Sunday, October 4, 2015


പെഴച്ചവളുടെ   നരക സ്വര്‍ഗം 


നല്ല വരുടെ ലോകം  കാണുമ്പോള്‍   ഭയമാകുന്നു 
അവര്‍ക്ക്   ചോരയില്‍ മുളച്ച   ചിരിയോ  കരച്ചിലോ ഇല്ല
നല്ലവര്‍  നല്ലവരോട്  മാത്രം മിണ്ടുന്നു
അവര്‍ക്ക്   വാക്കിന്റെ   തേന്‍ കുടങ്ങളെ  അറിയാം
നല്ലവര്‍  വളരെ പ്പെട്ടെന്നു  നന്മയിലേക്ക്   തിരിയും .
അവരുടെ  വെളുപ്പില്‍  എല്ലാം   വെളുത്തു പോകുന്നു .
നല്ലവര്‍  ചീത്തകളെ  തുരത്തുന്നതിനു   ഒരു  വ്യാകരണ മുണ്ട് .
ചീത്തകള്‍   എന്നും ചീത്തകള്‍ തന്നെയാവും എന്ന വ്യാകരണം!
നല്ലവര്‍ വളരെ പ്പെട്ടെന്നാണ്  മറവി യെ  വേള്‍ക്കുന്നത് .
ഊമയും ബധിരയും അന്ധയുമായി  അവള്‍ ചേര്‍ന്ന്  കിടക്കും !

നല്ലവര്‍ക്കു  നല്ലതിനോടെ  ചേരാനാകൂ എന്നാണ്  തലയിണ മന്ത്രം !
നല്ലവരുടെ  മനസ്സിന്റെ  ഏറ്റവുമടിയില്‍  ഒരു  ചാവുകടല്‍ ഉണ്ട് .
അവിടെ  ഓര്‍മ്മകള്‍ക്ക്  മുങ്ങി മരിക്കാന്‍ കൂടി കഴിയില്ല !
നല്ലവര്‍  എപ്പോഴും നല്ലത്  പറഞ്ഞു  പറഞ്ഞു കൂടുതല്‍  നല്ലതാവും
അതിനിടയില്‍
"പെഴച്ച വളേ "എന്ന് വിളിച്ചു  നീ യിന്നു തന്ന  കടലുമ്മകള്‍ക്ക്
ചീത്തയുടെ  മണങ്ങള്‍ക്ക്

എത്രയായിരുന്നു   വേരുകള്‍  ..!
നല്ലവരുടെ  ലോകത്തില്‍  ജല മെടുക്കാന്‍ പോകത്തവ  !




2 comments:

ajith said...

നല്ലതും ചീത്തയും തമ്മില്‍ ചേര്‍ന്നാല്‍ എന്തായിരിക്കും പിറക്കുക

ബിന്ദു .വി എസ് said...

അതു വേണ്ട .നല്ലതു നല്ലതിനോടെ ചേരണം

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...