വേനല്‍ പ്പനിയുടെ അബോധങ്ങളില്‍ നിന്ന്
സ്വപ്നങ്ങളുടെ പണിക്കാര്‍ ഇറങ്ങിപ്പോയി
അവര്‍ നിഴലുകളില്‍ വെളിച്ചത്തെ ഭ്രമിപ്പിച്ചു
മഴയിരമ്പി വന്നു മയിലാടും പോലെ
കാടിറങ്ങി വന്നു കാറ്റാകും പോലെ
പനിക്കാലത്തിന്‍ കുറത്തിയാട്ടം .
അപ്പോള്‍
വയല്‍ പ്പൂവിന്‍ മണമായി നീ ......
കിളിക്കൂടിന്‍ ചെല്ലമായി നീ ............
പച്ചയുടെ പ്രാണനായി നീ ........
പരിഭവങ്ങളുടെ തൂവാലയില്‍ നെയ്തതൊക്കെയും
സ്വപ്നങ്ങളുടെ ശ ലഭങ്ങള്‍...
അവ പറന്നു കൊണ്ടേ യിരിക്കുന്നു
അവിരാമം
എന്നില്‍ നിന്ന് നിന്നിലേക്ക് അവയ്ക്ക്
ഒരു ഇമയനക്കത്തിന്‍ ദൂരമേയുള്ളൂ ..