Wednesday, September 28, 2011

സംസ്കരണം

വിളപ്പില്‍ ശാല.കുരീപ്പുഴ .വടവാതൂര്‍ 
മഹാജനങ്ങളെ .........
കവിത കുറിക്കാന്‍ തോന്നുന്നേരം 
ഞാന്‍  കത്തി രാകുന്നു 
എന്തെന്നാല്‍ .നിങ്ങളോട് പറയാനുള്ളതെല്ലാം ...
അവരുടെ ഹൃദയത്തില്‍ വരഞ്ഞിടാനുള്ളതാണ്
കുഞ്ഞുങ്ങളും പെണ്ണുങ്ങളും 
കുസൃതി പറയാത്തിടങ്ങള്‍
കല്യാണവും കളി ചിരിയും 
കയറി വരാന്‍  മടിക്കുമിടങ്ങള്‍ 
 ഉറക്കത്തിന്‍ രാവ് എപ്പോഴും ചൊറിഞ്ഞു പൊട്ടുന്നു 
സ്വപ്നങ്ങളില്‍ പ്ലാസ്ടിക് മണക്കുന്നു 
കുടിവെള്ളത്തില്‍  ചോരത്തുളുംപലുകള്‍ .
കോപ്പയില്‍ പുഴുക്കളുടെ നൃത്തം 
കിണറുകളില്‍ കുരുതിയുടെ കളം
ശ്വാസ കോശങ്ങളില്‍ എക്സ് റേ ഫിലിമുകള്‍ കണ്ണ് തുട യ്ക്കുന്നു   
ഒരു കുഞ്ഞിപ്പൂവ് അമ്മയ്ക്കുള്ളിലേക്ക് 
പേടിച്ച് ഒളിക്കുന്നു
ചൂളകള്‍  കാസ രോഗികളെ ചുമക്കുമ്പോള്‍ 
ഇനിയുമെന്തിനാണ് നിങ്ങള്‍ കാത്തിരിക്കുന്നത് ?
ഉള്ളു പൊള്ളയായ ഭരണ വര്‍ഗം 
നിങ്ങള്‍ക്കായി മരണ മണി മുഴക്കുമ്പോള്‍ 
അമാന്ത മെന്തിനു ?
ചവറു കൂനകളായി 
 ഭാവി  കത്തിച്ചു കളയുന്നതെന്തിനു ?
മൂന്നാം ലോക രാജ്യ പൌരന്‍മാരെ
നീറോമാര്‍  നിങ്ങള്‍ക്കായി വീണ മീട്ടുന്നു 
കൊലയാളികളുടെ അറിയിപ്പ് .........!
വേസ്റ്റു....കള്‍ക്കായുള്ള  ശാന്തി ഗീതം !
ആയതിനാല്‍ 
കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ചു പുറത്തേക്ക് വരിക 
പ്രതിരോധ പ്പുഴകള്‍ തിളച്ചു മറിയുന്നു 
ഒന്നല്ല ..ഒരായിരം പുഴകള്‍ ......നിങ്ങള്‍ക്കായ്‌ .

 .


 


 .

Friday, September 16, 2011

പ്രവാഹം

വനം അരുമയായാണ് എന്നെ സ്വീകരിച്ചത്  
കൈക്കുടന്നയില്‍ പൂക്കള്‍ കുടഞ്ഞും  
കാല്‍ ത്തളകളില്‍  കാറ്റായി ത്തഴുകിയും 
കാതുകളില്‍ മുളമ്പാട്ടായി ഈണമിട്ടും
ചുണ്ടുകളില്‍ സുഗന്ധങ്ങളാല്‍ ചുംബിച്ചും 
ശലഭ മായി  വനം എന്നെ ചുറ്റിപ്പറന്നു 
അപ്പോഴൊക്കെയും 
പ്രണയ മറിയുക യായിരുന്നു ഞാന്‍ 
അരുവി ത്തെളിച്ചം പോലെ ....
സ്വസ്ഥമായി അലയുന്ന അവന്‍റെ കണ്ണുകള്‍ 
കരിമ്പച്ച ത്ത ണലുകളില്‍ അവന്‍റെ കുതിപ്പ് ....
വന്‍ മരം പോലെ എന്നില്‍ അവന്‍റെ വാക്കുകളുടെ കുടിയേറ്റം...
മടങ്ങുമ്പോള്‍ ............
പ്രണയത്തിന്‍റെ ചാവേറായി ക്കഴിഞ്ഞിരുന്നു ഞാന്‍ .


Sunday, September 4, 2011

തുടക്കം

അന്നേരം
മലനിരകളില്‍ കാറ്റ് വാതു വച്ചു 
ഇലത്തടത്തില്‍ മഞ്ഞ് പൂമ്പാറ്റയെ വരഞ്ഞു 
മേഘങ്ങള്‍ മഴയെ വരിഞ്ഞു കെട്ടി 
വരാന്‍ പോകുന്നതെല്ലാം പുഴ വിളിച്ചു പറഞ്ഞു 
ചങ്ങല മരങ്ങള്‍ സ്നേഹത്തിന്‍  ഭ്രാന്തുലച്ചു .
ചുരം കയറിക്കയറിഎത്തിയ  പ്രണയം
ചോദ്യങ്ങളും ഉത്തരങ്ങളും 
എഴുതിയും മായ്ച്ചും 
പ്രകാശ  വേഗങ്ങളായി
തമ്മില്‍ ജീവിക്കാന്‍ തുടങ്ങി .
മഴയുടെ കിളികള്‍ ആകാശം  കൊത്തി വരുന്നേരം 
ഭൂമിയില്‍  അവരുടെ 
വാക്കുകളും സ്വപ്നങ്ങളും ജീവിതം കോര്‍ത്തിരുന്നു 





കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...