പിഞ്ഞിപ്പോയ കടല്‍ ത്തിരകള്‍
എഴുതാത്ത കവിതകള്‍ പോലെ
ഉറഞ്ഞു കൂടിയ നോവാകും
തേങ്ങി ത്തളര്‍ന്ന വാക്കുകള്‍
നോക്കി നോക്കിയിരുന്നു
ഒടുവില്‍
വേരറ്റു വീഴും പോലെ
ഒരു നാള്‍
പറയാതെ വച്ച തെല്ലാം
എഴുതാതിരുന്നതെല്ലാം
കാണാ തിരുന്നതെല്ലാം
ഒരേ സന്ധ്യയില്‍
ആത്മഹത്യാ മുനമ്പില്‍
കെട്ടിപ്പിടിച്ചു
സ്നേഹമാകും
1 comment:
സ്നേഹമാകും!!!
അതെ
Post a Comment