Wednesday, October 25, 2017



മയില്‍ പ്പീലീ  എന്ന്  നീ മനസ്സില്‍  കുറുകവേ
ഞാന്‍ നിന്റെ  അഴകുള്ള  തൂവല്‍
"എന്റെ  "എന്ന് നീ  വരയ്ക്കുംപോഴെല്ലാം
നിറഞ്ഞു തുളുമ്പുന്ന  നിന്റെ  കടല്‍

വന മൌനങ്ങളില്‍ നീയലയവേ
 നിന്റെ  മുളംപാട്ടിന്റെ തണല്‍

പുഴ ക്കുളി രില്‍ നീ  മുങ്ങി നിവരവേ
ഞാന്‍ നിന്നിലലിഞ്ഞ ജല ബിന്ദു
ചില്ലകളില്‍   കൊടുങ്കാറ്റായി നീ
തൊട്ടെടുക്കുന്ന  ഉമ്മപ്പൂക്കളായി ഞാന്‍
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,[യുഗ സന്ധ്യ കള്‍ ]


 


അന്ന് ....

മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു  ജലം തുടിക്ക...