര്‍ക്ക്   വാക്കിന്റെ   തേന്‍ കുടങ്ങളെ  അറിയാം
നല്ലവര്‍  വളരെ പ്പെട്ടെന്നു  നന്മയിലേക്ക്   തിരിയും .
അവരുടെ  വെളുപ്പില്‍  എല്ലാം   വെളുത്തു പോകുന്നു .
നല്ലവര്‍  ചീത്തകളെ  തുരത്തുന്നതിനു   ഒരു  വ്യാകരണ മുണ്ട് .
ചീത്തകള്‍   എന്നും ചീത്തകള്‍ തന്നെയാവും എന്ന വ്യാകരണം!
നല്ലവര്‍ വളരെ പ്പെട്ടെന്നാണ്  മറവി യെ  വേള്‍ക്കുന്നത് .
ഊമയും ബധിരയും അന്ധയുമായി  അവള്‍ ചേര്‍ന്ന്  കിടക്കും !

നല്ലവര്‍ക്കു  നല്ലതിനോടെ  ചേരാനാകൂ എന്നാണ്  തലയിണ മന്ത്രം !
നല്ലവരുടെ  മനസ്സിന്റെ  ഏറ്റവുമടിയില്‍  ഒരു  ചാവുകടല്‍ ഉണ്ട് .
അവിടെ  ഓര്‍മ്മകള്‍ക്ക്  മുങ്ങി മരിക്കാന്‍ കൂടി കഴിയില്ല !
നല്ലവര്‍  എപ്പോഴും നല്ലത്  പറഞ്ഞു  പറഞ്ഞു കൂടുതല്‍  നല്ലതാവും
അതിനിടയില്‍
"പെഴച്ച വളേ "എന്ന് വിളിച്ചു  നീ യിന്നു തന്ന  കടലുമ്മകള്‍ക്ക്
ചീത്തയുടെ  മണങ്ങള്‍ക്ക്

എത്രയായിരുന്നു   വേരുകള്‍  ..!
നല്ലവരുടെ  ലോകത്തില്‍  ജല മെടുക്കാന്‍ പോകത്തവ  !




കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...