Friday, July 27, 2018

ഇത്രയും സുന്ദരമായി  കാറ്റിനു  എങ്ങനെയാണ്
കൈമുദ്രകള്‍  കാണിക്കാനാവുക ?
ഇത്രയും  സൌമ്യനായി  സൂര്യന്  എങ്ങനെയാണ്
ഒരുവളുടെ  കണ്ണുകളില്‍  നോക്കിയിരിക്കാനാവുക ?
ഇത്രയും ചുംബനങ്ങളെ  നിലാവെന്ന പേരില്‍ ചന്ദ്രന്
ഒരുവളുടെ നെറ്റി ത്തട ത്തിലേക്ക്
എങ്ങനെയാണു  കുടഞ്ഞിടാനാവുക ?
പാരിജാതങ്ങളുടെ  മണം മുറ്റുന്ന രാത്രിയില്‍
സ്വപ്നങ്ങളുടെ  വാഹകനായി  പ്രിയനേ
നീ  എന്നിലേക്ക്‌  ചായുമ്പോള്‍
നിലച്ച മഴകളില്‍ നിന്ന്  മധുരമായൊരു
ശ്രുതി കേള്‍ക്കുന്നുണ്ട്
ഭൂമിയും ആകാശ വും  ഉടല്‍  കോര്‍ക്കുന്നതിന്‍
വേലിയേറ്റം  കാണുന്നുണ്ട്
ഉന്മാദങ്ങളില്‍  നിന്ന് ഉന്മാദ ങ്ങളിലേക്ക്
സഞ്ചരിച്ച വരുടെ  നക്ഷത്ര  ഫലങ്ങള്‍
ഞാനെന്നും നീയെന്നും എഴുതി വയ്ക്കുന്നു .

[പ്രണയം ]
.


Thursday, July 19, 2018

ഒരുള്‍ക്കാലം  നെഞ്ചില്‍ തളം കെട്ടുന്നു
പ്രാണ വായു ഒഴിഞ്ഞു പോയ  വയലിന്‍
വാക്കുകളുടെ നിറങ്ങളെ ഊതി ക്കളഞ്ഞിരിക്കുന്നു
വെയില്‍ കെട്ടു പോയ  ഇടവഴിയിലൂടെ
ചെരുപ്പിട്ടോടി നടക്കുന്ന  കിന്നാരം
പിന്നെ  വഴക്കാരം  ഒടുവില്‍  പുന്നാരം
 ചോദിച്ചെങ്കില്‍
പ്രാണന്റെ  പെരുവിരല്‍ മുറിച്ചു കൊടുത്തേനെ
ചോദിച്ചില്ലായിരിക്കാം
പറഞ്ഞിരുന്നുവെങ്കില്‍
പകുത്തു കൊടുത്തേനെ എല്ലാം
പറഞ്ഞില്ലായിരിക്കാം
ഹൃദയം ഒരു വലിയ മുറിവായിരിക്കുന്നു
മരിച്ച പോലെ അത് മിടിക്കുന്നു
മിടിചില്ലെങ്കില്‍ ജീവിക്കുന്നു
എന്ന് തെറ്റിപ്പറയാതിരിക്കാന്‍
മാത്രം 
സങ്കട ബലിയുടെ  നിത്യ മൌനം              [വീണു പോയവന് ]




Sunday, July 8, 2018

മേഘത്തിന്റെ  പിന്‍ കഴുത്തിലേക്കു വിരല്‍ തൊട്ട
നനുത്ത കാറ്റ്
അത്  നീയായിരുന്നു 
നിലാവിന്റെ   ഉടയാടകളില്‍  ഉലഞ്ഞു  നടന്ന  ഒരിളം കാറ്റ് 
അത്  നീ തന്നെയായിരുന്നു 
ചുണ്ടുകളില്‍  നിന്ന്  വാക്കിനെ  ഉമ്മ വച്ചെടുത്ത 
കൊടുംകാറ്റും  നീ തന്നെ 
ഹൃദയമിടിപ്പിലെ  മറ്റാര്‍ക്കും  കേള്‍ക്കാനാകാത്ത 
ശ്രുതി 
ഉരുകി വീഴുന്ന കണ്ണീര്‍ ക്കണ ങ്ങളിലെ 
ചൂട് 
ഏതിരുട്ടിലും  പുഞ്ചിരിക്കുന്ന  സൂര്യന്‍ 
നീയെന്ന  സ്നേഹത്തെ  അറിയാന്‍ 
എനിക്കൊരു തുള്ളി  വെളിച്ചം മതി 
നിന്റെ  തണലിന്റെ  അശോക വനിക 
എന്റെ  ക്ഷീണങ്ങളിലേക്ക്
  സ്നേഹം സ്നേഹം എന്ന് നിന്റെ  മന്ത്രണം 
കടലെടുത്തു പോകാതിരിക്കാന്‍ 
നീ എന്റെ  തണല്‍ മരം 
ഞാനതിനെ  എന്റെ  ജീവിതം കൊണ്ട് പൊതിയുന്നു 
ഒന്നിച്ചു  നടക്കാനുള്ള  ഒരൊറ്റ  ജീവിതം        [പ്രണയം ]    



കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...