Friday, June 15, 2018

രാജകുമാരിയോടു  അവന്‍ ചോദിച്ചു
നിറങ്ങളില്‍ ഏതാണിഷ്ടം ?
അറിയില്ല 
ഭൂമിയില്‍  നില വിളിച്ചു കിടക്കുകയായിരുന്നു അവള്‍ 
അവളുടെ  ഉടലാകെ  ചോരപ്പൂക്കളുടെ നിറം
          എന്നിട്ടും അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു 
അറിയില്ല  
അവന്‍ അവളെ ചുംബിച്ചു 
ചുംബനങ്ങളില്‍  മയില്‍പ്പീലികള്‍ നിറഞ്ഞു   
മഴവില്ലുകള്‍  വിരിഞ്ഞു 
ഏഴു നിറ ങ്ങളുടെ  ആലിംഗനങ്ങള്‍  
പിന്നെ അവളുടെ കൈ പിടിച്ചു 
കാനനത്തിലേക്ക്   നടത്തി 
ഇതോ  ഇതോ?  അവളുടെ വാക്കുകള്‍ക്കു നിറം വച്ചു
ഇതാണ്  പച്ച  
നിന്നെയും എന്നെയും  വരച്ചു വച്ചത് 
പിന്നെ അവര്‍ ആകാശ വും  കടലും കണ്ടു 
തടാകം കണ്ടു 
ഇത്  നീല 
നീ ബിംബിക്കുന്നത് 
അവന്‍ കവിതകളുടെ  കടല്‍  നിര്‍മ്മിച്ചു 
ആഹ്ളാദ ത്താല്‍ 
അവള്‍ ചിരിക്കുകയും കരയുകയും ചെയ്തു 
അന്നോള മില്ലാത്ത ത്ര നിറങ്ങള്‍ ..
അവരില്‍ ചേര്‍ന്നലിഞ്ഞു ...

No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...