അനാക്രമണ സന്ധിയില്‍ ഒപ്പിട്ട ഉടലുകള്‍
കൈയ്യാമം വച്ച രാത്രികള്‍ ....
മുറ്റത്തെ പൂച്ചട്ടിയില്‍ ചത്ത പൂച്ചക്കുട്ടി
വിരിഞ്ഞു വിരിഞ്ഞു ഇല്ലാതായ പൂക്കളം
നടുങ്ങി ത്തെറിച്ച ഒരു നക്ഷത്രം മാത്രം നീട്ടി നില്കുന്നു ...
വിസ്ഫോടനങ്ങളുടെ ഒരു ഉടല്‍മാപിനി.
Saturday, August 28, 2010
Friday, August 27, 2010
ഗരീബി ഹട്ടാവോ
അന്ചിന്ദ്രിയവും ഒരേ കാര്യമാണ് പറഞ്ഞത്
കുഴഞ്ഞു വീഴാന്‍ നേരം ഹൃദയവും .
കുചേലന്റെ യാത്രയും
കൃഷ്ണന്റെ ആതിഥ്യവും
വഞ്ചി പ്പാട്ടായി തുഴ കുത്തി മറിയുന്നു.
മൊബൈല്‍ കോടാലി കള്‍തലയറുത്ത് തനിനിറം കാട്ടുന്നു.
കോമഡി റിങ്ങ്ടോണ്‍ കൂകിയാര്‍ക്കുന്നു
ചോരപ്പാത്തിയില്‍ പുതിയ നഖ നിറത്തിന് ടെന്ടെര്‍...
ദൈവങ്ങള്‍ ബി.പി .എല്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നു
സൌജന്യ ആരോഗ്യ ഇന്ഷുറന്സ്....
റേഷന്‍ ....
ദൈവം ബാനര്‍ പിടിക്കുന്നു
രാഷ്ട്രത്തിന്റെ ഭാഷയില്‍ പന്തെറിയുന്നു
.....ഗരീബി ഹട്ടാവോ.......അവസാനത്തെ സി ക്സര്‍.....രാജാവിനുള്ളത്.
കുഴഞ്ഞു വീഴാന്‍ നേരം ഹൃദയവും .
കുചേലന്റെ യാത്രയും
കൃഷ്ണന്റെ ആതിഥ്യവും
വഞ്ചി പ്പാട്ടായി തുഴ കുത്തി മറിയുന്നു.
മൊബൈല്‍ കോടാലി കള്‍തലയറുത്ത് തനിനിറം കാട്ടുന്നു.
കോമഡി റിങ്ങ്ടോണ്‍ കൂകിയാര്‍ക്കുന്നു
ചോരപ്പാത്തിയില്‍ പുതിയ നഖ നിറത്തിന് ടെന്ടെര്‍...
ദൈവങ്ങള്‍ ബി.പി .എല്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നു
സൌജന്യ ആരോഗ്യ ഇന്ഷുറന്സ്....
റേഷന്‍ ....
ദൈവം ബാനര്‍ പിടിക്കുന്നു
രാഷ്ട്രത്തിന്റെ ഭാഷയില്‍ പന്തെറിയുന്നു
.....ഗരീബി ഹട്ടാവോ.......അവസാനത്തെ സി ക്സര്‍.....രാജാവിനുള്ളത്.
Thursday, August 26, 2010
പാഠം ഒന്ന്
തുമ്പക്കുടം പൊട്ടി
തുമ്പി പാറി വന്നു
വമ്പുള്ള കാറ്റ്
അതിന്റെ കാലൊടിച്ചു
തുമ്പി ..തുമ്പക്കുടം തേടി
തുമ്പ ഒരമ്മവയറില്‍
മരുന്നായി പോയത്രേ ..
കേട്ടറിവും കണ്ടറിവും ഇല്ലാത്ത
തുമ്പിയെ
കുട്ടി പുസ്തകത്തില്‍ ഒട്ടിച്ചു
നല്ല പുസ്തകം ....തുമ്പി തുള്ളാന്‍ തുടങ്ങി.
തുമ്പി പാറി വന്നു
വമ്പുള്ള കാറ്റ്
അതിന്റെ കാലൊടിച്ചു
തുമ്പി ..തുമ്പക്കുടം തേടി
തുമ്പ ഒരമ്മവയറില്‍
മരുന്നായി പോയത്രേ ..
കേട്ടറിവും കണ്ടറിവും ഇല്ലാത്ത
തുമ്പിയെ
കുട്ടി പുസ്തകത്തില്‍ ഒട്ടിച്ചു
നല്ല പുസ്തകം ....തുമ്പി തുള്ളാന്‍ തുടങ്ങി.
Subscribe to:
Posts (Atom)
കൂട്
മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന പോലെ ചുവന്നു നനയുന്നുണ്ട് പനകളുടെ ചില്ല കീറി വരുന്ന...
-
ചെത്തിതേക്കാത്ത വീട് പോലെ അമ്മ . ഉള്ളലിവുകാട്ടി വെയിലത്രയും മുറ്റത്തു ചിക്കി ഉണക്കി . കറ്റയില്‍നിന്ന് കരഞ്ഞിറങ്ങി വന്ന നെന്മണി യെ ഇടം കയ്...
-
പ്രിയനേ ..നീ യാത്രയിലാണ് ....അര്‍ദ്ധ മയക്കത്തിലും. ഞാനോ .നിന്റെ ഉറക്കത്തിന്റെ വാതിലുകളില്‍ തടഞ്ഞു നില്ക്കുന്നു .. സ്വപ്നങ്ങളില്‍ നീ ...
-
എന്തിനു സ്നേഹിക്കുന്നു, സ്വ ച്ഛമോരോ ചിരി തങ്ങളില്‍ കാണുമ്പോഴേ പക കറുപ്പിക്കുമെങ്കില്‍ എത്രയും പ്രിയപ്പെട്ട തെ- ന്നുരയ്ക്കുവാന്‍ , വാക...