Friday, June 1, 2018

അത്രമേല്‍  അഗാധമായി പുണര്‍ന്നിരിക്കില്ല
എവിടെയും രണ്ടു പൂമരങ്ങള്‍ 
അത്രമേല്‍ അഗാധമായി ചുംബിച്ചിരിക്കില്ല
എവിടെയും  രണ്ടു  മഴ ത്തുള്ളികള്‍ 
അത്രമേല്‍ അഗാധമായി  വിരിഞ്ഞിട്ടുണ്ടാവില്ല
എവിടെയും   രണ്ടു മിന്നലുകള്‍
അത്രമേല്‍  അഗാധമായി ഇരുണ്ടിട്ടുണ്ടാവില്ല
എവിടെയും രണ്ടു കാനനങ്ങള്‍
അത്രമേല്‍  അഗാധമായി ചുവന്നിട്ടുണ്ടാകില്ല
എവിടെയും രണ്ടു  സന്ധ്യകള്‍
അത്രമേല്‍  അഗാധമായി പാടിയിട്ടുണ്ടാവില്ല
എവിടെയും രണ്ടു  കടലുകള്‍
അത്രമേല്‍ അഗാധമായി  സ്നേഹിച്ചിട്ടുണ്ടാവില്ല
എവിടെയും രണ്ടു പ്രണയികള്‍
അത്രമേല്‍ അഗാധമായി എഴുതിയിട്ടുണ്ടാവില്ല
എവിടെയും രണ്ടു കവിതകള്‍
അത്രമേല്‍ അഗാധമായി അലിഞ്ഞിട്ടുണ്ടാവില്ല
എവിടെയും രണ്ടുടലുകള്‍
 .അത്രമേല്‍ അഗാധമായി കീഴടക്കി യിട്ടുണ്ടാവില്ല
 എവിടെയും രണ്ടു നക്ഷത്രങ്ങള്‍
..................................................................................[അഗാധം ]

1 comment:

Nikolay Sal said...

you could have an awesome blog here! would you wish to make some invite posts on my weblog? online gambling

പച്ച മുറിച്ചു വച്ച പാടങ്ങളില്‍ തീ കൊണ്ട് വരച്ച  ചിത്രങ്ങള്‍  അവയിലേക്കു ചായുന്ന  നിഴലുകളായി നമ്മള്‍ , ചുവപ്പിന്റെ  രണ്ടു സൂര്യന്മാര്‍ ...