ഗുലാം അലി പാടുമ്പോള്‍
ചാവുപുരയിലെ കരിഞ്ഞ തീവണ്ടി
മനുഷ്യാല യ ത്തിലേക്ക് പുറപ്പെടുന്നു .
ശിശിര ത്തിലെ മരം എല്ലാം മറന്ന്
മൃത ദലങ്ങളെയും ഓമനിക്കുന്നു
.നക്ഷത്രത്തിന്‍ ചോര തെറിക്കു മാകാശം
നടുക്കമില്ലാതങ്ങു റ ക്കമാകുന്നു .
ഗുലാം അലി പാടുമ്പോള്‍
മരിച്ചു കിടക്കും വയലിന്നു മപ്പുറം
ദരിദ്രര്‍ പാടുന്ന പാട്ടു കേള്‍ക്കുന്നു .
ഭൂപടങ്ങള്‍ ക്കിടയിലൂടൊഴുകും നദി
തെല്ലിട മൌനത്തെ ചുംബിച്ചു നില്‍ക്കുന്നു .
ഗുലാം അലി പാടുമ്പോള്‍
കരിഞ്ഞ തീവണ്ടിയില്‍ നിന്ന് ചരിത്രം
കുന്ത മുനയില്‍ കോര്‍ത്ത കണ്ണു തിരയുന്നു .
തെരുവില്‍ പിളര്ക്കപ്പെട്ട കുഞ്ഞുങ്ങള്‍
വീടിന്‍ കല്പ ഹൃദയത്തെ ത്തൊടുന്നു .
ഭൂമിയും സ്നേഹവും അവര്‍ക്ക് കാവലാകുന്നു .
ഗുലാം അലി പാടുമ്പോള്‍
അന്ധ ദൈവങ്ങള്‍ക്ക ലങ്കാര മുദ്രകള്‍
ക്കകലെ യായൊരു കവാടം തുറക്കുന്നു .
ചാവുനിലത്തിലെ കരിഞ്ഞ തീവണ്ടിയില്‍
മഴതന്‍ ഗസല്‍ സന്ധ്യ പൂര്‍ണ്ണ മാകുന്നു .