Friday, July 27, 2018

ഇത്രയും സുന്ദരമായി  കാറ്റിനു  എങ്ങനെയാണ്
കൈമുദ്രകള്‍  കാണിക്കാനാവുക ?
ഇത്രയും  സൌമ്യനായി  സൂര്യന്  എങ്ങനെയാണ്
ഒരുവളുടെ  കണ്ണുകളില്‍  നോക്കിയിരിക്കാനാവുക ?
ഇത്രയും ചുംബനങ്ങളെ  നിലാവെന്ന പേരില്‍ ചന്ദ്രന്
ഒരുവളുടെ നെറ്റി ത്തട ത്തിലേക്ക്
എങ്ങനെയാണു  കുടഞ്ഞിടാനാവുക ?
പാരിജാതങ്ങളുടെ  മണം മുറ്റുന്ന രാത്രിയില്‍
സ്വപ്നങ്ങളുടെ  വാഹകനായി  പ്രിയനേ
നീ  എന്നിലേക്ക്‌  ചായുമ്പോള്‍
നിലച്ച മഴകളില്‍ നിന്ന്  മധുരമായൊരു
ശ്രുതി കേള്‍ക്കുന്നുണ്ട്
ഭൂമിയും ആകാശ വും  ഉടല്‍  കോര്‍ക്കുന്നതിന്‍
വേലിയേറ്റം  കാണുന്നുണ്ട്
ഉന്മാദങ്ങളില്‍  നിന്ന് ഉന്മാദ ങ്ങളിലേക്ക്
സഞ്ചരിച്ച വരുടെ  നക്ഷത്ര  ഫലങ്ങള്‍
ഞാനെന്നും നീയെന്നും എഴുതി വയ്ക്കുന്നു .

[പ്രണയം ]
.


No comments:

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...