ഇന്നെന്തിനാണ് നീ രാപ്പാടിയുടെ കഥ പറഞ്ഞു തന്നത് ?
എനിക്കതിലെ രാജകുമാരിയാകണ്ട
എന്റെ വീട്ടു മുറ്റ ത്ത് വെളുത്ത റോസാ പ്പൂക്കളില്ല
എനിക്ക് ചുവന്ന പൂക്കളെ ഇഷ്ടമല്ല
ഇന്നെന്തിനാണ് നീ അനാര്‍ക്കലിയുടെ കഥ പറഞ്ഞത് ?
എനിക്കതിലെ വേലക്കാരിയാകണ്ട
എന്റെ വീട്ടു മുറ്റത്ത് വിളര്‍ത്ത സ്വപ്നങ്ങളില്ല
എനിക്ക് ചുവന്ന സ്വപ്നങ്ങളെ ഇഷ്ടമല്ല
ഇന്നെന്തിനാണ് നീ ഏദന്‍ തോട്ട ത്തിലെക്കെന്നെ കൊണ്ടുപോയത് ?
എനിക്കതി ലെ ഹവ്വയാകണ്ട
എന്റെ വീട്ടുമുറ്റ ത്ത് ചതിയന്‍ സര്‍പ്പങ്ങള്‍ ഇല്ല
എനിക്ക് നാഗ മാണിക്യം ഇഷ്ടമല്ല
എന്നിട്ടും ഞാന്‍ കരയുന്നുവെങ്കില്‍
ഇനി നീ കഥകള്‍ അവസാനിപ്പിക്കുക
രാപ്പാടിയുടെ ഹൃദയ രക്തവും
വേലക്കാരിയുടെ മരണ നൃത്തവും
നാഗ മാണിക്യ പ്രകാശ നങ്ങളും
ഹവ്വയുടെ മുറിഞ്ഞ മധുരവും ചേര്‍ന്ന്
ഞാനെന്ന പുതിയ കഥ നീ എഴുതിയത്
ഞാന്‍ വായിച്ചു കൊണ്ടേയിരിക്കുന്നു ... [വീണ്ടും ]

No comments:
Post a Comment