Sunday, March 20, 2011

മഴ

 കിടന്ന കിടപ്പില്‍ നിന്ന് പര്‍വതങ്ങള്‍
മലക്കം മറിയുന്നത് പോലെയായിരുന്നു അത് .
കണ്ണുകളിലെ ആലവട്ടങ്ങള്‍  മയിലുകളായി പറന്നകന്നു .
ചുണ്ടുകളില്‍ പൂമ്പാറ്റകള്‍ രാസരൂപമാര്‍ന്നു .
കപ്പല്‍ ചുഴികളില്‍   വിടര്‍ന്നു വരുന്ന നീര്‍ക്കുമിളകള്‍ തേടി
കടലുകളുടെ നാവു വറ്റി വരണ്ടു
പുത്തന്‍ വെയില്‍ ത്തുളകള്‍
വട്ടം വരച്ചെടുത്ത മേലാടകള്‍
തങ്ങളില്‍ കിതച്ചു മത്സരിച്ചു ..
മുഷിഞ്ഞ വിരലടയാളങ്ങള്‍ വിരിയുടെ ---
വിളര്‍ത്ത നെറുകയില്‍ തെറിച്ചു  നിന്നു
കട്ടില്‍ മരത്തില്‍  നിന്ന്‌ തീ ക്കോടാലികള്‍ പുറത്തേക്ക് നീണ്ടു .
അപ്പോഴേക്കും  ആകാശം ഇടിഞ്ഞു താണിരുന്നു .
അരയാലിലകള്‍ നാണത്തില്‍ കുതിര്‍ന്നു  കഴിഞ്ഞിരുന്നു 
 അതിനു ഒരു മഴയുടെയും പേരിട്ടു വിളിക്കാനാകില്ല ..
ഒന്നിച്ചു നനയാനല്ലാതെ .

4 comments:

രമേശ്‌ അരൂര്‍ said...

പുതിയ കാവ്യബിംബങ്ങള്‍ അസ്സലായി .:)

RADHAN said...

Bindu'
Read Mazha. Fine. Carry on. You are faithful to your conscience. Congrats.

ബിന്ദു .വി എസ് said...

മഴ ഒറ്റപ്പെട്ടുപോകുമോ എന്ന് ഞാന്‍ ഭയന്നിരുന്നു .മഴയുടെ ശരീരത്തെ ഉലച്ചെഴുതിയതിനാല്‍ സത്യങ്ങളെ ഭയക്കുന്നവര്‍ ആരും അതിനെ തൊടില്ലെന്ന് തോന്നി .,പക്ഷെ രണ്ടുപേര്‍ ...ഭൂമിയിലെ രണ്ടു നല്ല മനുഷ്യര്‍...അതിനോട് മനസ്സ് ഒപ്പം വച്ചിരിക്കുന്നു ..നന്ദി ..എഴുത്തിലും ഹൃദയത്തിലും നന്മ നിറച്ചതിന്..

Anonymous said...

BINDU, KAVITHAKAL VAYICHU.. ONNAMTHARM,,..PRATYEKICHUM MAZHA VALAREY NANNAYI ...BIMBANGAL KANDU NJAN NJETTY..NANMAKAL NERUNNU....



.

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...