Friday, March 25, 2011

വിശ്വാസം

പ്രിയനേ.................
കടല്‍ത്തീരത്തെ അനേകം കാലടയാളങ്ങളില്‍ നിന്ന് 
നിന്റേതു മാത്രം ഞാന്‍ കണ്ടെടുക്കുന്നത് 
അവയിലെന്റെ ഹൃദയ രക്തം പുരണ്ടിരിക്കുന്നതിനാലാണ് .
വെളിച്ചത്തിന്‍റെ തുഴകളായിഎന്നെ വലയം ചെയ്യുന്ന 
തിരക്കൂട്ടങ്ങളില്‍ നിന്ന് 
നിന്‍റെ വിരലുകളുടെ പ്രകാ ശത്തെ മാത്രം ഞാന്‍  വീണ്ടെടുക്കുന്നത് 
അവയിലെന്റെ പുലരി ഞരമ്പുകള്‍ മിടിക്കുന്നത്‌ കൊണ്ടാണ്
പ്രിയനേ 
രാത്രിയുടെ ഘടികാര മുഴക്കത്തില്‍ നിന്ന് നിന്‍റെ 
പ്രതീക്ഷയുടെ സ്വരം മാത്രം ഞാന്‍ ഏറ്റുവാങ്ങുന്നത് 
അതിലെന്റെ സ്നേഹം  പ്രപഞ്ചമാകുന്നതിനാലാണ്
എല്ലായ്പ്പോഴും .............
തിരമാലകളിലേക്ക് ഊഞ്ഞാലാടിയ നക്ഷത്രത്തെ 
ആകാശ ത്തിനു മടക്കി നല്‍കിയും 
മേഘങ്ങളുടെ മാറ് തുളച്ചു കടന്നു പോയ 
മിന്നല്‍ പിണരിനോട് കലഹിച്ചും 
ഒരു പായ്‌ വഞ്ചിയില്‍ മഴവില്ലിനൊപ്പം  യാത്ര ചെയ്തും
പ്രണയത്തിന്‍റെ പ്രവാചക രായതിനാലാണ്
നമുക്കും ....................
കടലിനു മീതെ നടക്കാനായത് ..



. .
 



5 comments:

കലി said...

" കവിത നന്നായി, പ്രണയം കാല്പനികതയുടെ കൂട് പൊട്ടിച്ചിരിക്കുന്നു.. ബിംബങ്ങള്‍ ശക്തം .. പക്ഷെ ആശയം കൂടുതല്‍ സ്വാര്‍ത്ഥമായി പോയോ.. " ഞാനും നീയും മാത്രം " എല്ലായിടത്തും ...

ആശംസകള്‍

രമേശ്‌ അരൂര്‍ said...

പ്രണയത്തിന്റെ തീവ്രത ഉജ്വലമാക്കുന്ന വരികള്‍ ..

MOIDEEN ANGADIMUGAR said...

ഒരുനല്ല കവിത വായിച്ചതിന്റെ സുഖം.

പ്രദീപ്‌ കുറ്റിയാട്ടൂര്‍ said...

നല്ല ഒരു കവിത ടീച്ചര്‍...........

ബിന്ദു .വി എസ് said...


ഞാനും നീയും തന്നെ

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...