Saturday, April 23, 2011

ആമയും ആനയും

ആമയും ആനയും .വാഴ നട്ടു..
ഒന്നിച്ചു നിലമൊരുക്കി ;തടമെടുത്ത് ...
അങ്ങനെ യങ്ങനെ ........
രാത്രി ആമയൊരു സ്വപ്നം കണ്ടു ..
ആരുമറിയാതെ വാഴക്കുല വെട്ടുന്ന ആനയെ ...
ആനയും കണ്ടു അതേ സ്വപ്നം 
രണ്ടു പേര്‍ക്കും ഉരിയാട്ടം ഇല്ലാതായി .
ആന വരുന്ന വഴിയില്‍ വാരിക്കുഴി ....
ആമ മിണ്ടിയില്ല 
ആമയ്ക്കു പിന്നില്‍  വേട്ടക്കാരന്‍ ......................
ആന മിണ്ടിയില്ല .
ഒടുവില്‍ ...............
വരിഞ്ഞു കെട്ടി സര്‍ക്കസ് കൂടാരത്തിലേക്കു 
കൊണ്ട് പോകുമ്പോള്‍ 
അവര്‍ കണ്ടു .............
വാഴയ്ക്കതാ ഇലകള്‍ ................
.ഒന്ന് ..രണ്ട്‌........മൂന്ന്‌...

3 comments:

രമേശ്‌ അരൂര്‍ said...

കൊള്ളാം .ഗുണ പാഠങ്ങള്‍ എത്ര കിട്ടിയാലും പഠിക്കില്ല ഇവര്‍ (നമ്മളും )

drkaladharantp said...

ആനയും കണ്ടു അതേ സ്വപ്നം..(ആരുമറിയാതെ വാഴക്കുല വെട്ടുന്ന ആനയെ ?...)സ്വപ്നം വ്യാഖ്യാനിക്കണം.
ആര്‍ക്കു വേണ്ടിയാണ് കുല വെട്ടിയതെന്നു ആനയോട് ചോദിക്കാമായിരുന്നു.ഒരു പിറന്നാള്‍ സദ്യ ആമയ്ക്ക് നല്കാനാനെങ്കിലോ.
സ്വപ്നം മനസ്സിലെ ആലോചനയുടെ ഫലം
(ആദി മുതല്‍ ദുസ്വപ്ന ചിന്തയുമായി നടന്നല്ലോ...)
ആ വാഴ തളിരിടുന്നതു.ഓണമുന്നാനാനെന്നെങ്കിലും കരുതാമായിരുന്നു.
കവിതയില്‍ ആണെങ്കിലും ഇങ്ങനെയൊക്കെ ചിന്തിക്കാമോ.

Anurag said...

രാത്രി ആമയൊരു സ്വപ്നം കണ്ടു ..
ആരുമറിയാതെ വാഴക്കുല വെട്ടുന്ന ആനയെ ...
ആനയും കണ്ടു അതേ സ്വപ്നം

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...