Friday, August 5, 2011

യുദ്ധ വിരുദ്ധം

പള്ളിക്കൂടത്തില്‍ നിന്ന് മടങ്ങുകയായിരുന്നു അവള്‍ 
അരപ്പാവാട നിറയെ ക്രയോണ്‍ നിറങ്ങള്‍..
വര്‍ണ്ണ ക്കടലാസില്‍ അവള്‍   വരച്ചെടുത്ത തത്തമ്മ 
പുസ്തക സഞ്ചിയില്‍ നിന്ന് പറന്നു പോകാന്‍ 
പുറത്തേക്ക് ചുണ്ട് നീട്ടി .
അവളുടെ കൈ നിറയെ സടാക്കോ കൊക്കുകള്‍ 
കണ്ണില്‍ ആന്‍ ഫ്രാങ്കിന്‍റെ സ്നേഹക്കുറിപ്പ്...
അവള്‍ വീട്ടിലെത്താന്‍ തിടുക്കം കാട്ടുകയായിരുന്നു ...
.......................................................................................
പുലരിയില്‍ ...........
ഉടച്ച   പെന്‍സില്‍ പോലെ 
ഞെരിച്ച മഷി ത്തണ്ട് പോലെ 
പഴയ ബിംബ കല്‍പ്പനകളില്‍ 
അവള്‍ വെറുങ്ങലിച്ചു കിടന്നു .
ക്രയോണ്‍ നിറങ്ങളില്‍ ചാലിച്ച്  ചോരത്തുള്ളികള്‍ 
പാവാടയുടെ നിറത്തെ കത്തിച്ചു .
അവള്‍ക്കരികില്‍ സമൂഹവും മരിച്ചു കിടന്നു ...
.ഏതു യുദ്ധ ത്തിലാണ് തുടക്കത്തിലേ 
അവള്‍ .തോറ്റു പോയത്?


2 comments:

drkaladharantp said...

അവള്‍ ഡയറിയില്‍ ഇങ്ങനെ എഴുതിയിരുന്നു.

ഒരു ഇരമ്പല്‍
മേലെ യുദ്ധവിരുദ്ധ മുദ്രാവാക്യം മുഴക്കി
സ്നേഹത്തിന്റെ ബോംബുകള്‍ ഒന്നിന് പിന്നാലെ വന്നു
ഉടലോടെ സ്വര്‍ഗം അതാണ്‌ വാഗ്ദാനം.
ഉടല്‍ സ്വര്‍ഗം എടുത്തു
ആത്മാവിനെ നരകവും
കോടതിയില്‍ മൌന പ്രാര്‍ത്ഥന വിധിയാകും

ഭാനു കളരിക്കല്‍ said...

"യുദ്ധ വിരുദ്ധം"
കവിതയുടെ പേര് കവിതയെ വ്യത്യസ്തമാക്കുന്നു.

നല്ല രചനകള്‍.
വായിക്കാന്‍ വീണ്ടും വരാം. നന്ദി.

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...