Saturday, June 17, 2017

പ്രണയ ബിനാലെ

ആയിരം രാവുകള്‍ ചേര്‍ത്ത് വച്ച്
ഒറ്റ കഥയാക്കുന്നു നീ ..
എന്റെ  ഇമ പ്പാതിയില്‍ നിന്ന് നീ പങ്കിട്ട
പ്രണയ ബിനലെയുടെ ഒരുക്കം
ഉടലുകളാല്‍  നമ്മള്‍ നെയ്ത പാലങ്ങള്‍
സ്നേഹത്തിന്റെ  ഏറ്റവും മഹത്തായ  നന്മയില്‍
പൊട്ടി വിരിഞ്ഞ  തീ പ്പൊട്ടുകള്‍
ചുവരില്‍ നീ മുഖം ചേര്‍ത്ത
എന്റെ  അലങ്കാരങ്ങള്‍
ഹൃദയ  കാന്‍വാസില്‍ ഞാന്‍ പതിപ്പിച്ചെടുത്ത
നിന്റെ  വസന്തങ്ങളുടെ  നിറങ്ങള്‍ ..
പതിവ് പോലെ
പുലരിയുടെ  ഒരു  ഇരുമ്പാണി യില്‍
ഒറ്റ ചിത്രമായ്‌ നമ്മള്‍ ..
സമുദ്രങ്ങളില്‍ യാത്ര ചെയ്തെത്തുന്ന
എന്റെ ക്ഷീണിത സഞ്ചാരീ ,,
മുയല്ക്കുഞ്ഞുങ്ങള്‍  ഒളി ചിരിക്കുന്ന
എന്റെ മാറിടത്തില്‍ നീ തല ചായ്ക്കവേ
നാണിചൊളിക്കുന്ന ഉത്തമ ഗീതങ്ങള്‍
എന്റെ  കണ്ണീര്‍ നീലകള്‍ കടന്നു
നീ എത്തുന്ന നമ്മുടെ  ബിനാലെകള്‍ ,
കടല്‍ സന്ധ്യകളുടെ  ഒറ്റ ആവിഷ്ക്കാരം .

 [  പ്രിയപ്പെട്ടവന് ]
,
.

 


Tuesday, June 6, 2017


ഓരോ  മഴയും നമുക്ക്  ഓരോ  മരമാണ് .

ചില്ലകളില്‍  പൊടിഞ്ഞു  വേരുകളിലേക്ക്  നിറയുന്നത്
ഒരിക്കല്‍  ചോരയാല്‍ കുതിര്‍ന്ന
മഴയുടെ കാല്‍പാദ ങ്ങളെ  നോക്കി
 ഞാന്‍  വിറകൊള്ളവേ
മഴ ക്കൊള്ളി മീന്‍ പോലെ  നിന്റെ  ചിരി
ചോര യാല്‍  അടയാളം കൊണ്ട
ഇടവഴിയിലെ  പൂക്കള്‍ക്ക്
മഴയുടെ  നക്ഷത്ര ചുംബനങ്ങള്‍
ഉടലില്‍ അനേകം  പൂ വിരിയിച്ചു
അവ യുടെ  നൃത്ത വിന്യാസങ്ങള്‍
പിന്നെയും മഴകള്‍ ...മഴകള്‍
ചിലതിലെ  ഭ്രാന്തില്‍  ഞാനോ നീയോ
മരിച്ചു പോയത് പരസ്പരം അറിഞ്ഞതേ യില്ല .
മരമെന്നും പൂത്തു നില്‍ക്കുന്നുവല്ലോ .
മഴയുടെ  നെഞ്ചില്‍ .

അന്ന് ....

മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു  ജലം തുടിക്ക...