ഋതു
നൊന്തുവിളിക്കുന്നതായി
തോന്നുന്നുണ്ട്
മഞ്ചാടിമഴയിലെന്ന പോലെ
ചുവന്നു നനയുന്നുണ്ട്
പനകളുടെ ചില്ല കീറി
വരുന്നൊരു
പിടച്ചിലിൽ
ചേർത്തൊതുക്കി
മധുര വെള്ളത്തിൻ്റെ
മരണമിറ്റിച്ച്
അതു കടന്നു
പോകുമ്പോൾ
ഉടൽ മാത്രം
കരയുന്നതെ
ന്തിനാവാം.
മരങ്ങൾ മന്ദഹസിക്കുന്നതു കണ്ടു ചെറുമഴയോടു ചേർന്ന് ഒരു കിളി സല്ലപിക്കുന്നതു കേട്ടു ഹൃദയമിടിപ്പിന്റെ ഉത്തമഗീതംപോലെ സന്ധ്യയെ തൊട്ടു ജലം തുടിക്ക...