കടലോണം
മഴയുണ്ടായിരുന്നു
നിന്നെപ്പോലെ
എത്ര സ്നേഹം പെയ്താലും തീരാതെ .
ആളുകള്‍ പരസ്പരം നോക്കാതെ
വന്നു പൊയ്ക്കൊണ്ടിരുന്നു
വിരല്‍ ഞൊട്ടകളില്‍ ഞാന്‍ തുടിക്കുമ്പോള്‍
എണ്ണം തെറ്റിക്കാതെ നീ ,,,
തളര്‍ന്ന മുഖമുള്ള വില്പ്പനക്കാരി
ഓണ വിരുന്ന് നമുക്കായൊരു ക്കി
ഉപ്പു തൊട്ട കയ്പ്പുകളുടെ ഓണം .
സന്ധ്യയില്‍
ഞാനോ നീയോ എന്നറിയാത്ത ഓണം
നമ്മെ പുണര്‍ന്നു നിന്നു
മഴ പെയ്യാന്‍ തുടങ്ങിയ എന്റെ കണ്ണുക ളിലേക്ക്
നീ ചുണ്ടുകളാല്‍ ചാലിച്ചു
നീല മേഘ ത്തുണ്ടിന്റെ ഒരു മുദ്ര ,,[ഓണം \]
No comments:
Post a Comment