Tuesday, January 12, 2016

പിഞ്ഞിപ്പോയ   കടല്‍ ത്തിരകള്‍  
എഴുതാത്ത   കവിതകള്‍  പോലെ 
ഉറഞ്ഞു  കൂടിയ  നോവാകും 

തേങ്ങി ത്തളര്‍ന്ന  വാക്കുകള്‍   
നോക്കി നോക്കിയിരുന്നു 
ഒടുവില്‍ 
വേരറ്റു  വീഴും പോലെ 

ഒരു നാള്‍  

പറയാതെ  വച്ച  തെല്ലാം 
എഴുതാതിരുന്നതെല്ലാം
കാണാ തിരുന്നതെല്ലാം  
ഒരേ  സന്ധ്യയില്‍  
ആത്മഹത്യാ മുനമ്പില്‍ 
കെട്ടിപ്പിടിച്ചു  
സ്നേഹമാകും  





Tuesday, January 5, 2016


ഓര്‍മ്മകളുടെ ചുരം കയറുമ്പോള്‍  
ചങ്ങലയ്ക്കിട്ട   കാറ്റ് ഇഴഞ്ഞെത്തും  .
കാതോരം  ചേര്‍ന്ന്  കവിത  ചൊല്ലും
തോലുരഞ്ഞു പൊട്ടി  മാംസം  കാണാവുന്ന കവിത
അപ്പോള്‍
 നീല മേഘങ്ങള്‍  ഉണ്ടാവില്ല  .കോടയും .
അടിവാരം  മോഹിച്ച  മഴ ത്തൂവ യല്ലാതെ
ഇരുണ്ട   മലകളുടെ  ചിഹ്നം  വിളിയല്ലാതെ
മരക്കൊമ്പില്‍  നിന്ന് പൊട്ടി വീണ
നാടന്‍  താള മല്ലാതെ .
ഒരുറവ കണ്ണീര്‍  വറ്റിയ  പാടു മായി
തുറിച്ചു  നോക്കുന്നതല്ലാതെ
കടലു കാണാന്‍ കൊതിച്ചു  കൊതിച്ച്
കാറ്റലിഞ്ഞു  തീരുമ്പോള്‍
ചുരം കേറി  വരുന്നുണ്ട്  ഒരു തിര .
കവിത  കടലി ടിക്കും പോലെ
കാറ്റിലേക്ക്   കടന്നു കയറുന്നു  .[ആ നിമിഷം ]

 .





വീണ്ടും  സജീവമാകുകയാണ്   ഈ  ബ്ലോഗ്‌ .
ഇതിലെ  ..ഈ വഴിയെ   കടന്നു  വരുന്ന വര്‍ക്ക്   സ്വാഗതം 

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...