Sunday, February 5, 2017

കാട്ടു തീയില്‍ വെന്തു പോയ മരങ്ങളോട് 
അവയ്ക്കുണ്ടായിരുന്ന  സ്വപ്നങ്ങളെ ക്കുറിച്ച്  ചോദിക്കാം 
ആകെ വെന്തു തിണര്‍ത്താലും 
 പൊടിച്ചു വരാന്‍ കയര്‍ക്കുന്ന 
ഒരു പച്ചയില്‍ നിന്നു  മറുപടി കിട്ടും .
വരാനിരിക്കുന്ന  വസന്തങ്ങള്‍ 
ഒടുവിലെ കൂടും നഷ്ടപ്പെട്ടു  എത്തുന്ന പക്ഷി 
ഉള്ളിലെ മധുരത്തില്‍  കയ്ച്ചു നീറുന്ന കനി
വിരിയാനിരിക്കുന്ന പൂവുകള്‍ 
വെയിലെഴുതുന്ന  ഇലകള്‍ 
തൊലിയില്‍  കത്തിയാല്‍  വരയുന്ന പ്രണയം 
..................................................................
അങ്ങനെ  ആര്‍ക്കും പൂരിപ്പിക്കാന്‍  
കഴിയാത്ത  ജീവിതം 
കരിഞ്ഞ  ചില്ലയില്‍  പിടയുന്നു .
മരം  പറഞ്ഞു കൊണ്ടേയിരിക്കുന്നു .[ആത്മഗതം ]


 

No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...