Saturday, June 17, 2017

പ്രണയ ബിനാലെ

ആയിരം രാവുകള്‍ ചേര്‍ത്ത് വച്ച്
ഒറ്റ കഥയാക്കുന്നു നീ ..
എന്റെ  ഇമ പ്പാതിയില്‍ നിന്ന് നീ പങ്കിട്ട
പ്രണയ ബിനലെയുടെ ഒരുക്കം
ഉടലുകളാല്‍  നമ്മള്‍ നെയ്ത പാലങ്ങള്‍
സ്നേഹത്തിന്റെ  ഏറ്റവും മഹത്തായ  നന്മയില്‍
പൊട്ടി വിരിഞ്ഞ  തീ പ്പൊട്ടുകള്‍
ചുവരില്‍ നീ മുഖം ചേര്‍ത്ത
എന്റെ  അലങ്കാരങ്ങള്‍
ഹൃദയ  കാന്‍വാസില്‍ ഞാന്‍ പതിപ്പിച്ചെടുത്ത
നിന്റെ  വസന്തങ്ങളുടെ  നിറങ്ങള്‍ ..
പതിവ് പോലെ
പുലരിയുടെ  ഒരു  ഇരുമ്പാണി യില്‍
ഒറ്റ ചിത്രമായ്‌ നമ്മള്‍ ..
സമുദ്രങ്ങളില്‍ യാത്ര ചെയ്തെത്തുന്ന
എന്റെ ക്ഷീണിത സഞ്ചാരീ ,,
മുയല്ക്കുഞ്ഞുങ്ങള്‍  ഒളി ചിരിക്കുന്ന
എന്റെ മാറിടത്തില്‍ നീ തല ചായ്ക്കവേ
നാണിചൊളിക്കുന്ന ഉത്തമ ഗീതങ്ങള്‍
എന്റെ  കണ്ണീര്‍ നീലകള്‍ കടന്നു
നീ എത്തുന്ന നമ്മുടെ  ബിനാലെകള്‍ ,
കടല്‍ സന്ധ്യകളുടെ  ഒറ്റ ആവിഷ്ക്കാരം .

 [  പ്രിയപ്പെട്ടവന് ]
,
.

 


Tuesday, June 6, 2017


ഓരോ  മഴയും നമുക്ക്  ഓരോ  മരമാണ് .

ചില്ലകളില്‍  പൊടിഞ്ഞു  വേരുകളിലേക്ക്  നിറയുന്നത്
ഒരിക്കല്‍  ചോരയാല്‍ കുതിര്‍ന്ന
മഴയുടെ കാല്‍പാദ ങ്ങളെ  നോക്കി
 ഞാന്‍  വിറകൊള്ളവേ
മഴ ക്കൊള്ളി മീന്‍ പോലെ  നിന്റെ  ചിരി
ചോര യാല്‍  അടയാളം കൊണ്ട
ഇടവഴിയിലെ  പൂക്കള്‍ക്ക്
മഴയുടെ  നക്ഷത്ര ചുംബനങ്ങള്‍
ഉടലില്‍ അനേകം  പൂ വിരിയിച്ചു
അവ യുടെ  നൃത്ത വിന്യാസങ്ങള്‍
പിന്നെയും മഴകള്‍ ...മഴകള്‍
ചിലതിലെ  ഭ്രാന്തില്‍  ഞാനോ നീയോ
മരിച്ചു പോയത് പരസ്പരം അറിഞ്ഞതേ യില്ല .
മരമെന്നും പൂത്തു നില്‍ക്കുന്നുവല്ലോ .
മഴയുടെ  നെഞ്ചില്‍ .

Wednesday, April 12, 2017

പ്രിയനേ ...

ഉറക്കത്തിലാണ്  നീ .
സ്വപ്നത്തിന്റെ  കാനനത്തില്‍ നിന്ന്  
പ്രണയ ത്തിന്റെ  മിന്നാമിനുങ്ങുകള്‍ ...
നീ  എന്നെ പുണരുന്നു 
മരുഭൂവിലെ  ജലം  നാവു തേടുന്നപോലെ 
പരസ്പരം മുറിഞ്ഞു  പകരുകയാണ്  നാം .
പലവട്ടം പൂക്കുകയും ഉലയുകയും കൊഴിയുകയും 
  തളിരിടുകയും ചെയ്തു നമ്മള്‍ .
നേര്‍ ത്ത് വിങ്ങുന്ന  രാവ് കടന്നു നമ്മള്‍ 
വജ്ര ദീപ്തിയില്‍  പകലുകള്‍  കണ്ടു നമ്മള്‍ 
നിലാവില്‍ നീ എന്നെയും ഞാന്‍ നിന്നെയും വരച്ചു 
ഓരോ മഴ ത്തുള്ളിയും  ഒന്നിച്ചു കുടിച്ചു തീര്‍ത്തു.
നിന്റെ  കൈത്തലത്തിലെ  മയില്‍‌പ്പീലി  ഞാന്‍ 
അലങ്കാര ങ്ങളില്ലാത്തത്
എന്റെ  ഹൃദയ ഭൂമികയില്‍  ശിവ താളം  നീ ...
എനിക്ക്  മാത്രം കേള്‍ക്കാനാവുന്നത് ..
.[അന്നും ....]





Tuesday, February 28, 2017

പ്രിയനേ ....

വെളിച്ചത്തിന്റെ  ഇമകളെ  തഴുകി 
നീ  പറഞ്ഞതത്രയും  
നിലാവ്   കട്ടെടുത്തല്ലോ !
വിരലുകളാല്‍  നീ നെയ്തതോക്കെയും 
വെയില്‍ പ്പുടവയില്‍ തെളിഞ്ഞല്ലോ 
ചുണ്ടുകളില്‍  നീ കുറിച്ചതെല്ലാം
ആകാശം  പകര്‍ത്തി വച്ചല്ലോ 
ഉടലില്‍  നീ  കൊത്തിയതെല്ലാം 
കിളികള്‍  കണ്ടു  പഠിച്ചല്ലോ 
ഉമ്മകള്‍ കൊണ്ട്  നീ  ചെയ്തതെല്ലാം 
ഗുല്‍മോഹര്‍  സൂക്ഷിക്കുന്നുവല്ലോ 
ആലിംഗന ങ്ങളുടെ  തിര മാലകള്‍
 തരംഗിത കാലമേ എന്ന്  കൊഞ്ചുന്നല്ലോ.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,




 



 
  

Tuesday, February 7, 2017

പ്രിയനേ
"കവി ആകാശ ത്തെ  മരുഭൂ വെന്നു"  വിളിക്കുന്നു .
നമ്മള്‍ വരച്ചു കൊണ്ടിരിക്കുന്ന   ആകാശ ത്തില്‍  
മരുഭൂമി  സ്വപ്നങ്ങളുടെ  വിളനില മാകുന്നത്  നോക്കൂ ..
ചന്ദ്ര ബിംബത്തില്‍  എന്റെയും നിന്റെയും  തിളക്കം 
ഓടിയെത്തുന്ന  പൂര്‍വ മേഘത്തിന്റെ നെഞ്ചില്‍ 
പൂവിതളുകള്‍ പോലെ നമ്മുടെ   കാല്‍മുദ്രകള്‍ 
സ്നേഹത്തിന്റെ  അമൃത ഭാഷയായ  നമ്മുടെ  
കണ്ണീരില്‍  ആധി പ്പെട്ടു പോയ   അഗാധത 
തീരങ്ങളില്‍  കെട്ടിപ്പുണര്‍ന്നു  നമ്മള്‍ നിന്നതിന്‍  
ചിത്രം വരച്ചെടുത്തു  കാട്ടുന്ന  ചക്രവാള ങ്ങള്‍ 
പ്രിയനേ 
നിന്റെ  ചുണ്ടുകളില്‍   നേര്‍ത്ത  ചുവപ്പായി മാത്രം 
ലയിച്ചു കിടക്കുന്ന  മഴവില്ലായി ഞാന്‍ 
 നമുക്ക് കുറുകേ പറക്കുന്ന നീര്‍ പ്പക്ഷികള്‍ 
ചിലച്ചു നീട്ടുന്ന  മംഗളാശം സകളായി മഴകള്‍  
നമ്മുടെ  ഹൃദയ  ചിഹ്നം പോലെ സൂര്യന്‍ 
നീല  കിടക്ക വിരിയില്‍ നിന്നു  പൊഴിയുന്ന 
ആഹ്ലാദ ങ്ങളുടെ  നക്ഷത്ര ത്തരികള്‍ 
തിരകളായി പൊതിയുന്ന  രാവിശേഷങ്ങള്‍ 
എന്റെ  പാദസരങ്ങളില്‍  ഉന്മാദ ത്തിന്റെ  വിരലുകളാല്‍ 
നീ കോര്‍ ത്ത ണി യിക്കുന്ന  വെയില്‍ മുത്തുകള്‍ 
പ്രിയനേ 
നമ്മുടെ കുറിമാനങ്ങള്‍  ഉല്‍ക്കകള്‍ 
നമ്മുടെ  മൌനം ഇടി മുഴക്കങ്ങള്‍ 
നമ്മള്‍  നൃത്തങ്ങളാ കുന്ന  വിശാലത 

നീയും ഞാനും  എന്നുമറിയുന്ന  നമ്മുടെ  ആകാശം   [ നീയാണ് .....]


  
  


Sunday, February 5, 2017

കാട്ടു തീയില്‍ വെന്തു പോയ മരങ്ങളോട് 
അവയ്ക്കുണ്ടായിരുന്ന  സ്വപ്നങ്ങളെ ക്കുറിച്ച്  ചോദിക്കാം 
ആകെ വെന്തു തിണര്‍ത്താലും 
 പൊടിച്ചു വരാന്‍ കയര്‍ക്കുന്ന 
ഒരു പച്ചയില്‍ നിന്നു  മറുപടി കിട്ടും .
വരാനിരിക്കുന്ന  വസന്തങ്ങള്‍ 
ഒടുവിലെ കൂടും നഷ്ടപ്പെട്ടു  എത്തുന്ന പക്ഷി 
ഉള്ളിലെ മധുരത്തില്‍  കയ്ച്ചു നീറുന്ന കനി
വിരിയാനിരിക്കുന്ന പൂവുകള്‍ 
വെയിലെഴുതുന്ന  ഇലകള്‍ 
തൊലിയില്‍  കത്തിയാല്‍  വരയുന്ന പ്രണയം 
..................................................................
അങ്ങനെ  ആര്‍ക്കും പൂരിപ്പിക്കാന്‍  
കഴിയാത്ത  ജീവിതം 
കരിഞ്ഞ  ചില്ലയില്‍  പിടയുന്നു .
മരം  പറഞ്ഞു കൊണ്ടേയിരിക്കുന്നു .[ആത്മഗതം ]