മഴയായും
മഞ്ഞായും
വെയിലായും
വന്നു പോയപ്പോഴൊക്കെ
ഋതു ക്കളുടെ പകര്‍ച്ചയായിരുന്നു.
കൊടുങ്കാറ്റായും
പേമാരിയായും
പൊരുതി ത്തോല്‍പ്പിച്ചപ്പോഴൊക്കെ
പ്രപഞ്ചത്തിന്റെ താളമായിരുന്നു.
വിരഹമായും
കണ്ണീരായും
വിഷാദമായും
കടലാഴം നിറച്ച പ്പോഴൊക്കെ
സന്ധ്യയുടെ മൌനമായിരുന്നു .
സീതയായും ജാനകിയായും
കടലും സന്ധ്യയും
കവിത ചൊല്ലുമ്പോള്‍
ഭൂ ഹൃദയത്തില്‍ നിന്ന് പിറവി കൊള്ളുന്നു
പ്രണയത്തിന്‍ നെഞ്ചിടിപ്പുകള്‍ ...
മഴ നനഞ്ഞ മിന്നല്‍പ്പൂവുകള്‍
മയില്‍പ്പീലിക ളാകും പോലെ .