ആമയും ആനയും .വാഴ നട്ടു..
ഒന്നിച്ചു നിലമൊരുക്കി ;തടമെടുത്ത് ...
അങ്ങനെ യങ്ങനെ ........
രാത്രി ആമയൊരു സ്വപ്നം കണ്ടു ..
ആരുമറിയാതെ വാഴക്കുല വെട്ടുന്ന ആനയെ ...
ആനയും കണ്ടു അതേ സ്വപ്നം
രണ്ടു പേര്‍ക്കും ഉരിയാട്ടം ഇല്ലാതായി .
ആന വരുന്ന വഴിയില്‍ വാരിക്കുഴി ....
ആമ മിണ്ടിയില്ല
ആമയ്ക്കു പിന്നില്‍ വേട്ടക്കാരന്‍ ......................
ആന മിണ്ടിയില്ല .
ഒടുവില്‍ ...............
വരിഞ്ഞു കെട്ടി സര്‍ക്കസ് കൂടാരത്തിലേക്കു
കൊണ്ട് പോകുമ്പോള്‍
അവര്‍ കണ്ടു .............
വാഴയ്ക്കതാ ഇലകള്‍ ................
.ഒന്ന് ..രണ്ട്........മൂന്ന്...
3 comments:
കൊള്ളാം .ഗുണ പാഠങ്ങള്‍ എത്ര കിട്ടിയാലും പഠിക്കില്ല ഇവര്‍ (നമ്മളും )
ആനയും കണ്ടു അതേ സ്വപ്നം..(ആരുമറിയാതെ വാഴക്കുല വെട്ടുന്ന ആനയെ ?...)സ്വപ്നം വ്യാഖ്യാനിക്കണം.
ആര്‍ക്കു വേണ്ടിയാണ് കുല വെട്ടിയതെന്നു ആനയോട് ചോദിക്കാമായിരുന്നു.ഒരു പിറന്നാള്‍ സദ്യ ആമയ്ക്ക് നല്കാനാനെങ്കിലോ.
സ്വപ്നം മനസ്സിലെ ആലോചനയുടെ ഫലം
(ആദി മുതല്‍ ദുസ്വപ്ന ചിന്തയുമായി നടന്നല്ലോ...)
ആ വാഴ തളിരിടുന്നതു.ഓണമുന്നാനാനെന്നെങ്കിലും കരുതാമായിരുന്നു.
കവിതയില്‍ ആണെങ്കിലും ഇങ്ങനെയൊക്കെ ചിന്തിക്കാമോ.
രാത്രി ആമയൊരു സ്വപ്നം കണ്ടു ..
ആരുമറിയാതെ വാഴക്കുല വെട്ടുന്ന ആനയെ ...
ആനയും കണ്ടു അതേ സ്വപ്നം
Post a Comment