എന്നെ തേടുമ്പോള്‍ നീ ജൈവ സംസ്കൃതിയെ തൊടുന്നുവെന്ന്..
ഇളകി മറിയുന്ന കണ്ണുകളും ഇഴ ചേരുന്ന എന്‍റെ മുടിക്കെട്ടും
നീലമലയുടെ യും നിറ മേഘങ്ങളുടെയും ഒരേ പതിപ്പ് ..
നിന്‍റെ പരിശ്രമങ്ങള്‍ എഴുതിവച്ച എന്‍റെശരീരം .
ഉരുകുന്ന വെയിലില്‍ പറന്നു നടക്കുന്ന
ആസക്തികളുടെ ആലസ്യ ക്കിതപ്പുകള്‍.
ഇല കൊഴിഞ്ഞ വള്ളിയും ഇതള്‍ കൊഴിഞ്ഞ പൂവും
എന്‍റെ ഋതു ഭേദങ്ങളുടെ കൊള്ളരുതായ്മകള്‍
കാട്ടു മരങ്ങളുടെ നിഴലുകള്‍ വീണ അരുവികള്‍
നീ പകര്‍ന്ന ആശ്ചര്യ ങ്ങളുടെ ഇന്ദ്ര ജാലം.
പായല്‍പ്പച്ചകളില്‍ മഴയുടെ കൈവിരല്‍
മേഘങ്ങളുടെ ചുംബനം ചേര്‍ത്ത് വരയ്ക്കുമ്പോള്‍
നനഞ്ഞ ചീരപ്പാടമായി ഞാന്‍ ചാഞ്ഞു കിടക്കുന്നു
വെള്ളരി മുളകളില്‍ കാറ്റിന്‍റെ കിള്ളല്‍
ഒരു കീറല്‍ വച്ചു മടങ്ങിയപോലെ
നൊന്തിട്ടും നോവാതെ എന്‍റെ വിളവെടുപ്പുകാലം .

1 comment:
വായിക്കുമ്പോ അര്‍ത്ഥം മാറിമാറി വരുന്നു. സംശയക്കണ്ണാണെ ചിലപ്പോള്‍ എനിക്ക്..
Post a Comment