Sunday, February 20, 2011

മുദ്ര

മഴയായും 
മഞ്ഞായും
വെയിലായും 
വന്നു പോയപ്പോഴൊക്കെ 
ഋതു ക്കളുടെ പകര്‍ച്ചയായിരുന്നു.
കൊടുങ്കാറ്റായും
പേമാരിയായും
പൊരുതി ത്തോല്‍പ്പിച്ചപ്പോഴൊക്കെ 
പ്രപഞ്ചത്തിന്റെ താളമായിരുന്നു.
വിരഹമായും 
കണ്ണീരായും 
വിഷാദമായും
കടലാഴം നിറച്ച പ്പോഴൊക്കെ 
സന്ധ്യയുടെ മൌനമായിരുന്നു .
സീതയായും ജാനകിയായും 
കടലും സന്ധ്യയും 
കവിത ചൊല്ലുമ്പോള്‍
ഭൂ ഹൃദയത്തില്‍ നിന്ന് പിറവി കൊള്ളുന്നു 
പ്രണയത്തിന്‍ നെഞ്ചിടിപ്പുകള്‍ ...
മഴ നനഞ്ഞ മിന്നല്‍പ്പൂവുകള്‍
മയില്‍പ്പീലിക ളാകും പോലെ .

 


Sunday, February 13, 2011

ഉറപ്പ്

ഞങ്ങള്‍...............
ഉറക്കത്തില്‍ മറഞ്ഞ സ്വപ്നങ്ങളെപ്പോലെ
നദികളെയും മലകളെയും പൂക്കളെയും
ഭൂതകാലത്തിലേക്ക് നാടുകടത്തി.
ഒരേ ആയത്തില്‍ പറക്കാന്‍
 ഇരുവര്‍ക്കുമായി രണ്ടു ചിറകുകള്‍ .....
ഒളിഞ്ഞും തെളിഞ്ഞും സൂര്യന്‍ 
തീപ്പന്തം എറിയുമ്പോള്‍
അവന്‍
ഒറ്റ ചിറകിനാല്‍ അത് തടഞ്ഞു .
പൊള്ളിയും പിടഞ്ഞും ഉരുകിയും
അകലെയല്ലാത്ത വസന്തത്തിലേക്ക്
ഞങ്ങള്‍ പറന്നു കൊണ്ടിരുന്നു .
നക്ഷത്രങ്ങളുടെ അമ്പേറ്റു  സ്വയം പൊരിഞ്ഞു പാറുമ്പോള്‍
അവന്‍ ചോദിച്ചു
നീതിയുടെ പാറമേല്‍ മുള പൊട്ടുന്നതും
മാഞ്ഞു പോകാത്തതുമായി എന്തുണ്ട് ?
ഉത്തരമില്ലാതെ...............
സ്നേഹത്തിന്‍  ചുണ്ടില്‍ കൊക്കുരുമ്മുമ്പോള്‍
ഞാന്‍ കണ്ടു
...വരണ്ട നദിയുടെ മാറില്‍ നിന്നൊരു ചുവന്ന പൂവ്

പാറ യുടെ മേല്‍ വിരിഞ്ഞിരിക്കുന്നു 
'നീതിമാന്‍റെ രക്തം '
കാറ്റ് ഊതിപ്പറഞ്ഞു  തിരിച്ചു പോയി .
 തളരാത്ത മിഴികളില്‍
അവന്‍റെ ആത്മ സംതൃപ്തിയുടെ യാത്ര    ..
പിന്നെ ഭൂതകാലത്തിലേക്ക്  ഞങ്ങള്‍ പറന്നു തുടങ്ങി.
ചിറകുകള്‍ ഇല്ലാതെ തന്നെ .

Monday, February 7, 2011

ഇന്ന്

ഇന്ന്
അസ്തമയ ത്തിന്‍റെ ശാ ഖകളില്‍  നിന്ന്
ഒരായിരം
രാ പ്പിറാവുകള്‍ അലകളായി പ്പിറക്കും.
അഭയ ത്തിന്‍റെ കടല്‍ തേടി
അവ
ശൂന്യത യിലേക്കു പറക്കും .
സന്ധ്യയുടെ ചക്ര വാകങ്ങള്‍
പരസ്പരം കൊന്നു താഴുമ്പോള്‍
ഭൂമിയില്‍
ഒടുവിലത്തെ അണുവിസ്ഫോടനം..
ആരുടെയോ 
ഓര്‍മ്മ ത്തെറ്റെന്ന പോലെ .


കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...