Thursday, July 28, 2011

അമൃതം

കൊക്ക് പിളര്‍ത്തി 
ആകാശ ത്തെയ്ക്ക് നോട്ടമെറിഞ്ഞ്‌
കിടക്കുമ്പോള്‍ 
മലര്‍ന്നു പോയ ചിറകിനും 
കുഴഞ്ഞ കാലുകള്‍ക്കും
 മേഘത്തിന്‍ കനിവ് 
മഴയെന്നോ കണ്ണീരെന്നോ വിളിക്കാം 
ജീവിതം മടക്കി ത്തന്നതിനാല്‍ 
അമൃതെന്നും .....

Sunday, July 24, 2011

ദിനാന്തം .

രാവിലെപ്പോഴോ 
വിടര്‍ന്നു മലര്‍ന്ന 
ഒരു പൂവ് പോലെ 
ഞാന്‍ 
എല്ലാ പുലരിയിലും അവന്റേതായി..
ഇരുളിന്‍റെ നിഴലോ 
വെളിച്ചത്തിന്‍ പാപമോ 
ഞങ്ങളെ സ്പര്‍ ശിചില്ല ..
നെറുകയില്‍ ചുംബനങ്ങളുടെ 
 ചിത്ര ശ ലഭങ്ങള്‍ക്ക്   അമരത്വം 
വിരലുകളില്‍ ഉടലഴിവുകളുടെ
തിരപ്പാടുകള്‍ക്ക് ഉന്മാദം 
നിങ്ങള്‍ക്ക റിയാത്ത തൊന്നും ഞാന്‍ 
പകര്‍ന്നില്ലെന്നു സ്വപ്‌നങ്ങള്‍ ...........
സന്ധ്യകളുടെ  സംഗ മങ്ങള്‍ക്ക്‌ 
മയില്‍ പ്പീലികളുടെ നിറക്കൂട്ട്‌ 
......

Saturday, July 23, 2011

സഹനം

നക്ഷത്രങ്ങളുടെ  പൊട്ടിയ കണ്ണാടിയില്‍ 
രാത്രിയുടെ   മുഖം നോക്കല്‍ ....
കാണാതെ പോയതത്രയും 
എനിക്ക് നിന്നോടുള്ള പ്രണയമെന്നു ആരോ...........
മുറിവുകളുടെ വാക്കടയാളങ്ങള്‍ 
പ്രണയ പുസ്തകം തുറന്നു വയ്ക്കുമ്പോള്‍ 
സഹനത്തിന്റെ സുവിശേഷം  പോലെ
 ജാതിയും മതവുമില്ലാത്ത അതെ വാക്ക് ..
സ്നേഹം .......


എല്ലാവരും ചോദിക്കുന്നു ഇത് പ്രണയ കവിതകളുടെ ബ്ലോഗ്‌ ആണോ എന്ന് ....അതെ ...പ്രണയത്തില്‍ ജീവിക്കാനും മരിക്കാനും ആഗ്രഹിക്കുന്നോര്‍ക്ക് .മാത്രമുള്ളത് ...തൊലി ഭേദിച്ച് എല്ലില്‍ തൊടുന്ന പ്രണയം സത്യമായും അനുഭവിക്കുന്നോര്‍ക്ക്  മാത്രമുള്ളത് . .....
..തലച്ചോര്‍ ചിതറിച്ചു മരിച്ചു വീഴാന്‍ മാത്രം പ്രണയം   കാത്തു വയ്ക്കുന്നോര്‍ക്കുള്ളത്  . ... .ആരോ ചോദിച്ചു.....നീയും ഞാനും മാത്രമാണോ വിഷയമെന്ന് .അതും സത്യം .....സന്ധ്യകളുടെ ആഴങ്ങളില്‍ ......അലിഞ്ഞു താഴുമ്പോള്‍.അപാരമായ.മൌനങ്ങളില്‍ ...ഉടഞ്ഞു വീഴുമ്പോള്‍.......ഞാന്‍ അനുഭവിച്ചതത്രയും പ്രണയം ...അതാണ്‌ എന്റെ ഊര്‍ജം...കണി ക്കൊന്നയായും  തെരുവിലെ നിലവിളിയായും .ഓരോ മനസ്സിലും അത് .പിടച്ചിലുകള്‍  തീര്‍ക്കുമെന്ന്  ആരോ പറഞ്ഞതോര്‍ക്കുന്നു ............... പ്രണയം എന്നില്‍   വിടര്‍ത്തുന്നതെന്തോ . അത് മാത്രമാണ് ഞാന്‍.......അതിനാല്‍ പ്രിയരേ......ഉള്ളില്‍ തോരാത്ത മഴയായി പ്രണയം  ഇപ്പോഴും പെയ്തു  നില്‍ക്കുന്നോര്‍ക്ക് ... കടന്നു പോകാനുള്ള  കരുത്തു നല്‍കുകയാണ്  എന്‍റെ സ്വപ്നങ്ങളുടെ എഴുത്തുകള്‍ .അവ എന്‍റെ പ്രാണനും ജീവിതവുമാകുന്നു.... . 

Saturday, July 2, 2011

കേളി

ആള്‍ വനങ്ങള്‍ക്കിടയിലായിരിക്കുംപോഴൊക്കെ
ഒരേ ഋതുവിന്റെ രണ്ടുനിറങ്ങള്‍  ആകാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചു 
സ്വപ്ന സഞ്ചാരങ്ങളില്‍ കൊടുംകാറ്റുകള്‍ രൂപം കൊള്ളുമ്പോള്‍ 
ഇല പൊഴിച്ചും ഇണ പിരിഞ്ഞും ഞങ്ങള്‍ തളര്‍ന്നു 
എരിവേനല്‍ പുറപ്പാടി നെത്തുംപോള്‍
ഞങ്ങളുടെ ഹൃദയത്തില്‍ ഒരു സിഗ്നല്‍ നോവാറുണ്ട്.
ചിലപ്പോള്‍ 
 നിറങ്ങള്‍ കലര്‍ന്ന് പോയെന്നും പറഞ്ഞാണ് 
ആള്‍ വനങ്ങളില്‍ കാട്ടു തീ യാളുക...
ഒരു കടലൊന്നായി വനപ്പച്ചയില്‍ പെയ്തു വീഴവേ....
തിരകളായി ഞങ്ങള്‍ രൂപം മാറുന്നു .
കാവല്‍ മാടങ്ങളില്‍ പ്രണയാതുരമായകടല്‍  വെളിച്ചം ....
ആള്‍ വനങ്ങളില്‍ അസ്വസ്ഥതയുടെ കാല്‍പ്പെരുമാറ്റം 
 എല്ലാറ്റിനെയും കീഴടക്കി 
ഒരേ ഋതുവില്‍ ഒരേ നിറമായി 
കടല്‍ സന്ധ്യകളുടെ മനോധര്‍മ്മം ....
 


കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...