Wednesday, December 15, 2010

ധ്രുവങ്ങളില്‍ നിന്ന് മഞ്ഞുരുകുമ്പോള്‍
ഇസഡോര,,യുടെ പാവാട ചുരുളുകളില്‍
സംഗീതം നൃത്തമെഴുതും പോലെ
നമ്മള്‍ ആഹ്ലാദത്തില്‍ വേവലാതിപ്പെട്ടു തുടങ്ങും .
അപ്പോള്‍ ..ഒരു മരം ചില്ല തരും
ഒരു പൂവ് കൂട് തരും
ജല കണങ്ങളെ മേഘങ്ങള്‍ പൊതിയും
പിരിയുവാനാകാത്ത അകലത്തില്‍ നിന്ന്
നമ്മള്‍ പറയുന്നതത്രയും
കടല്‍ നീലമാകും ...
തിര ത്തിളക്ക ങ്ങളില്‍  തീമഞ്ഞു പോലെ നമ്മള്‍ ...

2 comments:

drkaladharantp said...

മുകുളങ്ങളെയും പൂന്തെന്നലിനെയും മൂടിപ്പുതപ്പിച്ചുറക്കിയ മഞ്ഞുരുകാതെ എങ്ങനെയാണ് കടല്‍നീല സംഗീതമാവുക.പിരിയുവനാകാത്ത അകലം, തിരത്തിളക്കത്ത്തിലെ തീമഞ്ഞു ഇവ പ്രത്യക്ഷമായിത്തന്നെ തിരയടിക്കുന്ന വരികളാണ്. തീമഞ്ഞിനു ചൂടും തണുപ്പും ഉണ്ടാവും അത് തിരകളെ ജ്വലിപ്പിക്കുമോ ശൈത്യത്തിന്റെ നിദ്രയില്‍ രാരീരം പാടിക്കുമോ?മഞ്ഞുകാലത്തെ മരങ്ങള്‍ പൂവുകള്‍...അവയുടെ ആതിഥ്യം.അഭയം.ധ്രുവം ഇപ്പോഴും അതിരല്ല.ചൂണ്ടിപ്പറയാന്‍ ഒരു തുടക്കം

വരവൂരാൻ said...

ജല കണങ്ങളെ മേഘങ്ങള്‍ പൊതിയും
പിരിയുവാനാകാത്ത അകലത്തില്‍ നിന്ന്
നമ്മള്‍ പറയുന്നതത്രയും
കടല്‍ നീലമാകും ...
തിര ത്തിളക്ക ങ്ങളില്‍ തീമഞ്ഞു പോലെ നമ്മള്‍ ...

നല്ല വരികൾ

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...