പ്രിയനേ ..ഞാനും നീയും തമ്മിലലിയുകയായിരുന്നു
നമ്മുടെ വിരലുകളില്‍ നിശാഗന്ധി കള്‍ പൂത്തു
എന്റെ കണ്‍ പീലിയില്‍ നിന്ന് നിന്‍ ചുണ്ടുകവര്‍ന്ന
നീര്‍ ത്തുള്ളിയില്‍ പ്രപഞ്ചം പ്രതിഫലിച്ചു
നമ്മുടെ മാത്രമാം സാന്ദ്ര മൌനങ്ങളെ വലം വച്ച്
കടല്‍ സന്ധ്യകളുടെ നിത്യ സന്ദര്‍ശ നം.
ഞാന്‍ ..... നിന്നിലെ ജീവല്‍ സ്വരം
ഞാന്‍ ...നീ മനസ്സി ലൊളിപ്പിച്ച മയില്‍ പ്പീലി
ഞാന്‍ ...നിന്റെ വാക്കിന്റെ നിത്യ കാമുകി
ഞാന്‍ ....നിന്‍ സങ്കട ക്കടലിന്നഴി മുഖം
നീ ഓരോ രാവിലും മേഘ ഗിറ്റാറില്‍ മഴയുടെ
രാഗങ്ങള്‍ വായിക്കുകയായിരുന്നു
ഞാന്‍ കൊടും വേനലിന്റെ വിരുന്നുകാരി
അതേറ്റു വാങ്ങുകയായിരുന്നു .
നമ്മള്‍ ഒരേ നിറം തൊട്ടു കളം വരച്ചു
ചിത്ര മണി ക്കാറ്റെന്നു നീ യെന്നെവിളിച്ചു
എന്‍റെ ഏകാന്ത സഞ്ചാരീ നമ്മള്‍ തീര്‍ത്ത
മണല്‍ ശില്പ്പങ്ങളില്‍ ജീവന്റെ തുടിപ്പുകള്‍
ആ വിണ്‍ ശംഖൊളിയില്‍ നമ്മള്‍ ചേര്‍ന്നിരിക്കെ
തിരകള്‍ നല്‍കീ നിലാ ത്താലി ത്തി ളക്കം
നീല ക്കടലായ് നിന്‍ മുന്നിലപ്പോള്‍ ഞാന്‍ ,നീയാ
കടലിനെ വാരി പ്പുണരുക യായിരുന്നു
പ്രിയനേ പ്രണയാര്‍ദ്രമാം രാവില്‍ ഞാന്‍
കവിത കുറിക്കുന്ന നേരം
അരികില്‍ നിന്‍ കാലൊച്ച , തുടിക്കുന്നു നെഞ്ചില്‍
നിന്‍ വാക്കില്‍ ഉയിര്‍ക്കും എന്‍ പ്രാണ സ്പന്ദം
[പ്രണയം ]