പ്രിയനേ
കണ്ണുകളില്‍ തങ്ങി നില്‍പ്പുണ്ട് നീ
തുളുമ്പി നില്‍പ്പുണ്ട് നീ
എപ്പോഴും പൊട്ടി വിരിയാവുന്ന കിനാവ് പോലെ
ഉറക്കത്തിലും തൊടു ന്നുണ്ട് തമ്മില്‍
നീണ്ട മുടിയിഴകളിലേക്ക്
നിന്റെ ചുംബനങ്ങളുടെ പൂമ്പാറ്റകള്‍
പറന്നൊട്ടുമ്പോഴൊക്കെ
പ്രപഞ്ചത്തിലെ ഒരത്ഭുത സൃഷ്ടിയാകുന്നു ഞാന്‍
എന്റെ പ്രണയമേ
നമ്മുടെ സ്നേഹം നിറഞ്ഞു പൂക്കുന്ന
ആ കാടു കണ്ടുവോ
"നിലാവിനോളം തന്നെ മധുരമായത്"
നീയാകുന്ന വന്മര ത്തിന്റെ സങ്കട ശി ഖരങ്ങളില്‍
ചിറ കൊതുക്കി യിരിക്കുന്ന പക്ഷിക്കുഞ്ഞ്
കൊടുങ്കാറ്റുകള്‍ തക്കം പാര്ക്കുംപോഴൊക്കെ
അതിനെ ഹൃദയത്തിലൊളി പ്പിക്കുന്ന നീ ,,
കൊടുങ്കാറ്റ് തിരിച്ചു പോകുന്നു
സമുദ്രങ്ങളോട് വിളിച്ചു പറയുന്നു
"ഞാന്‍ കണ്ടല്ലോ സ്നേഹ ഗ്രന്ഥികള്‍
വിടരുന്ന രണ്ടു പൂക്കളെ ",,
കടല്‍ നിശബ്ദത യില്‍ നിന്ന് ഞാനും നീയുമെന്ന
സംഗീതത്തെ കെട്ടി പ്പിടിക്കുന്നു .[ പ്രണയം ]
കണ്ണുകളില്‍ തങ്ങി നില്‍പ്പുണ്ട് നീ
തുളുമ്പി നില്‍പ്പുണ്ട് നീ
എപ്പോഴും പൊട്ടി വിരിയാവുന്ന കിനാവ് പോലെ
ഉറക്കത്തിലും തൊടു ന്നുണ്ട് തമ്മില്‍
നീണ്ട മുടിയിഴകളിലേക്ക്
നിന്റെ ചുംബനങ്ങളുടെ പൂമ്പാറ്റകള്‍
പറന്നൊട്ടുമ്പോഴൊക്കെ
പ്രപഞ്ചത്തിലെ ഒരത്ഭുത സൃഷ്ടിയാകുന്നു ഞാന്‍
എന്റെ പ്രണയമേ
നമ്മുടെ സ്നേഹം നിറഞ്ഞു പൂക്കുന്ന
ആ കാടു കണ്ടുവോ
"നിലാവിനോളം തന്നെ മധുരമായത്"
നീയാകുന്ന വന്മര ത്തിന്റെ സങ്കട ശി ഖരങ്ങളില്‍
ചിറ കൊതുക്കി യിരിക്കുന്ന പക്ഷിക്കുഞ്ഞ്
കൊടുങ്കാറ്റുകള്‍ തക്കം പാര്ക്കുംപോഴൊക്കെ
അതിനെ ഹൃദയത്തിലൊളി പ്പിക്കുന്ന നീ ,,
കൊടുങ്കാറ്റ് തിരിച്ചു പോകുന്നു
സമുദ്രങ്ങളോട് വിളിച്ചു പറയുന്നു
"ഞാന്‍ കണ്ടല്ലോ സ്നേഹ ഗ്രന്ഥികള്‍
വിടരുന്ന രണ്ടു പൂക്കളെ ",,
കടല്‍ നിശബ്ദത യില്‍ നിന്ന് ഞാനും നീയുമെന്ന
സംഗീതത്തെ കെട്ടി പ്പിടിക്കുന്നു .[ പ്രണയം ]
2 comments:
കൊടുങ്കാറ്റിനെപ്പോലെ പ്രണയിക്കണം
അത് ശിഖരങ്ങളെ എത്ര വന്യമായാണ് പുല്കുന്നത്?
അസൂയയുടെ പീലിയാട്ടങ്ങളെ തച്ചുടച്ച്
പുല്‍ത്തകിടിയില്‍ കെട്ടിപ്പിടിച്ചുരുണ്ട്
പെട്ടെന്ന്
നിശബ്ദതയുടെ പൂവ് വിരിയിച്ച് വിടവാങ്ങി
വീണ്ടും വരുമെന്നുറപ്പിക്കാനാവാതെ
ഉള്‍ക്കടലുകളിലെ കൊടുങ്കാറ്റുകള്‍
Post a Comment