വന്നു നോക്കുമ്പോള്‍
വിസ്മയം പുലരിപ്പൂവില്‍
മഞ്ഞു തുള്ളിയില്‍ മഹാ കാശം.
മുറ്റത്തപ്പോള്‍ വിടര്‍ന്ന പൂങ്കുല .
കുയില്‍ പ്പാട്ടിന് തേന്‍ പുരണ്ടാ
വയസ്സന് മാവില്‍ വസന്തം !
തരളം താലോലിപ്പു തെന്നല്‍
തനിച്ചു നില്ക്കും പൂവൊന്നിനെ .
വെയില് കണ്ണിണ തുടുക്കുന്നു
വയല്‍ വഴിയില്‍ വിഷുക്കാലം .
ഉമ്മറ ത്തരുണ ബിംബം
ഉദാര പുഞ്ചിരി ച്ച ന്ദ്രോദയത്തിന്‍
പ്രണയ ജീവിത ത്തുടര്‍ച്ച .
പിന്നെയും പെയ്തു നീളുന്ന പൂമഴ .
വീടു പൂക്കുന്ന വേളയില്‍
വിസ്മൃത മാകട്ടെ വിഷ
പരാഗങ്ങള്‍ തന് സര്‍പ്പ വേഗങ്ങള്‍ ..