Monday, May 14, 2012

നമ്മള്‍

ഉടലിനും അപ്പുറ ത്തെക്കാണു  നീ വിളിച്ചത്
ഉന്മാദ ങ്ങളുടെ ഉണര്‍ചകളായി നിന്‍റെ വാക്കുകള്‍
കാടകങ്ങളുടെ ഗാഡ നീലിമയില്‍
സമുദ്ര സഞ്ചാരങ്ങളുടെ കപ്പല്‍ ചുഴികളില്‍
സ്വപ്നങ്ങളുടെ സൂര്യ കാന്തി പ്പൂക്കളായി
അവ വിരിയുകയും ചായുകയും ചെയ്യുന്നു
കാത്തിരിപ്പിന്‍ ലാവണ്യം നെയ്തുടുക്കുന്നു
അഹങ്കാരികളുടെ സ്വര്‍ഗം പണിയുന്നു
ഉയിരിന്‍ തീജ്വാലകള്‍ പടര്‍ത്തി വീശി
സന്ധ്യകള്‍ സമാഗമത്തിന്‍ ചുംബനങ്ങളെ
നക്ഷത്ര ങ്ങളില്‍ വരച്ചിടുമ്പോള്‍
നിന്‍റെ ഹൃദയ സ്പര്‍ശങ്ങളില്‍
ഞാന്‍ എന്നെ എഴുതി വയ്ക്കുന്നു .



3 comments:

Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) said...

നല്ല വരികള്‍ പക്ഷെ അക്ഷര പിശാചുകള്‍ അലോസരമുണ്ടാക്കുന്നു

ആശംസകള്‍

Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) said...

നല്ല വരികള്‍ പക്ഷെ അക്ഷര പിശാചുകള്‍ അലോസരമുണ്ടാക്കുന്നു

ആശംസകള്‍

ബിന്ദു .വി എസ് said...

നന്ദി അനീഷ്‌ ,അച്ചടി പ്പി ശ ക്‌ അക്ഷന്തവ്യം .എനിക്കറിയാം .ടൈപ്പ് ചെയ്യുമ്പോള്‍ ചില പരിമിതികള്‍ .അതാ പ്രശ്നം .ആവര്‍ ത്തിക്കാതിരിക്കാന്‍ നോക്കാം

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...