Tuesday, December 20, 2016

അതേ ..............
----------------------------------------

മഞ്ഞു വീഴുമ്പോള്‍  നിന്നെയോര്‍ക്കുന്നു 
മഞ്ഞലകള്‍  ചിമ്മുന്ന  കണ്ണുകളിലേ ക്കലിഞ്ഞ് 
നീ  തന്ന  ഉമ്മകളെ യോര്‍ക്കുന്നു 
.
കിളികള്‍  പാടുമ്പോള്‍  നിന്നെയോര്‍ക്കുന്നു 
കവിത പുരണ്ട  ചുണ്ടുകളിലേ ക്കു  തെറിച്ച്
നീ  തന്ന  ഉമ്മകളെ ഓര്‍ക്കുന്നു 

മഴ  ചിനുക്കുംപോള്‍  നിന്നെയോര്‍ക്കുന്നു 
മഴകള്‍  പുതച്ച  ഉടലിലേയ്ക്കുലഞ്ഞു
നീ തന്ന  ഉമ്മകളെ  ഓര്‍ക്കുന്നു 

വെയില്‍  തിളങ്ങുമ്പോള്‍  നിന്നെയോര്‍ക്കുന്നു 
വെയില്‍ ത്തുംപികള്‍  ഒളിച്ച  മുടിയിലേക്ക് വീണു 
നീ തന്ന ഉമ്മകളെ ഓര്‍ക്കുന്നു 

കാണാതിരിക്കുമ്പോള്‍  കണ്ടിരിക്കുന്നു , 
കണ്ണു കള്‍ ക്കുള്ളിലെ  കൈ വിളക്കായി  
നീ  ജ്വലിക്കുന്നതിന്‍  ചൂടും വെളിച്ചവും 
മനസ്സിലേയ്ക്കുമ്മ  വയ്ക്കുന്നു ..
എപ്പോഴും നീയുണ്ടെന്നതിന്‍ 
  ഹൃദയ  വിവര്‍ത്തനം .

2 comments:

Mukesh M said...

മഞ്ഞിലും
മഴയിലും
വെയിലിലും
എപ്പോഴും
എപ്പോഴും
ഓര്‍ക്കുന്നു.... !!

ഹൃദ്യം..... വരികള്‍... എഴുത്തുതുടരട്ടെ.. !! എല്ലാവിധ നന്മകളും.

ബിന്ദു .വി എസ് said...
This comment has been removed by the author.