പെഴച്ചവളുടെ നരക സ്വര്‍ഗം
നല്ല വരുടെ ലോകം കാണുമ്പോള്‍ ഭയമാകുന്നു
അവര്‍ക്ക് ചോരയില്‍ മുളച്ച ചിരിയോ കരച്ചിലോ ഇല്ലനല്ലവര് നല്ലവരോട് മാത്രം മിണ്ടുന്നു
അവര്‍ക്ക് വാക്കിന്റെ തേന്‍ കുടങ്ങളെ അറിയാം
നല്ലവര്‍ വളരെ പ്പെട്ടെന്നു നന്മയിലേക്ക് തിരിയും .
അവരുടെ വെളുപ്പില്‍ എല്ലാം വെളുത്തു പോകുന്നു .
നല്ലവര്‍ ചീത്തകളെ തുരത്തുന്നതിനു ഒരു വ്യാകരണ മുണ്ട് .
ചീത്തകള്‍ എന്നും ചീത്തകള്‍ തന്നെയാവും എന്ന വ്യാകരണം!
നല്ലവര്‍ വളരെ പ്പെട്ടെന്നാണ് മറവി യെ വേള്‍ക്കുന്നത് .
ഊമയും ബധിരയും അന്ധയുമായി അവള് ചേര്‍ന്ന് കിടക്കും !
നല്ലവര്‍ക്കു നല്ലതിനോടെ ചേരാനാകൂ എന്നാണ് തലയിണ മന്ത്രം !
നല്ലവരുടെ മനസ്സിന്റെ ഏറ്റവുമടിയില്‍ ഒരു ചാവുകടല്‍ ഉണ്ട് .
അവിടെ ഓര്‍മ്മകള്‍ക്ക് മുങ്ങി മരിക്കാന്‍ കൂടി കഴിയില്ല !
നല്ലവര്‍ എപ്പോഴും നല്ലത് പറഞ്ഞു പറഞ്ഞു കൂടുതല്‍ നല്ലതാവും
അതിനിടയില്‍
"പെഴച്ച വളേ "എന്ന് വിളിച്ചു നീ യിന്നു തന്ന കടലുമ്മകള്‍ക്ക്
ചീത്തയുടെ മണങ്ങള്‍ക്ക്
എത്രയായിരുന്നു വേരുകള്‍ ..!
നല്ലവരുടെ ലോകത്തില്‍ ജല മെടുക്കാന് പോകത്തവ !
2 comments:
നല്ലതും ചീത്തയും തമ്മില്‍ ചേര്‍ന്നാല്‍ എന്തായിരിക്കും പിറക്കുക
അതു വേണ്ട .നല്ലതു നല്ലതിനോടെ ചേരണം
Post a Comment