Saturday, July 21, 2012

നോവുപാട്ട്

സ ത്യേ ..............

കുമിളിയോളം ഒന്ന് വന്നു പൊയ്ക്കോട്ടേ
നിന്നെയും കൊണ്ട് കുന്നിറ ങ്ങട്ടെ
കൂമ്പാ ള കോട്ടി മുഖം മറയ്ക്കട്ടെ
കാളം പോളം വിളിച്ചു നോവടക്കട്ടെ
കണ്ണ് ചൂഴ്ന്ന് കാഴ്ച പോക്കട്ടെ
കാടും പടലും തിന്ന് വേവ് മാറ്റട്ടെ
സത്യേ..........
പതിനാറു  തിണര്‍ത്ത  നിന്നില്‍
ഇരണ്ടു ദിനം മാറാടിയവരെ
   തല നുള്ളി പേ വായ്ക്ക് കൊടുക്കാന്‍
പേച്ചി യില്ല കന്നിയില്ല മാരനില്ല
കല്ലായി കല്ലായി നില്‍പ്പാണ് എല്ലാം
സത്യേ...........

ഒറ്റക്കയ്യലൊരു കൊമ്പനെ 
താഴ്വാരത്തെക്ക് ചുഴറ്റ ട്ടെ 
തോല്‍പ്പറ കൊട്ടി വാറ്റു വിഴുങ്ങുന്നോരോട് 
തോല്‍ ക്കത്തി കൊടുത്ത് അടയാളം പറയട്ടെ 
പൊക്കിള്‍ ച്ചുഴി കീന്തി പ്പോന്തി
കൊടി കെട്ടിയോരുടെ 
കൂടും കുടുക്കേമുടച്ചു കുലമറുക്കട്ടെ

എല്ലാ വെള്ളിക്കും കാട്ടുവഴീല്‍ 
നീ ചെമ്പകമാകുമെന്നു കളവായി പ്പറ യുന്നോരെ 
ഇനി കാണാതാ കുമെന്ന് 
ഞങ്ങക്കൊരു വിശ്വാസം .വിശ്വാസം

ഉടലില്‍ നിന്നും കവിതയെല്ലാം ചോര്‍ന്നപ്പോള്‍
നീ വിളിച്ച ഒടുവിലെ വിളി
മലയും മാനും മുയലും ചേര്‍ത്തുവച്ച വിളി
കേള്‍ക്കെ കേള്‍ക്കെ നെഞ്ച് മുറുകുന്നു
  ഉയിര് രക്ഷപ്പെട്ടോ ടുന്നു
മരി ച്ചതെല്ലാം ഞങ്ങള്‍
സത്യമായി നീ ...
അവരും .

[കുമിളിയില്‍ ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട കൊച്ചു സത്യക്ക്‌ ] 

5 comments:

ajith said...

:)

drkaladharantp said...

"ഉടലില്‍ നിന്നും ഉയിരില്‍ നിന്നും കവിതകള്‍ ചോരുംപോഴെല്ലാം" ഹൃദയം പിടയുന്നവര്‍ സമകാലിക കേരളത്തില്‍ കുറഞ്ഞു വരുന്നു എന്ന സത്യവും ഈ കവിതയില്‍ നിന്നും വായിച്ചെടുക്കാം

jayanEvoor said...

തീക്ഷ്ണം!
അഭിനന്ദനങ്ങൾ!

Shahid Ibrahim said...

വന്നു..കണ്ടു..വായിച്ചു..ഇഷ്ട്ടപ്പെട്ടു. ആശംസകള്‍.

sa said...

നന്നായിട്ടുണ്ട്......

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...