Sunday, May 20, 2018

എന്റെ  കരവലയങ്ങളില്‍  നീ
ചേര്‍ന്നുറങ്ങുക യായിരുന്നു
ജാലക വാതിലിന പ്പുറം
മഴ പെയ്തു നിറഞ്ഞു
അല്‍പ്പം മുന്‍പ്  നമുക്കിടയില്‍
ആര്‍ത്തലച്ചു പെയ്ത അതേ മഴ
പിന്നെ  എന്റെ കണ്ണുകളില്‍ നിന്നും
നീ തൊട്ടെടുത്തുആകാശ ത്തിന്റെ
സ്നേഹ പാളി കള്‍ക്ക്  കൊടുത്തത്
അവ മിന്നല്‍ പ്പൂവ് വിരിയിച്ച്
നിനക്കായി എനിക്ക് നല്‍കി
നീ
എനിക്കായി ഉണരുന്ന  കാനനം
നീ
എനിക്കായി പാടുന്ന മുളന്കാവ്
അപരാജിത യായിരിക്കാന്‍
എന്റെ വാക്കിലുദിക്കുന്ന  സൂര്യന്‍
ഇടയ്ക്കിടെ  സമുദ്ര ഗര്‍ഭത്തിലെക്കെന്നത് പോലെ
നീ  എന്നിലേക്ക്‌ ചുഴന്നു
അപ്പോള്‍  കൊടുങ്കാറ്റിന്റെ  വേര്
എന്നില്‍  പിണഞ്ഞു
ചുഴികളില്‍  ഇല്ലാതായും ചന്ദ്രനില്‍ പുനര്ജ്ജനിച്ചും
ഞാന്‍  നീയായി  മാറുന്നു .
പരസ്പരമില്ലാത്ത  എന്തുണ്ട് ഇനി  നമ്മില്‍
പ്രപഞ്ചത്തിനു  കൈമാറാന്‍ ?
ഓരോ കണ്ണീര്‍ ത്തുള്ളിയും  ഒരു  രാവെന്നപോലെ
ദുഖത്തിന്റെ  കഥ എഴുതുന്നു
ഒന്നിച്ചു വായിച്ചറിയാന്‍  അതേ  കാട്
കാത്തിരിക്കുന്നു .
വരൂ ,,,,,,,,,,,,,,,
 

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...