നഗരം ഇത്ര ദയാവായ്പ്പോടെ ഉറങ്ങുന്നത് ഞാന്‍ മുന്‍പ് കണ്ടിട്ടേയില്ല .
ഉറക്കറകളില്‍ നിദ്ര നീലിമയായി പടര്‍ന്നു .
കാവല്‍ മരത്തിന്‍റെ ഇലകളില്‍ നിന്ന് പാതിരാവിന്‍ ഈര്‍പ്പം
എന്‍റെ കവിളുകളില്‍ ഇറ്റു .
രാത്രിയുടെ പാറാവുകാര്‍ മാത്രം സ്വപ്നങ്ങളോട് കലഹിച്ചു
കടല്‍ മെല്ലെ ഉണരുകയായിരുന്നു
നിലാപ്പാലയില്‍ നിരാര്‍ഭാടമായി വെളിച്ചത്തിന്‍റെ നിഴലുകള്‍ നൃത്തമാടി
.തിരകളുടെ വാതില്‍ തുറന്ന് അരൂപികളുടെ ഗായക സംഘം കടന്നു പോയി
ഇരുട്ടിനെ പകുത്തു...വന്മരം ..
പച്ചില ക്കുടയ്ക്കു താഴെ കണ്ണെത്തിച്ചു ...
കനത്ത തോള്‍ വളകളില്‍ തിടുക്കത്തിന്റെ ഏറ്റുമുട്ടല്‍ ...
മഞ്ഞലകള്‍ ചീന്തും പോലെ ................എന്‍റെ മുഖപടത്തില്‍ നിന്ന് ..........
ഞാന്‍ തനിയെ വലിച്ചു മാറ്റപ്പെട്ടു .
പുഷ്യ രാഗമുപേക്ഷിച്ച പര്‍വത സമാനമായ മാര്‍വിടത്തില്‍
പ്രണയത്തിന്‍റെ അവകാശ മായി മുരശടി മുഴങ്ങി
തളിരിലകളും പൂക്കളുമായി മാത്രം
അപ്പോള്‍ എന്നില്‍ നാണം പൂത്തു ..
രാ .മദ്ധ്യം പിളര്‍ന്നു .
അഗ്നി ദേവതകള്‍ വിശുദ്ധ ഗമനത്തിന്‍ ഉലയൂതി .
നിശ്വാസങ്ങളുടെ പതര്‍ച്ചയില്‍ ആകാശ മെരിഞ്ഞു.
ഉന്മാദങ്ങളുടെ നക്ഷത്രപ്പാച്ചിലുകള്‍ മേഘത്തിന്റെ ഉടലഴകില്‍ സന്ധിച്ചു .
ഒറ്റക്കയ്യാല്‍ സ്വപ്ന രഥങ്ങളെ പിന്നാക്കം മറിച്ചു.
ഞാന്‍ ക്ഷീണിതയായിക്കഴിഞ്ഞിരുന്നു അപ്പോള്‍ .
ജനപദത്തിലെ മണ്ണിനുള്ളില്‍ കിളിര്‍ത്തു തുടങ്ങിയവളായി.
വീണ്ടെടുത്തവന്റെ വീരോചിത മുദ്രയായി
മയങ്ങാന്‍ തുടങ്ങിയിരുന്നു.
.ആരുടെതെന്ന് വേര്‍തിരിക്കാനാവാത്ത വാക്കുകളില്‍
പ്രാണ സഞ്ചരണ ത്തിന്‍ പൊരുള്‍ കിതച്ചു .
കുയിലിന്‍റെ പതര്‍ച്ചയും
മയില്‍പ്പീലി മനസ്സും...പകുത്തു .
അടക്കം പറഞ്ഞു വന്ന കാറ്റില്‍
രാ മധ്യങ്ങളുടെ ...ചിത്ര കഥ .
യുദ്ധ കാഹളങ്ങളില്‍ ഇടനെഞ്ചു പിടച്ചു ഞങ്ങള്‍ ...
യുഗങ്ങളില്ലാതെ ... ദൈവങ്ങളില്ലാതെ .....ഇപ്പോഴും
നഗ്ന കാമങ്ങളുടെ അകമ്പടിയോടെ
സ്നേഹത്തെ വിജയിപ്പിച്ചു കൊണ്ടേ യിരിക്കുന്നു..... ...........