Wednesday, October 19, 2016


തണുപ്പില്‍  പൊതിഞ്ഞു  വച്ച  സന്ധ്യയില്‍
നമ്മള്‍  പറഞ്ഞ തെല്ലാം   കടല്‍  കേട്ടു .
മൂളിയ  പറുദീസാ നഷ്ടം  ,ഉത്തമ ഗീതം
കൊറിച്ചി രുന്ന   രമണന്‍
നുണ ച്ചിറ ക്കിയ  യുദ്ധവും  സമാധാനവും
വരച്ചു  വച്ച  ഡാവിഞ്ചി കോട്
കണ്ണീര്‍ ഒലിപ്പിച്ച  ഓളവും  തീരവും
ചുംബിച്ചു  നിന്ന  മഞ്ഞ്
മുഷ്ടി  ചുരുട്ടിയ   നിങ്ങളെന്നെ  കമ്മ്യുനിസ്ടാക്കി
മരിച്ചു കിടന്ന്  ചെമ്മീന്‍ ....

കാലില്‍ രണ്ട്  വെള്ളി ക്കൊലുസിട്ടു  തന്ന്
കടല്‍   ഇപ്പോള്‍  ചോദിക്കുന്നു
എവിടെ  നിങ്ങളുടെ  പുസ്തകം ?

കണ്ണു കളെ  കണ്ണുകള്‍  കൊണ്ടെടുത്ത്
നമുക്ക്  ഒരേ  ഉത്തരം
"ഹൃദയത്തിന്റെ  ഫ്രെയിമില്‍
സ്നേഹം  കൊണ്ടെഴുതിയ
എല്ലാ   കടല്‍ സന്ധ്യകളും  "

വായിച്ചു  വായിച്ചു  തുടുത്തിരിക്കുന്നു  കടല്‍     [  നമ്മള്‍  ]


അന്ന് ....

മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു  ജലം തുടിക്ക...