നമുക്കിടയില്‍ മൌനത്തിന്റെ കൊടുമുടികള്‍
ഉയരുമ്പോള്‍
സൂര്യന്‍ അകലെ നിന്നൊരു കൊടി ഉയര്‍ത്തുന്നു
മഞ്ഞു പോലെ മൌനം പൊഴിഞ്ഞു പോകുന്നു
നമുക്കിടയില്‍ ആത്മ ദാഹങ്ങളുടെ കടല്‍ തുളുമ്പു മ്പോള്‍
മേഘം കൈവീശി ക്കാണി ക്കുന്നു
കടല്‍ ഉടലുകളാകുന്നു
നമുക്കിടയില്‍ ദൂരം നിഴലാകുംപോള്‍
സ്നേഹം പതാകയാകുന്നു
ദൂരം അരികെയെത്തുന്നു
അങ്ങനെയാണ് ഒടുവിലെ ചരിത്രത്തില്‍
നമ്മുടെ മാത്രം അദ്ധ്യായങ്ങള്‍ ഉണ്ടാകുന്നത് [പ്രണയം ]
No comments:
Post a Comment